FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Articles

ഒ​രു പ്ര​ധാ​ന​മ​ന്ത്രി സാ​മൂ​ഹ്യ​പ​രി​ഷ്‌​ക​ര്‍ത്താ​വാ​കു​മ്പോ​ള്‍

Monday, Jan 22, 2018,10:41 IST By മ​ധു​ർ ഭ​ണ്ഡാ​ർ​ക്ക​ർ A A A

എ​ന്താ​ണ​ച്ഛാ ആ​ളു​ക​ള്‍ തെ​രു​വി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത്. ആ​ളു​ക​ളെ​ന്താ​ണ് ച​വ​റ്റു​കൊ​ട്ട​യി​ലി​ടാ​തെ മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി സ്വ​ച്ഛ്ഭാ​ര​ത് മി​ഷ​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ഇ​വ​ര്‍ കേ​ട്ടി​ട്ടി​ല്ലേ. ചി​ല ശീ​ല​ങ്ങ​ള്‍ മാ​റ്റാ​ന്‍ ഇ​ത്ര​യ്ക്ക് ബു​ദ്ധി​മു​ട്ടാ​ണോ. ഈ ​ചോ​ദ്യ​ങ്ങ​ള്‍ എ​ന്നോ​ട് ചോ​ദി​ച്ച​ത് 11കാ​രി​യാ​യ മ​ക​ള്‍ സി​ദ്ധി​യാ​ണ്. നി​ഷ്‌​ക​ള​ങ്ക​യാ​യ മ​ക​ളു​ടെ ഈ ​ചോ​ദ്യ​ങ്ങ​ള്‍ എ​ന്നെ ചി​ല ചി​ന്ത​ക​ളി​ലേ​ക്ക് വ​ഴി തി​രി​ച്ചു​വി​ട്ടു. ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍ രാ​ഷ്‌​ട്ര​നി​ര്‍മാ​ണ​ത്തെ​ക്കു​റി​ച്ച് എ​ത്ര​മാ​ത്രം ഗൗ​ര​വ​മാ​യി ചി​ന്തി​ക്കു​ന്നു​വെ​ന്ന് എ​നി​ക്ക് തോ​ന്നി. ഒ​രു കൊ​ച്ചു​കു​ട്ടി​ക്കു പോ​ലും മ​ന​സി​ലാ​കു​ന്ന രീ​തി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ ​ആ​ശ​യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ പ​ദ്ധ​തി എ​ന്‍റെ മ​ക​ളെ വ​ല്ലാ​തെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. സി​ദ്ധി​യി​ലെ ഈ ​ശ്ര​ദ്ധേ​യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​ന്ന് ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന സാ​മൂ​ഹ്യ​പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഒ​രു വ​ശം മാ​ത്ര​മാ​ണ്. രാ​ജ്യ​ത്ത് ഉ​ണ്ടാ​കു​ന്ന സാ​മൂ​ഹ്യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ക്ക് നി​മി​ത്ത​മാ​കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ വ്യ​ക്തി​ത്വ​വും ഊ​ര്‍ജ​സ്വ​ല​ത​യും വ​ര്‍ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​ണ്. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളെ​യാ​ണ് ഇ​ദ്ദേ​ഹം കൂ​ടു​ത​ലാ​യി സ്വാ​ധീ​നി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ ക്രി​യാ​ത്മ​ക​മാ​യ ഊ​ർ​ജ​വും ആ​ക​ർ​ഷ​ത്വ​വും എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​വെ​ന്നു ആ​ർ​ക്കും മ​ന​സി​ലാ​ക്കാ​വു​ന്ന​താ​ണ്.
രാ​ജ്യ​ത്ത് എ​ത്ര​യോ പ്ര​മു​ഖ​രാ​യ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ന​രേ​ന്ദ്ര മോ​ദി തീ​ര്‍ച്ച​യാ​യും അ​വ​രി​ല്‍ നി​ന്ന് സ​വി​ശേ​ഷ​മാ​യി വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. ചി​ല​ര്‍ അ​ദ്ദേ​ഹ​ത്തെ ഒ​രു മ​ഹാ​നാ​യ നേ​താ​വെ​ന്ന് വി​ളി​ക്കു​ന്നു. ചി​ല​രാ​ക​ട്ടെ ജ​ന​കീ​യ​നേ​താ​വാ​യും. മ​റ്റ് ചി​ല​ര്‍ അ​ദ്ദേ​ഹ​ത്തെ സൂ​ക്ഷ്മ​ബു​ദ്ധി​യു​ള്ള രാ​ഷ്‌​ട്രീ​യ​ക്കാ​ര​നെ​ന്ന് വി​ളി​ക്കു​മ്പോ​ള്‍ മ​റ്റ് ചി​ല​രു​ടെ ക​ണ്ണി​ല്‍ അ​ദ്ദേ​ഹം വി​ക​സ​ന​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യം സ്വ​പ്‌​നം കാ​ണു​ക​യും ന​ട​പ്പി​ല്‍ വ​രു​ത്തു​ക​യും ചെ​യ്യു​ന്ന നേ​താ​വാ​ണ്. ഒ​രു ദു​ർ​ഭ​ര​ണ​ക്കാ​ര​നാ​യ രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​യും പ​ല​രും അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്നു​ണ്ട്. എ​ന്നാ​ല്‍ എ​ന്നെ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ സാ​മൂ​ഹ്യ പ​രി​ഷ്‌​ക​ര്‍ത്താ​വാ​ണ്-​ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ എ​ന്ന​ത്തേ​ക്കു​മാ​യി മാ​റ്റി​മ​റി​ക്കാ​ന്‍ ദൃ​ഢ​നി​ശ്ച​യം ചെ​യ്ത നേ​താ​വ്.
ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം 5.92 കോ​ടി ശൗ​ചാ​ല​യ​ങ്ങ​ളാ​ണ് നി​ര്‍മി​ച്ച​ത്. മൂ​ന്നു ല​ക്ഷം ഗ്രാ​മ​ങ്ങ​ളും 300 ജി​ല്ല​ക​ളും തു​റ​ന്ന മാ​ലി​ന്യ വി​മു​ക്ത​മാ​ക്കി. സ്വ​ച്ഛ്ഭാ​ര​ത് മി​ഷ​ന് കീ​ഴി​ല്‍ രാ​ജ്യ​ത്തെ ശൗ​ചാ​ല​യ​ങ്ങ​ളു​ടെ എ​ണ്ണം 38 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 76 ശ​ത​മാ​ന​മാ​യി വ​ര്‍ധി​ച്ചു. രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ത്തെ പ​രി​ഹ​രി​ക്കു​ന്ന ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യു​ണ്ടാ​കാ​ന്‍ 70 വ​ര്‍ഷ​മാ​ണ് വേ​ണ്ടി​വ​ന്ന​ത്. സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ പ്ര​ഖ്യാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി, ന​രേ​ന്ദ്ര മോ​ദി ചൂ​ൽ ഉ​പ​യോ​ഗി​ച്ച് തെ​രു​വി​ലി​റ​ങ്ങി​യ​ത് ഇ​ന്നും ഓ​ർ​ക്കു​ന്നു. ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം വി​ശ്വ​സി​ക്കാ​ൻ പോ​ലു​മാ​യി​ല്ല. ആ ​കാ​ഴ്ച രാ​ഷ്‌​ട്ര​ത്തി​ന്‍റെ മു​ഴു​വ​ൻ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. മോ​ദി സ്വ​ച്ഛ്ഭാ​ര​ത് മി​ഷ​ന്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ജ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് പി​ന്നി​ല്‍ അ​ണി​നി​ര​ക്കു​ക​യാ​ണ് ചെ​യ്ത​ത്.
രാ​ജ്യം വ​ലി​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യാ​ണി​പ്പോ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. ആ ​പ​രി​വ​ർ​ത്ത​ന​ത്തി​ന് കാ​ര​ണ​മാ​യ കു​റേ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​മു​ണ്ട്. യോ​ഗ പ്ര​ചാ​ര​ണം, വി​ഐ​പി​ക​ളു​ടെ വാ​ഹ​ന​ത്തി​ന് മു​മ്പി​ലെ ബീ​ക്ക​ണ്‍ ലൈ​റ്റ് സം​വി​ധാ​നം അ​വ​സാ​നി​പ്പി​ച്ച​ത് പോ​ലു​ള്ള ന​ട​പ​ടി​ക​ളും ഏ​റെ ശ്ര​ദ്ധ നേ​ടി. ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫോ​മു​ക​ളും കി​ട്ടു​ന്ന​തി​നു​ള്ള ദീ​ർ​ഘ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തും വ​ലി​യ നേ​ട്ട​മാ​യി ത​ന്നെ കാ​ണു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ സാ​മ്പ​ത്തി​ക​വും രാ​ഷ്‌​ട്രീ​യ​പ​ര​വും ത​ന്ത്ര​പ്ര​ധാ​ന​വു​മാ​യ ന​ട​പ​ടി​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​നി​യും സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.
എ​ന്നാ​ല്‍ മ​ന്‍ കി ​ബാ​ത്ത് പോ​ലു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ രാ​ജ്യ​വി​ക​സ​നം ച​ര്‍ച്ച ചെ​യ്യു​ന്ന ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണു​ക​യെ​ന്ന​ത് അ​പൂ​ര്‍വ​മ​ല്ലേ. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പൈ​തൃ​കം അ​വ​കാ​ശ​പ്പെ​ടു​ന്ന പാ​ര്‍ട്ടി ഖാ​ദി ക​ര്‍ഷ​ക​രെ തി​രി​ഞ്ഞു​നോ​ക്കാ​തി​രു​ന്ന​പ്പോ​ള്‍ ബി​ജെ​പി സ​ര്‍ക്കാ​രാ​ണ് അ​വ​ര്‍ക്കാ​യു​ള്ള ക്ഷേ​മ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഹ​രി​യാ​ന പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മു​ണ്ടാ​ക്കി​യ ബേ​ഠി ബ​ച്ചാ​വോ ബേ​ഠി പ​ഠാ​വോ പോ​ലു​ള്ള പ​ദ്ധ​തി​ക​ള്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍ക്ക​രി​ച്ചു. 700 ലേ​റെ ജി​ല്ല​ക​ളി​ൽ പാ​ച​ക​വാ​ത​ക ക​ണ​ക്ഷ​നു​ക​ൾ​ക്ക് 3.2 കോ​ടി​യോ​ളം ന​ൽ​കു​ന്നു​ണ്ട്.​സ​മ്പൂ​ർ​ണ​മാ​യി വൈ​ദ്യൂ​തീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​രു​ട്ടു​നി​റ​ഞ്ഞ വീ​ടു​ക​ൾ​ക്ക് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ജ​ൻ ഔ​ഷ​ധി സ്റ്റോ​റു​ക​ൾ, അ​മൃ​ത് ഫാ​ർ​മ​സി സ്റ്റോ​റു​ക​ൾ വ​ഴി കു​റ​ഞ്ഞ​നി​ര​ക്കി​ൽ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ മോ​ദി സ​ർ​ക്കാ​രി​ന് സാ​ധി​ച്ചു. കൊ​റോ​ന​റി സ്റ്റ​ന്‍റു​ക​ൾ, മു​ട്ട് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ പോ​ലു​ള്ള​വ വി​ല കു​റ​ച്ച​തും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​പ്ല​വ​ക​ര​മാ​യ നേ​ട്ട​ങ്ങ​ളി​ൽ ചി​ല​താ​ണ്. ഇ​തൊ​ക്കെ​യും രാ​ജ്യം ഭ​രി​ക്കു​ന്ന ഏ​തൊ​രു സ​ർ​ക്കാ​രി​ന്‍റെ​യും ചു​മ​ത​ല​യാ​ണ്. എ​ന്നാ​ൽ ആ ​ന​ട​പ​ടി​ക​ളു​ടെ സാ​മൂ​ഹ്യ​നേ​ട്ട​ങ്ങ​ൾ അ​ത്ര​മാ​ത്രം വ​ലു​താ​ണ്.
ഏ​റെ ജ​ന​കീ​യ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും മു​ത്ത​ലാ​ക്കി​ലെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് എ​നി​ക്ക് വി​പ്ല​വ​മെ​ന്നു തോ​ന്നി​യ​തും എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് അ​ടു​ത്തു​നി​ൽ​ക്കു​ന്ന​തും. മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത ഈ ​മു​ത്ത​ലാ​ക്ക് കാ​ര​ണ മു​സ്‌​ലിം സ്ത്രീ​ക​ളെ​ന്നും ദു​രി​ത​മ​നു​ഭ​വി​ച്ചി​രു​ന്നു. മു​ത്ത​ലാ​ക്കി​ലൂ​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ അ​നു​ഭ​വി​ച്ചി​രു​ന്ന സ്ത്രീ​ക​ളെ വോ​ട്ടു​ബാ​ങ്കു​ക​ളാ​യാ​ണ് ഇ​തു​വ​രെ പ​ല രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളും ക​ണ്ടി​രു​ന്ന​ത്.
ഞാ​ൻ ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ന​ല്ല. ഞാ​ൻ ഒ​രു ക​ലാ​കാ​ര​നാ​ണ്, ഒ​രു സി​നി​മാ നി​ർ​മാ​താ​വും, സാ​മൂ​ഹി​ക​പ്ര​സ​ക്ത​മാ​യ സി​നി​മ​യും എ​ടു​ക്കു​ന്ന ഒ​രു ക്രി​യാ​ത്മ​ക വ്യ​ക്തി​യു​മാ​ണ്. പ​ക്ഷേ അ​തി​നൊ​പ്പം ഞാ​നൊ​രു നി​രീ​ക്ഷ​ക​ൻ കൂ​ടി​യാ​ണ്. സ​മൂ​ഹ​ത്തെ ആ​ഴ​ത്തി​ൽ നീ​രി​ക്ഷി​ച്ച് മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​യാ​ൾ. രാ​ജ്യം ഇ​പ്പോ​ൾ മാ​റു​ന്ന​താ​ണ് കാ​ണു​ന്ന​ത്. ഒ​രി​ക്ക​ലും വി​ശ്വ​സി​ക്കാ​നാ​കാ​ത്ത ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളാ​ണി​വി​ടെ​യു​ണ്ടാ​കു​ന്ന​ത്. ശ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന, നി​ർ​ധ​ന​രു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന നേ​താ​വി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഭാ​വി സു​ന്ദ​ര​മാ​കു​ന്ന​ത്. രാ​ഷ്ട്രീ​യ​ക്കാ​ര​നെ​ക്കാ​ൾ സാ​മൂ​ഹി​ക പ​രി​ഷ്ക്ക​ർ​ത്താ​വാ​യ മോ​ദി​ക്ക് അ​തി​നാ​കു​മെ​ന്നും ഉ​റ​പ്പാ​ണ്. സി​ദ്ധി​യെ​പ്പോ​ലെ കോ​ടി​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളോ​ട് എ​നി​ക്ക് ഉ​റ​പ്പി​ച്ച് പ​റ​യാ​നാ​കും ഇ​ന്ത്യ​യു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​യ കൈ​ക​ളി​ലാ​ണെ​ന്ന്. ആ ​കു​രു​ന്നു​ക​ളു​ടെ ഭാ​വി ന​മ്മു​ടേ​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ സു​ന്ദ​ര​മാ​യി​രി​ക്കു​മെ​ന്നും ഉ​റ​പ്പി​ച്ചു​പ​റ​യാ​നാ​കും.

(ഹി​ന്ദി ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​ണ് ലേ​ഖ​ക​ൻ)