FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
Sports

കണക്കു തീർക്കാൻ ബ്ലാ​സ്റ്റേ​ഴ്സ് ഇന്നു ഗോ​വ​യോട്

Sunday, Jan 21, 2018,12:37 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ന്. നാ​ലാം സ്ഥാ​ന​ക്കാ​ര​യ എ​ഫ്സി ഗോ​വ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി. കൊ​ച്ചി​യി​ൽ രാ​ത്രി 8.00 മ​ണി​ക്കാ​ണ് മ​ത്സ​രം. ഫ​റ്റോ​ർ​ഡ​യി​ൽ ന​ട​ന്ന ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് 5-2ന് ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ആ ​ക​ടം​വീ​ട്ടാ​ൻ ബാ​ക്കി​യു​ണ്ട്. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും അ​ഞ്ച് വി​ജ​യ​വും ഒ​രു സ​മ​നി​ല​യും മൂ​ന്ന് തോ​ല്‍വി​യു​മാ​യി 16 പോ​യി​ന്‍റു​മാ​യി ഗോ​വ നാ​ലാം സ്ഥാ​ന​ത്താ​ണ്. 11 മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ സ​മ്പാ​ദ്യം 14 പോ​യി​ന്‍റ്. ഗോ​വ​യെ തോ​ല്‍പ്പി​ച്ചാ​ല്‍ 17 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ നാ​ലി​ലെ​ത്താം.

എ​വേ ഗ്രൗ​ണ്ടി​ൽ ഡെ​ൽ​ഹി ഡൈ​നാ​മോ​സി​നേ​യും മും​ബൈ​യേ​യും തോ​ൽ​പ്പി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​രി​നെ​തി​രേ 2-1ന് ​പ​രാ​ജ​യ​പ്പെ​ട്ടു. മാ​ത്ര​മ​ല്ല, മ​ത്സ​ര​ത്തി​നി​ടെ മ​ധ്യ​നി​ര​താ​രം കെ​സി​റോ​ൺ കി​സി​റ്റോ പു​റ​ത്താ​യ​തും ബ്ലാ​സ്റ്റേ​ഴ്സി​നെ വി​ഷ​മി​പ്പി​ക്കു​ന്നു​ണ്ട്. പ​രു​ക്കി​ല്‍ നി​ന്നും മു​ക്ത​രാ​കാ​ത്ത ദി​മി​ത്രി ബെ​ര്‍ബ​റ്റോ​വും കെ​സി​റ്റോ​യും ഇ​ന്ന​റ​ങ്ങി​ല്ല.

ഇ​ന്ന​ലെ പ​രി​ശീ​ല​ന​ത്തി​നും ഇ​രു​വ​രും എ​ത്തി​യി​ല്ല. പ​രു​ക്ക് മാ​റി​യ റി​നോ ആ​ന്‍റോ ടീ​മി​ൽ ഇ​ടം​നേ​ടും. ബെ​ർ​ബ പു​റ​ത്തി​രി​ക്കു​ന്ന​തോ​ടെ വെ​സ് ബ്രൗ​ൺ മ​ധ്യ​നി​ര​യി​ലേ​ക്ക് ക​യ​റും. അ​ങ്ങ​നെ വ​ന്നാ​ൽ പെ​സി​ച്ചും ആ​ദ്യ ഇ​ല​വ​നി​ല്‍ സ്ഥാ​നം ക​ണ്ടെ​ത്തും. ഇ​യാ​ൻ ഹ്യൂം ​ആ​ക്ര​മ​ണം ന​യി​ക്കും. പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍ ക​രു​ത്ത​രി​ല്ലെ​ന്ന​ത് ബ്ലാ​സ്റ്റേ​ഴ്‌​സി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു.

ഗോ​വ​ൻ നി​ര​യി​ൽ ഒ​മ്പ​ത് ഗോ​ളു​ക​ള്‍ നേ​ടി ഗോ​ള്‍ഡ​ന്‍ ബൂ​ട്ട് പു​ര​സ്‌​കാ​ര​ത്തി​ല്‍ ഒ​ന്നാ​മ​നാ​യ ഫെ​റാ​ന്‍ കോ​റോ​മി​നാ​സ് ആ​ണ് പ്ര​ധാ​ന ആ​ക്ര​മ​ണ​കാ​രി. കോ​റോ​മി​നാ​സി​നെ ത​ടു​ത്തു നി​ര്‍ത്തു​ക​യെ​ന്ന ഏ​റെ ദു​ഷ്‌​ക​ര​മാ​യ ജോ​ലി പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ജിം​ഘാ​നും കൂ​ട്ട​ര്‍ക്കും ക​ഠി​ന​ധ്വാ​നം ചെ​യ്യേ​ണ്ടി​വ​രും. ക​ളി​മെ​ന​യാ​ന്‍ മാ​നു​വേ​ല്‍ ലാ​ന്‍സ​റോ​ട്ടി​യേ​യും ബ്ലാ​സ്റ്റേ​ഴ്സ് ക​രു​തി​യി​രി​ക്ക​ണം.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ അ​ടി​ച്ച ടീ​മാ​യി​ട്ടും ഇ​തു​വ​രെ പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന​ത് ഗോ​വ​യു​ടെ മ​റ്റൊ​രു വ​ശം. നാ​രാ​യ​ണ​ന്‍ ദാ​സ്, മു​ഹ​മ്മ​ദ് അ​ലി, സെ​ര്‍ജി​യോ ജെ​സ്റ്റി, സെ​റി​റ്റ​ണ്‍ ഫെ​ര്‍ണാ​ണ്ട​സ് എ​ന്നി​വ​രാ​ണ് ഗോ​വ​ൻ പ്ര​തി​രോ​ധ​ത്തി​ൽ. പോ​ര്‍ച്ചു​ഗ​ല്‍ താ​രം ബ്രൂ​ണോ പെ​നീ​റോ പ്ര​തി​രോ​ധ​ത്തി​ല്‍ ഉ​ണ്ടാ​വി​ല്ല.