FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
kerala

പ്ര​ത്യേ​ക ‌ട്രെ​യ്നു​ക​ൾ 26 മു​ത​ൽ

Sunday, Jan 21, 2018,11:12 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി:‌ അ​വ​ധി​ക്കാ​ല തി​ര​ക്കു ക​ണ​ക്കി​ലെ​ടു​ത്തു തി​രു​വ​ന​ന്ത​പു​രം- മം​ഗ​ലാ​പു​രം പാ​ത​യി​ൽ റെ​യ്ൽ​വേ സ്പെ​ഷ്യ​ൽ ‌ഫെ​യ​ർ ട്രെ​യ്നു​ക​ൾ ഓ​ടി​ക്കും. 26നും ​ഫെ​ബ്രു​വ​രി ര​ണ്ടി​നും കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു വൈ​കി​ട്ടു 06.35നു ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ 05.10നു ​മം​ഗ​ലാ​പു​ര​ത്ത് എ​ത്തു​ന്ന ത​ര​ത്തി​ലാ​ണു ക്ര​മീ​ക​ര​ണം(‌‌​ട്രെ​യ്ൻ ന​മ്പ​ർ 06053).

മം​ഗ​ലാ​പു​ര​ത്തു നി​ന്നു 28നും ​ഫെ​ബ്രു​വ​രി നാ​ലി​നും വൈ​കി​ട്ട് 3.40നു ​പു​റ​പ്പെ‌​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ചി​നു കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും (‌‌ട്രെ​യ്ൻ ന​മ്പ​ർ 06054). കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ണ്ട്. മു​ൻ​കൂ​ർ ബു​ക്കി​ങ് തു​ട​ങ്ങി.