FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

ഭൂമി ഇടപാടു വിവാദം: പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് മാര്‍ ആലഞ്ചേരി

Sunday, Jan 21, 2018,14:06 IST By മെട്രൊ വാർത്ത A A A

കൊച്ചി: സിറോ മലബാർ സഭാ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ ഭൂമി ഇടപാടു വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് മേജർ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. താനുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം എത്രയുംവേഗം പരിഹാരമുണ്ടാകും എന്നും ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതക്ക് സ്ഥാനമില്ലെന്നും ആലഞ്ചേരി പറഞ്ഞു. ഭൂമിയിടപാടിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി പള്ളികളില്‍ ഇന്നു ലഘുലേഖാ വിതരണം നടന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആലഞ്ചേരി പ്രതികരണവുമായി രംഗത്തെത്തിയത്.

വൈദികരും വിശ്വാസികളും ചേര്‍ന്ന് രൂപീകരിച്ച പുതിയ സംഘടനയാണ് എറണാകുളം- അങ്കമാലി ഇടവകകളിലെ പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്തത്. കർദിനാളും രണ്ടു വൈദികരും ചേര്‍ന്നു നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടമെന്ന് ആര്‍കിഡയോക്‌സിയന്‍ മൂവ്‌മെന്‍റ് ഫോര്‍ ട്രാന്‍സ്പിരന്‍സി എന്ന സംഘടന പുറത്തുവിട്ട ലഘുലേഖയില്‍ പറയുന്നു.