FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

ഇരട്ടപ്പദവി, 20 ആം ആദ്മി എംഎൽഎമാരെ അയോഗര്യാക്കിയത് രാഷ്ട്രപതി അംഗീകരിച്ചു

Sunday, Jan 21, 2018,18:26 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: തലസ്ഥാന നഗരി ഭരിക്കുന്ന അരവിന്ദ് കേജരിവാൾ സർക്കാരിനു കനത്ത തിരിച്ചടിയേകി ഇരട്ടപ്പദവി വിഷയത്തിൽ 20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.

ഇതോടെ 70 അംഗ ഡൽഹി നിയമസഭ‍യിൽ ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ എണ്ണം 66 നിന്നും 46 ആയി ചുരുങ്ങി. 20 പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ കേവല ഭൂരിപക്ഷത്തേക്കാള്‍ (35) ഏറെ മുന്നിലുള്ള കേജരിവാളിനു ഭരണം നഷ്ടമാകില്ല. കോടതിയില്‍ നിന്ന് ആം ആദ്മിക്ക് അനുകൂലമായി വിധിയുണ്ടായില്ലെങ്കില്‍ 20 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും.

2015 മാര്‍ച്ച് 13നു ഉൾപാർട്ടി പ്രശ്നം ഒത്തുതീർക്കുന്നതിനായി 21 പാർട്ടി എംഎഎല്‍എമാരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. ഇതിനിടെ പഞ്ചാബ് നിയമസഭയിൽ മത്സരിക്കാനായി ഒരു എംഎല്‍എ രാജിവച്ചിരുന്നു. ഭരണഘടന നിര്‍ദേശിക്കുന്നതനുസരിച്ച് പാര്‍ലമെന്‍റിലോ സംസ്ഥാന നിയമസഭകളിലോ അംഗമായിട്ടുള്ളവര്‍ സർക്കാർ ആനുകൂല്യം പറ്റുന്ന പദവികളിലോ ജോലിയിലോ തുടരാൻ പാടില്ല.