FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
Crime

ജി​ത്തു വ​ധം: മാ​താ​വി​ന് ബ്രെ​യ്ന്‍ മാ​പ്പി​ങ്, നാ​ര്‍ക്കോ അ​നാ​ലി​സി​സ്

Sunday, Jan 21, 2018,12:06 IST By ഡാ​ര്‍വി​ന്‍ ആ​ന്‍റ​ണി A A A

കൊ​ല്ലം: കൊ​ട്ടി​യം കു​രീ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​ന്‍ ജി​ത്തു ജോ​ബി​നെ മാ​താ​വ് കൊ​ല​പ്പെ​ടു​ത്തി ക​ത്തി​ച്ചെ​ന്ന കേ​സി​ൽ ദു​രൂ​ഹ​ത​ക​ള്‍ നീ​ക്കാ​ൻ അ​ത്യാ​ധു​നി​ക ശാ​സ്ത്രീ​യ കു​റ്റാ​ന്വേ​ഷ​ണ രീ​തി​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. ബ്രെ​യ്ന്‍ മാ​പ്പി​ങ്, നാ​ര്‍ക്കോ അ​നാ​ലി​സി​സ് തു​ട​ങ്ങി​യ​വ ന​ട​ത്താ​നാ​ണു തീ​രു​മാ​നം. അ​റ​സ്റ്റി​ലാ​യ ജി​ത്തു​വി​ന്‍റെ മാ​താ​വ് ജ​യ​യെ​യും പി​താ​വ് ജോ​ബ്, സ​ഹോ​ദ​രി തു​ട​ങ്ങി​യ​വ​രെ​യു​മാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​വ​യ്ക്കു വി​ധേ​യ​രാ​ക്കു​ക. മൊ​ഴി​ക​ളി​ല്‍ സം​ശ​യം തോ​ന്നി​യ​വ​ർ​ക്കും ഈ ​പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കും.

ജ​യ​യു​ടെ മൊ​ഴി​യി​ല്‍ വി​ശ്വാ​സം പോ​രാ​ത്ത പൊ​ലീ​സ്, സം​ഭ​വ​ത്തി​ല്‍ കൂ​ട്ടു​പ്ര​തി​ക​ള്‍ ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. താ​ന്‍ ഒ​റ്റ​യ്ക്കാ​ണു കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന മൊ​ഴി​യി​ല്‍ ജ​യ ഉ​റ​ച്ചു​നി​ന്നു മ​റ്റാ​രെ​യോ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടോ എ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഒ​ട്ടും വൈ​കാ​തെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലേ​ക്കു ക​ട​ക്കാ​നാ​ണു തീ​രു​മാ​നം. ഇ​തി​നു മു​ന്നോ​ടി​യാ​യി ജ​യ​യു​ടെ മാ​ന​സി​ക​നി​ല വീ​ണ്ടും പ​രി​ശോ​ധി​ക്കും. ഇ​വ​ര്‍ക്കു മാ​ന​സി​ക​രോ​ഗ​മു​ണ്ടെ​ന്നു വ​രു​ത്തി​ത്തീ​ര്‍ക്കാ​ൻ ബോ​ധ​പൂ​ര്‍വം ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. ജ​യ​യ്ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ഭ​ര്‍ത്താ​വ് ജോ​ബും മ​ക​ളും മൊ​ഴി ന​ല്‍കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ജോ​ബി​ന്‍റെ പി​താ​വും ജി​ത്തു​വി​ന്‍റെ മു​ത്ത​ച്ഛ​നു​മാ​യ ജോ​ണി​ക്കു​ട്ടി​യും ഭാ​ര്യ​യും നാ​ട്ടു​കാ​രും ഇ​ത് നി​ഷേ​ധി​ക്കു​ക​യാ​ണ്.

കൊ​ല​പാ​ത​കം ഒ​റ്റ​യ്ക്കു ചെ​യ്ത​താ​ണെ​ന്നും സ്വ​ത്തു​ത​ര്‍ക്ക​മാ​ണു ക​ര​ണ​മെ​ന്നു​മു​ള്ള ജ​യ​യു​ടെ മൊ​ഴി പൊ​ലീ​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം പ​ര​വൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴും ജ​യ പൊ​ലീ​സി​ന് ന​ല്‍കി​യ മൊ​ഴി ആ​വ​ര്‍ത്തി​ക്ക​യാ​യി​രു​ന്നു. സ്വ​ത്തു സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​കെ​യു​ള്ള ഒ​രേ​ക്ക​ര്‍ മു​പ്പ​തു സെ​ന്‍റ് വ​സ്തു ര​ണ്ടു മ​ക്ക​ള്‍ക്കു​മാ​യി വീ​തം​വ​ച്ച വി​ല്‍പ്പ​ത്രം മൂ​ന്നു​വ​ര്‍ഷം മു​മ്പു ത​യാ​റാ​ക്കി​യെ​ന്നും മു​ന്‍ അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​യ മു​ത്ത​ച്ഛ​ന്‍ ജോ​ണി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കൊ​ച്ചു​മ​ക​നു​മാ​യി വ​സ്തു വീ​തം​വ​യ്ക്കു​ന്ന കാ​ര്യം സം​സാ​രി​ച്ചി​ട്ടു​പോ​ലു​മി​ല്ലെ​ന്നും ഒ​ര​മ്മ​യ്ക്കു മ​ക​നെ ഇ​ത്ര ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ഏ​റെ ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ന്നും ജോ​ണി​ക്കു​ട്ടി പ​റ​യു​ന്നു.