FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

കയ്യാങ്കളിക്കേസ് പിന്‍വലിക്കുന്നത് ജനാധിപത്യത്തോടുളള അവഹേളനമെന്ന് ചെന്നിത്തല

Sunday, Jan 21, 2018,13:49 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: നിയിമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പിന്‍വലിച്ചാല്‍ അത് നിയമസഭയോടു മാത്രമല്ല, ജനാധിപത്യത്തോടുമുള്ള അവഹേളനമാകും. കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. ഈ വിഷയം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വ്യാപിച്ചിരിക്കുകയാണ്. ചോദിക്കാനും പറയാനും ആരുമില്ല. സംസ്ഥാനത്ത് ഭരണം തന്നെയില്ലാത്ത അവസ്ഥയാണ്. കണ്ണൂരിന്‍റെ രാഷ്ട്രീയ കൊലപാതകം സംസ്ഥാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന ഗവര്‍ണറുടെ അഭിപ്രായത്തെ പിന്തുണക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.