FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Special Voice

അസാദ്ധ്യമായത് ഒന്നുമില്ല

Sunday, Jan 21, 2018,15:53 IST By ജോ​ഷി ജോ​ര്‍ജ് A A A

തോ​ല്‍ക്കാ​ന്‍ മാ​ര്‍ഗ​ങ്ങ​ള്‍ പ​ല​തു​ണ്ട്. എ​ന്നാ​ല്‍ ജ​യി​ക്കാ​ന്‍ ഒ​രേ​യൊ​രു മാ​ര്‍ഗം മാ​ത്ര​മാ​ണു​ള്ള​ത്- അ​രി​സ്റ്റോ​ട്ടി​ല്‍

ന​മ്മു​ടെ മു​ന്നി​ല്‍ ഒ​രു പ്ര​ശ്ന​മു​ണ്ടാ​യാ​ല്‍ പ​ല ഒ​ഴി​വു​ക​ഴി​വു​ക​ളും പ​റ​ഞ്ഞ് നാം ​പ​ല​പ്പോ​ഴും പി​ന്‍മാ​റാ​റി​ല്ലേ..? ഓ​ര്‍ക്കു​ക, ഒ​ഴി​വു​ക​ഴി​വു​ക​ളും നി​സം​ഗ​ത​യും ചേ​ര്‍ന്നാ​ല്‍ പ​രാ​ജ​യ​ത്തി​ന്‍റെ കു​ഴി​തോ​ണ്ടാ​നു​ള്ള ആ​യു​ധ​മാ​യി. ജീ​വി​ത​ത്തി​ല്‍ വി​ജ​യ​ക​ര​മാ​യി ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ത്ത​വ​ര്‍ പ​ല ഒ​ഴി​വു​ക​ഴി​വു​ക​ളും പ​റ​യാ​റു​ണ്ട്. മ​നു​ഷ്യ​ന്‍റെ ഏ​തു സ​ര്‍ഗാ​ത്മ​ക പ്ര​വൃ​ത്തി​യു​ടേ​യും കൊ​ടി​യ ശ​ത്രു​ക്ക​ള്‍ നി​സം​ഗ​ത​യും ഒ​ഴി​വു​കി​ഴി​വു​ക​ളു​മാ​ണ്. ജീ​വി​തം എ​ന്ന​തു വെ​റു​മൊ​രു ക​ളി​ത​മാ​ശ​യ​ല്ല. വി​ഷ​മി​ച്ചി​രി​ക്കാ​നു​മു​ള്ള​ത​ല്ല. പ​രാ​ജ​യ​ത്തി​ന്‍റെ പ​ടു​കു​ഴി​യി​ലേ​ക്കു വീ​ഴാ​നു​ള്ള​തു​മ​ല്ല. മ​റി​ച്ച് ഉ​ന്ന​ത​മാ​യ ല​ക്ഷ്യ​ത്തി​ലെ​ത്താ​നു​ള്ള സാ​ഹ​സി​ക​യാ​ത്ര​യാ​ണ​ത്. ആ ​യാ​ത്ര​യി​ല്‍ ക​ഴി​യു​ന്ന​ത്ര സ​ഹാ​യി​ക്കു​ക​യാ​ണു സ​ക്സ​സ് പി​ര​മി​ഡ് എ​ന്ന ഈ ​പം​ക്തി​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ചി​ല അ​ബ​ദ്ധ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി പ​രാ​ജ​യ​പ്പെ​ടാം. ന​ഷ്ട​പ്പെ​ടു​ത്തി​യ അ​വ​സ​ര​ങ്ങ​ളാ​ണു പ​രാ​ജ​യ​ത്തി​ല്‍ പ​ര്യ​വ​സാ​നി​ക്കു​ന്ന​ത്. വേ​ണ്ട സ​മ​യ​ത്ത് ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ എ​ത്ര​യെ​ത്ര ക​ന​കാ​വ​സ​ര​ങ്ങ​ളാ​ണു കൈ​വി​ട്ടു​പോ​യ​ത്. അ​തു​മൂ​ല​മു​ണ്ടാ​യ പ​രാ​ജ​യ​ങ്ങ​ള്‍ എ​ത്ര​യോ വ​ലു​താ​യി​രു​ന്നു അ​ല്ലേ…? ഇ​നി ജീ​വി​ത​ത്തി​ല്‍ അ​ങ്ങ​നെ സം​ഭ​വി​ക്ക​രു​ത്. അ​തി​നാ​യി ഇ​പ്പോ​ള്‍ ത​ന്നെ, ഈ ​നി​മി​ഷം ത​ന്നെ ഒ​രു പ്ര​തി​ജ്ഞ എ​ടു​ക്കൂ…! വ​ള​രെ​യേ​റെ സൂ​ക്ഷ്മ​ത​യോ​ടെ വേ​ണം ഓ​രോ കാ​ര്യ​ങ്ങ​ളേ​യും സ​മീ​പി​ക്കാ​ന്‍. അ​തി​ലെ​ല്ലാം വി​ജ​യ​ത്തി​ലേ​ക്കു ക​ട​ക്കാ​നു​ള്ള എ​ന്തെ​ങ്കി​ലു​മൊ​രു പ​ഴു​ത് എ​വി​ടെ​യെ​ങ്കി​ലു​മു​ണ്ടാ​കും. അ​ങ്ങ​നെ ക​ണ്ടെ​ത്തി​യാ​ല്‍ ആ ​അ​വ​സ​രം പാ​ഴാ​ക്കാ​തെ, സ​ര്‍വ്വ ശ​ക്തി​യും സ്വ​രൂ​പി​ച്ച് വി​ജ​യ​ത്തി​ലേ​ക്കു കു​തി​ക്കു​ക.

എ​വി​ടെ​നി​ന്നാ​ണ് ഈ മ​ടി ക​ട​ന്നു​വ​രു​ന്ന​ത്…?
തീ​ര്‍ച്ച​യാ​യും അ​തു ന​മ്മു​ടെ ചി​ന്ത​യി​ല്‍ നി​ന്നാ​ണു രൂ​പം കൊ​ള്ളു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ന​മ്മു​ടെ ചി​ന്ത​ക​ളെ എ​ല്ലാ​യി​പ്പോ​ഴും ശ്ര​ദ്ധി​ക്ക​ണം. അ​വ വാ​ക്കു​ക​ളാ​യി മാ​റും. ആ ​വാ​ക്കു​ക​ള്‍ പ്ര​വൃ​ത്തി​ക​ളാ​കും. ന​മ്മു​ടെ പ്ര​വൃ​ത്തി​ക​ള്‍ പി​ന്നെ ശീ​ല​ങ്ങ​ളാ​കും. ശീ​ല​ങ്ങ​ളാ​ണു ന​മ്മു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്. സ​ത്യ​ത്തി​ല്‍, ഈ ​സ്വ​ഭാ​വ​മാ​ണു ന​മ്മു​ടെ വി​ധി നി​ശ്ച​യി​ക്കു​ന്ന​ത്.
ചി​ന്ത​യെ ന​മ്മു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം തി​രി​ച്ചു​വി​ടാ​നാ​യാ​ല്‍ ന​മ്മ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തു നി​റ​വേ​റും. ഉ​ന്ന​ത​മാ​യൊ​രു ല​ക്ഷ്യം ഉ​ണ്ടെ​ങ്കി​ല്‍ ന​മ്മു​ടെ ചി​ന്ത​യെ ആ ​ല​ക്ഷ്യ​ത്തി​ലേ​ക്കു തി​രി​ച്ചു​വി​ടാ​നാ​യാ​ല്‍ വി​ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യും.

അ​ല്പ​മൊ​ന്നു ചി​ന്തി​ച്ചാ​ല്‍ വി​ചി​ത്ര​മാ​യി തോ​ന്നാ​വു​ന്ന​താ​ണു ലോ​ക​ത്തെ കോ​ടീ​ശ്വ​ര​ന്മാ​രു​ടെ ക​ണ​ക്കു​ക​ള്‍. ലോ​ക​ജ​ന​സം​ഖ്യ വ​ച്ചു​നോ​ക്കു​മ്പോ​ള്‍ ഒ​രേ​യൊ​രു ശ​ത​മാ​നം വ്യ​ക്തി​ക​ളി​ലാ​ണു ലോ​ക​ത്താ​ക​മാ​ന​മു​ള്ള സ​മ്പ​ത്തി​ന്‍റെ 82 ശ​ത​മാ​ന​വും. 10 ശ​ത​മാ​നം സ​മ്പ​ത്ത് 26 ശ​ത​മാ​നം പേ​രു​ടെ കൈ​ക​ളി​ലും. ജ​ന​സം​ഖ്യ​യു​ടെ 89 ശ​ത​മാ​നം വ​രു​ന്ന ആ​ളു​ക​ളു​ടെ കൈ​ക​ളി​ല്‍ കേ​വ​ലം എ​ട്ടു ശ​ത​മാ​നം മാ​ത്ര​മാ​ണു സ​മ്പ​ത്തു​ള്ളത്. എ​ന്നാ​ല്‍ വി​ചി​ത്ര​മെ​ന്നു​തോ​ന്നാ​വു​ന്ന ഒ​രു കാ​ര്യം കൂ​ടി​പ്പ​റ​യാം. കോ​ടി​ശ്വ​ര​ന്മാ​രാ​യ പ​ല​രും ഇ​ല്ലാ​യ്മ​യി​ല്‍ നി​ന്ന് ഉ​യ​ര്‍ന്നു​വ​ന്ന​വ​രോ, ചെ​റി​യ മൂ​ല​ധ​നം മു​ട​ക്കി ചെ​റി​യ രീ​തി​യി​ല്‍ നി​ന്നു വ​ള​ര്‍ന്നു​വ​ന്ന​വ​രോ ആ​ണ്.

വ​ലി​യ രീ​തി​യി​ല്‍ തു​ട​ങ്ങു​ന്ന​വ​രെ​ക്കാ​ള്‍ വി​ജ​യ​സാ​ധ്യ​ത ചെ​റി​യ​രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു തു​ട​ങ്ങി​യ​വ​ര്‍ക്കു​ത​ന്നെ​യാ​ണ്. ശ​രി​യാ​യ പ്ര​യ​ത്ന​വും ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള സ​മീ​പ​ന​വും വി​ജ​യ​ത്തി​ലേ​ക്കു കു​തി​ച്ചു​യ​രാ​ന്‍ സ​ഹാ​യി​ക്കും. എ​ത്ര ന​ല്ല ആ​ശ​യ​മാ​ണെ​ങ്കി​ലും അ​തു മ​ടി​കൂ​ടാ​തെ പ്രാ​വ​ര്‍ത്തി​ക​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പ്ര​യോ​ജ​ന​മി​ല്ല. കു​ടും​ബ മ​ഹി​മ​യോ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മോ, പ​ണ​ക്കൊ​ഴു​പ്പോ വ​ലി​യ വ​ലി​യ ആ​ളു​ക​ളു​ടെ പി​ന്‍ബ​ല​മോ ഒ​ന്നു​മ​ല്ല ഒ​രു​വ്യ​ക്തി​യെ പൂ​ര്‍ണ​മാ​യും വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. നി​ര​ന്ത​ര​മാ​യ ചി​ന്ത​യി​ലൂ​ടെ മാ​ത്ര​മേ ശാ​ശ്വ​ത​വി​ജ​യം നേ​ടാ​നാ​കു.

വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ടി​വാ​തി​ല്‍ കാ​ണാ​തെ ദ​രി​ദ്ര​നാ​യി ജീ​വി​തം തു​ട​ങ്ങി, വി​ജ​യ​ത്തി​ന്‍റെ പ​ട​വു​ക​ള്‍ ഒ​ന്നൊ​ന്നാ​യി ച​വി​ട്ടി ഇ​തി​ഹാ​സ​ങ്ങ​ളാ​യി​തീ​ര്‍ന്ന​വ​ര്‍. ഇ​ല്ലാ​യ്മ​യി​ല്‍ നി​ന്നും വി​ജ​യ​ഗോ​പു​ര​ങ്ങ​ളി​ലേ​ക്കു തേ​രു​തെ​ളി​ച്ച​വ​ര്‍. ഈ ​മാ​ന്ത്രി​ക​വി​ദ്യ​യു​ടെ പി​ന്നി​ലെ ക​ട​ങ്ക​ഥ​യു​ടെ ചു​രു​ള​ഴി​ച്ചാ​ല്‍ ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്‍റേ​യും ഇ​ച്ഛാ​ശ​ക്തി​യു​ടെ​യും വി​ല​യെ​ന്തെ​ന്ന് അ​റി​യാം.

അ​ല​സ​മാ​യ ക​രം ദാ​രി​ദ്ര്യം വ​രു​ത്തി​വ​യ്ക്കു​ന്നു. സ്ഥി​രോ​ത്സാ​ഹി​യു​ടെ ക​രം സമ്പ​ത്ത് നേ​ടു​ന്നു- ബൈ​ബി​ള്‍

ജോ​ഷി ജോ​ര്‍ജ്
joshygeorgecartoonist@gmail.com
mob- 9895922316