FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Featured

ഓ​ർ​മ​ക​ളി​ൽ മാ​ള

Sunday, Jan 21, 2018,15:43 IST By ലി​ന്‍റീ​ഷ് ആ​ന്‍റോ A A A

അ​ഞ്ഞൂ​റി​ൽ​പ്പ​രം സി​നി​മ​ക​ൾ, ഹാ​സ്യ​ത്തി​നു സ്വ​ന്തം ശൈ​ലി​യാ​ൽ അ​ഭി​ന​യ​ത്തി​ൽ നി​ർ​വ​ച​നം ന​ൽ​കി​യ ന​ട​ൻ, മാ​ള എ​ന്ന ര​ണ്ട​ക്ഷ​ര​പ്പേ​രി​ൽ ചി​രി​യു​ടെ ത​രം​ഗ​ങ്ങ​ൾ സൃ​ഷ്ടി​ച്ച അ​ഭി​നേ​താ​വ്, മാ​ള അ​ര​വി​ന്ദ​ൻ. മ​ല​യാ​ള​ത്തി​ന്‍റെ മാ​ള അ​ര​വി​ന്ദ​ന്‍ ഓ​ര്‍മ്മ​യാ​യി​ട്ട് ജ​നു​വ​രി ഇ​രു​പ​ത്തെ​ട്ടി​നു മൂ​ന്നു വ​ര്‍ഷം തി​ക​യു​ന്നു.

ചി​രി​യു​ടെ ആ​ശാ​ന്‍..
ജ​യി​ക്കാ​നാ​യി ജ​നി​ച്ച​വ​ന്‍ എ​ന്നു പ​റ​യും​പോ​ലെ ചി​രി​പ്പി​ക്കാ​നാ​യി ജ​നി​ച്ച​വ​നാ​യി​രു​ന്നു മാ​ള അ​ര​വി​ന്ദ​ന്‍. ഒ​രു ഡ​യ​ലോ​ഗു പോ​ലും ഇ​ല്ലെ​ങ്കി​ലും ചി​രി​യു​ടെ തി​ര​മാ​ല​ക​ളു​യു​ര്‍ത്താ​ന്‍ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. ശ​രീ​രഭാ​ഷ​യി​ലേ​ക്കും മു​ഖ​ഭാ​വ​ത്തി​ലേ​ക്കും ഹാ​സ്യ​ത്തെ ആ​വാ​ഹി​ച്ചാ​ണു മാ​ള ക്യാ​മ​റ​യ്ക്ക് മു​ന്നി​ല്‍ എ​ത്തി​യ​ത്. തി​ര​ക്ക​ഥാ​കൃ​ത്ത് എ​ഴു​തി​യി​ട്ട​തി​നേ​ക്കാ​ള്‍ മ​നോ​ഹ​ര​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നു.

നാ​ട​ക വേ​ദി​ക​ളി​ലെ ടൈ​മിം​ഗ് മാ​ള എ​ന്ന ന​ട​ന് വെ​ള്ളി​ത്തി​ര​യി​ല്‍ അ​നു​ഗ്ര​ഹ​മാ​വു​ക​യാ​യി​രു​ന്നു. മാ​ള​യു​ടെ ഹാ​സ്യ സീ​ന്‍ എ​ഴു​തേ​ണ്ടി വ​രു​മ്പോ​ള്‍, മാ​ള-​കോ​മ​ഡി സീ​ന്‍ എ​ന്നു മാ​ത്രം എ​ഴു​തി​യി​ട്ട് അ​ടു​ത്ത സീ​നി​ലേ​ക്കു ക​ട​ക്കു​ന്ന തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​ണ്ടാ​യി​രു​ന്നു. ആ ​സീ​നി​ല്‍ എ​ങ്ങ​നെ, എ​ന്ത​ഭി​ന​യി​ക്ക​ണം എ​ന്ന സ്വാ​ത​ന്ത്ര്യം ഉ​പ​യോ​ഗി​ക്കാ​ന്‍ മാ​ള​ക്കാ​യി.

തു​ട​ക്കം ത​ളി​രി​ലൂ​ടെ
മാ​ള​യു​ടെ ക​ലാ​ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്കം ക​ഷ്ട​പ്പാ​ടു​ക​ളു​ടേ​താ​യി​രു​ന്നു. ആ​ദ്യം ത​ബ​ലി​സ്റ്റി​ന്‍റെ റോ​ളി​ൽ, പി​ന്നീ​ടു നാ​ട​ക​ന​ട​നാ​യി. നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ അ​ന്ന​ത്തെ പ്ര​തി​ഫ​ലം 25 രൂ​പ​യാ​യി​രു​ന്നു. ത​ബ​ല​കൂ​ടി വാ​യി​ച്ചാ​ല്‍ അ​ഞ്ചു​രൂ​പ എ​ക്സ്ട്രാ കി​ട്ടും. ത​മി​ഴി​ലെ ഹാ​സ്യ ന​ട​ന്‍ നാ​ഗേ​ഷ് അ​ഭി​ന​യി​ച്ച ത​ളി​രു​ക​ള്‍ എ​ന്ന സി​നി​മ​യി​ലാ​ണു മാ​ള അ​ര​വി​ന്ദ​ന്‍ സി​നി​മ​യു​ടെ ഹ​രി​ശ്രീ കു​റി​ച്ച​ത്. എ​ന്നാ​ൽ സി​നി​മ റി​ലീ​സാ​യി​ല്ല. സി​ന്ദൂ​രം എ​ന്ന സി​നി​മ​യാ​ണ് മാ​ള അ​ര​വി​ന്ദ​ന്‍റെ റീ​ലീ​സാ​യ ആ​ദ്യ​ചി​ത്രം.

ത​ബ​ലി​സ്റ്റി​ല്‍ നി​ന്നും നാ​ട​ക ന​ട​നാ​യി മാ​റി​യ അ​ര​വി​ന്ദ​ന്‍റെ ജീ​വ​ിത​വും ജാ​ത​ക​വും അ​തോ​ടെ മാ​റി. മൂ​ന്നേ മൂ​ന്നു സീ​നി​ല്‍ മാ​ത്രം അ​ഭി​ന​യി​ച്ച സി​ന്ദൂ​ര​ത്തി​ല്‍ നി​ന്ന് ഒ​രു മ​ഹാ​ന​ട​ന്‍ ഉ​യ​ിര്‍ത്തെ​ഴു​ന്നേ​റ്റു. മാ​ള അ​ര​വി​ന്ദ​ന്‍റെ മ​ര​ണ​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ക​ബ​നി എ​ന്ന ചി​ത്രം അ​ദ്ദേ​ഹ​ത്തി​ലെ അ​ഭി​നേ​താ​വി​നെ പൂ​ര്‍ണ​മാ​യി മാ​റ്റു​ര​ച്ച​താ​യി​രു​ന്നു. ഭൂ​ത​ക്ക​ണ്ണാ​ടി,സ​ല്ലാ​പം, ക​ന്മ​ദം…​അ​ങ്ങ​നെ നി​ര​വ​ധി ന​ല്ല സി​നി​മ​ക​ൾ. മ​മ്മൂ​ട്ടി​യോ​ടൊ​പ്പം ഒ​രു കാ​ല​ത്തു നി​ര​വ​ധി സി​നി​മ​ക​ളി​ൽ മാ​ള അ​ഭി​ന​യി​ച്ചി​രു​ന്നു.

മാ​ള​ക്കാ​ര​നാ​യി ജീ​വി​തം
സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ​പ്പോ​ഴും മാ​ള എ​ന്ന ഗ്രാ​മ​ത്തെ ഉ​പേ​ക്ഷി​ച്ചു ജീ​വി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യ്യാ​റാ​യി​രു​ന്നി​ല്ല. …വീ​ടി​നെ​യും നാ​ടി​നേ​യും അ​ത്രേ​യേ​റെ സ്നേ​ഹി​ച്ചി​രു​ന്നു.. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് എ​ഴു​പ​ത്തി​യാ​റാം വ​യ​സി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം.

ഒ​രു മോ​ഹം മാ​ത്രം ബാ​ക്കി
ചി​രി​ച്ചും ചി​രി​പ്പി​ച്ചും മാ​ള അ​ര​വി​ന്ദ​ന്‍ ക​ട​ന്നു​പോ​യ​പ്പോ​ള്‍ ആ ​മ​ന​സി​ല്‍ ബാ​ക്കി​യാ​യ​തു ഒ​രു മോ​ഹം മാ​ത്രം. ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന മോ​ഹം ബാ​ക്കി​വെ​ച്ചാ​ണു മാ​ള അ​ര​വി​ന്ദ​ന്‍ വി​ട​പ​റ​ഞ്ഞ​ത്. പ​രി​ചി​ത​നാ​യ ഒ​രു ഗ്രാ​മീ​ണ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ, പൊ​ലീ​സു​കാ​ര​ന്‍റെ, ക​ള്ള​ന്‍റെ അ​ന്ധ​ന്‍റെ…​ക​ഥാ​പാ​ത്രം ഏ​താ​യാ​ലും അ​തി​ന്‍റെ രൂ​പ​ഭാ​വ​ങ്ങ​ളി​ലേ​ക്ക് സ്വാ​ഭാ​വി​ക​മാ​യി ചേ​ക്കേ​റി​യ ന​ട​നാ​യി​രു​ന്നു മാ​ള അ​ര​വി​ന്ദ​ൻ. ആ ​അ​ഭി​ന​യ​യാ​ത്ര​ക്ക് വി​രാ​മ​മാ​യി​ട്ടു മൂ​ന്നു വ​ർ​ഷം തി​ക​യു​ന്നു.