FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Articles

പരകായ പ്രവേശം;അഘോരികൾക്കും അല്ലാത്തവർക്കും

Monday, Jan 22, 2018,10:23 IST By സി.​പി. രാ​ജ​ശേ​ഖ​ര​ൻ A A A

പരമുന്ന​​ണി പ്ര​​വേ​​ശം പോ​​ലെ എ​​ളു​​പ്പ​​മ​​ല്ല പ​​ര​​കാ​​യ പ്ര​​വേ​​ശം. ഒ​​രു ദേ​​ഹം വി​​ട്ടു വേ​​റൊ​​രു ദേ​​ഹ​​ത്തി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന ആ​​ത്മാ​​വി​​ന്‍റെ അ​​ഭ്യാ​​സ​​മാ​​ണ​​ത്. അ​​തി​​നു ക​​ഴി​​വു​​ള്ള​​യാ​​ള്‍ക്ക് മ​​റ്റൊ​​രാ​​ളു​​ടെ ദേ​​ഹി​​യെ​​യോ ദേ​​ഹ​​ത്തെ​​യോ അ​​ല്ല, സ്വ​​ശ​​രീ​​ര​​ത്തെ​​പ്പോ​​ലും സ്വേ​​ച്ഛ​​പ്ര​​കാ​​രം അ​​നു​​ഭ​​വി​​ക്കാ​​ന്‍ ക​​ഴി​​യും. അ​​യ്യാ​​യി​​ര​​ത്തി​​ല്‍പ്പ​​രം സം​​വ​​ത്സ​​ര​​ങ്ങ​​ള്‍ പ​​ഴ​​ക്ക​​മു​​ള്ള ഭാ​​ര​​തീ​​യ വേ​​ദേ​​തി​​ഹാ​​സ​​ങ്ങ​​ളി​​ല്‍ അ​​ഥ​​ര്‍വ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണു പ​​ര​​കാ​​യ പ്ര​​വേ​​ശം എ​​ന്നാ​​ണു വി​​ശ്വാ​​സം.
എ​​ന്നാ​​ല്‍, ഒ​​രു പാ​​ര്‍ട്ടി​​യി​​ല്‍ നി​​ല്‍ക്കു​​ന്ന​​യാ​​ള്‍ക്ക് എ​​പ്പോ​​ള്‍ വേ​​ണ​​മെ​​ങ്കി​​ലും വേ​​റൊ​​രു പാർട്ടി​​യി​​ല്‍ ചേ​​രാം. ഒ​​രു മു​​ന്ന​​ണി മാ​​റി വേ​​റൊ​​രു മു​​ന്ന​​ണി​​യി​​ല്‍ ചേ​​ര്‍ന്ന് എം​​എ​​ല്‍എ​​യോ എം​​പി​​യോ ആ​​കാം. മ​​ന്ത്രി​​യാ​​കാം അ​​തി​​ലും വ​​ലി​​യ ആ​​രെ​​ങ്കി​​ലു​​മൊ​​ക്കെ​​യാ​​കാം. അ​​തി​​നു സ്വ​​ന്തം പാ​​ര്‍ട്ടി​​യു​​ടെ ഒ​​രു പ്രാ​​ദേ​​ശി​​ക സ​​മ്മേ​​ള​​നം പോ​​ലും വി​​ളി​​ക്കേ​​ണ്ട​​തി​​ല്ല. ആ​​ദ്യം നേ​​താ​​വ് തീ​​രു​​മാ​​നി​​ക്കു​​ന്നു, പി​​ന്നീ​​ട​​ത് അ​​ണി​​ക​​ളി​​ലേ​​ക്കു സം​​വ​​ദി​​ക്ക​​പ്പെ​​ടു​​ന്നു. എ​​തി​​ര്‍ക്കു​​ന്ന​​വ​​രെ നി​​ഷ്കാ​​സി​​ത​​രാ​​ക്കി സ്വ​​ന്തം തീ​​രു​​മാ​​നം എ​​ല്ലാ​​വ​​രി​​ലും അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്ക​​പ്പെ​​ട്ട് അ​​ഭീ​​ഷ്ട സി​​ദ്ധി ന​​ട​​പ്പാ​​ക്കു​​ന്നു.
എ​​ന്നാ​​ല്‍ അ​​തു​​പോ​​ല​​ല്ല പ​​ര​​കാ​​യ​​പ്ര​​വേ​​ശം. ദേ​​ഹി (ആ​​ത്മാ​​വ്) ഒ​​രു ദേ​​ഹം വി​​ട്ടു വേ​​റൊ​​രു ദേ​​ഹം സ്വീ​​ക​​രി​​ക്കു​​ന്ന ഏ​​ര്‍പ്പാ​​ടാ​​ണ​​ത്. അ​​ഘോ​​രി​​ക​​ള്‍ക്കു മാ​​ത്ര​​മേ അ​​തി​​നു ക​​ഴി​​യൂ. ആ​​ര്‍ഷ​​ഭാ​​ര​​ത​​ത്തി​​ലെ ഒ​​രു മു​​നി​​യും മ​​ദ്യ​​വും മാം​​സ​​വും ഭു​​ജി​​ക്കി​​ല്ല. അ​​ഘോ​​രി​​ക​​ള്‍ക്കു ര​​ണ്ടും പ​​ഥ്യം. ഭാ​​ര​​തീ​​യ മു​​നി​​മാ​​രി​​ല്‍ അ​​ത്ര​​യൊ​​ന്നും ആ​​രാ​​ധ്യ​​രി​​ല്ലാ​​ത്ത വി​​ഭാ​​ഗ​​മാ​​ണ് അ​​ഘോ​​രി​​ക​​ള്‍. അ​​ൽ​​പ്പ​​വ​​സ്ത്രം, ജ​​ല​​പാ​​നം, രാ​​ത്രി​​ധ്യാ​​നം, പ​​ക​​ല്‍ നി​​ദ്ര തു​​ട​​ങ്ങി​​യ ത​​ല​​തി​​രി​​ഞ്ഞ ഏ​​ര്‍പ്പാ​​ടു​​കാ​​രാ​​ണ​​വ​​ര്‍. എ​​ല്ലാ​​വ​​ര്‍ക്കും അ​​ഘോ​​രി​​ക​​ളാ​​കാ​​ന്‍ ക​​ഴി​​യു​​മെ​​ന്നു ധ​​രി​​ക്ക​​രു​​ത്. അ​​തി​​ന് ഒ​​രു​​പാ​​ട് ക​​ര്‍മ​​മു​​റ​​ക​​ളു​​ണ്ട്. ഒ​​ഴു​​ക്കു​​ള്ള പു​​ഴ​​യി​​ല്‍ 1,008 മാ​​ത്ര തു​​ട​​ര്‍ച്ച​​യാ​​യി മൂ​​ന്നു വ​​ര്‍ഷം ഗാ​​യ​​ത്രീ മ​​ന്ത്രം ജ​​പി​​ച്ചാ​​ല്‍ മാ​​ത്ര​​മേ അ​​ഘോ​​രി​​യാ​​കാ​​ന്‍ ക​​ഴി​​യൂ. അ​​ങ്ങ​​നെ​​യൊ​​രാ​​ള്‍ക്കു പ​​ര​​കാ​​യ പ്ര​​വേ​​ശ​​മാ​​കാം. (സാ​​ധാ​​ര​​ണ സ​​ന്ന്യാ​​സി​​ക്ക് അ​​തി​​ന് അ​​നു​​വാ​​ദ​​മി​​ല്ല). ഇ​​ത് അ​​ഞ്ചു വ​​ര്‍ഷ​​മാ​​യാ​​ല്‍ ഇ​​ന്ദ്ര​​പ​​ദ​​വി (ഇ​​ന്ന​​ത്തെ മ​​ന്ത്രി പ​​ദ​​വി) കി​​ട്ടു​​മെ​​ന്നാ​​ണു പു​​രാ​​ണ​​ങ്ങ​​ളി​​ല്‍ പ​​റ​​യു​​ന്ന​​ത്.
ഇ​​തൊ​​ന്നും വാ​​യി​​ക്കു​​ക​​യും മ​​ന​​സി​​ലാ​​ക്കു​​ക​​യും ചെ​​യ്യാ​​തെ ചു​​ളു​​വി​​ല്‍ അ​​ഘോ​​രി​​യാ​​കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​വ​​രാ​​ണു ന​​മ്മു​​ടെ നേ​​താ​​ക്ക​​ളി​​ല്‍ പ​​ല​​രും. ആ​​ര്‍ക്കും പാ​​ര്‍ട്ടി​​യും മു​​ന്ന​​ണി​​യു​​മൊ​​ന്നും പ്ര​​ശ്ന​​മേ​​യ​​ല്ല. പ​​ര​​മു​​ന്ന​​ണി പ്ര​​വേ​​ശം ന​​ട​​ത്തി​​യാ​​യാ​​ലും എ​​ല്ലാ​​വ​​ര്‍ക്കും മ​​ന്ത്രി​​യാ​​ക​​ണ​​​​മെ​​ന്നു മാ​​ത്രം. പ​​ണ്ടു കാ​​ല​​ത്തു നാ​​ല​​ണ (ഇ​​ന്ന​​ത്തെ 25 പൈ​​സ) കൊ​​ടു​​ത്താ​​ല്‍ ആ​​ര്‍ക്കും ഇ​​ന്ത്യ​​ന്‍ നാ​​ഷ​​ണ​​ല്‍ കോ​​ണ്‍ഗ്ര​​സി​​ല്‍ അം​​ഗ​​ത്വം ല​​ഭി​​ക്കു​​മാ​​യി​​രു​​ന്നു. അ​​തി​​ന് ഒ​​രു നി​​ബ​​ന്ധ​​ന മാ​​ത്രം. തെ​​ര​​ഞ്ഞെ​​ടു​​പ്പു വ​​രു​​മ്പോ​​ള്‍ നു​​കം വ​​ച്ച കാ​​ള​​യ്ക്ക് വോ​​ട്ടു കു​​ത്ത​​ണം. (ഈ ​​പൈ​​സ പോ​​ലും ഒ​​രു കോ​​ണ്‍ഗ്ര​​സു​​കാ​​ര​​നും കൊ​​ടു​​ക്കേ​​ണ്ട. സ്പോ​​ണ്‍സ​​ര്‍ ചെ​​യ്യാ​​ന്‍ ഒ​​രു​​പാ​​ടു പേ​​രു​​ണ്ടാ​​കും). പാ​​ര്‍ട്ടി മെം​​ബ​​ര്‍ഷി​​പ്പ് കി​​ട്ടി എ​​ന്നു ക​​രു​​തി ആ​​ഗ്ര​​ഹ​​മു​​ണ്ടാ​​യാ​​ല്‍പ്പോ​​ലും ഒ​​രു പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കാ​​ന്‍ സീ​​റ്റ് കി​​ട്ടു​​മെ​​ന്നും ക​​രു​​ത​​രു​​ത്. മേ​​ലാ​​വി​​ല്‍ നി​​ന്നു കെ​​ട്ടി​​യി​​റ​​ക്കു​​ന്ന​​വ​​ര്‍ക്കു വോ​​ട്ട് കു​​ത്ത​​ണ​​മെ​​ന്നു മാ​​ത്രം.
എ​​ന്നാ​​ല്‍ അ​​ന്നും ഇ​​ന്നും ഏ​​തെ​​ങ്കി​​ലു​​മൊ​​രു ക​​മ്യൂ​​ണി​​സ്റ്റ് പാ​​ര്‍ട്ടി​​യി​​ല്‍ അം​​ഗ​​ത്വം ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ ക​​ട​​മ്പ​​ക​​ള്‍ ഒ​​രു​​പാ​​ടു​​ണ്ട്. രാ​​പ​ക​​ല്‍ ജോ​​ലി ചെ​​യ്തു​​ണ്ടാ​​ക്കു​​ന്ന ചി​​ല്ലി​​ക്കാ​​ശു മു​​ട​​ക്കി വേ​​ണം പാ​​ര്‍ട്ടി മെ​​ബ​​ര്‍ഷി​​പ്പ് ത​​ര​​പ്പെ​​ടു​​ത്താ​​ന്‍. വ​​ര്‍ഷാ​​വ​​ര്‍ഷം പാ​​ര്‍ട്ടി ചു​​മ​​ത്തു​​ന്ന ലെ​​വി​​യും കൊ​​ടു​​ക്ക​​ണം. ഈ ​​ക​​ട​​മ്പ​​ക​​ളെ​​ല്ലാം താ​​ണ്ടി, പ​​ഞ്ച​​പു​​ച്ഛ​​മ​​ട​​ക്കി റാ​​ന്‍ മൂ​​ളി നി​​ന്നാ​​ലും സാ​​ധാ​​ര​​ണ ക​​മ്യൂ​​ണി​​സ്റ്റു​​കാ​​ര​​നു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ സീ​​റ്റ്, എം​​എ​​ല്‍എ, മ​​ന്ത്രി തു​​ട​​ങ്ങി​​യ പ​​ദ​​വി​​ക​​ളൊ​​ന്നും കി​​ട്ടി​​ല്ല. പാ​​ര്‍ട്ടി വി​​ളി​​ക്കു​​മ്പോ​​ഴെ​​ല്ലാം സാ​​ന്നി​​ധ്യം അ​​റി​​യി​​ക്ക​​ണം. കോ​​ണ്‍ഗ്ര​​സു​​കാ​​രെ​​പ്പോ​​ലെ പാ​​ര്‍ട്ടി പ​​റ​​യു​​ന്ന​​വ​​ര്‍ക്ക് വോ​​ട്ടു കു​​ത്ത​​ണം. ബാ​​ക്കി നേ​​ര​​ത്തെ​​ല്ലാം പാ​​ര്‍ട്ടി പ​​രി​​പാ​​ടി​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്തു പ​​ങ്കാ​​ളി​​ത്ത പ്രാ​​ധാ​​ന്യം ഉ​​റ​​പ്പാ​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ല്‍ പാ​​ര്‍ട്ടി​​ക്കു പു​​റ​​ത്ത്.
ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ളും പ്ര​​തി​​ബ​​ന്ധ​​ങ്ങ​​ളു​​മൊ​​ന്നു​​മി​​ല്ലെ​​ങ്കി​​ലും ഏ​​തു കോ​​ണ്‍ഗ്ര​​സു​​കാ​​ര​​നും ക​​മ്യൂ​​ണി​​സ്റ്റു​​കാ​​ര​​നും പ​​ഞ്ചാ​​യ​​ത്തു മെംബറും പാ​​ര്‍ല​​മെ​​ന്‍റ് മെ​ംബറും എം​​എ​​ല്‍എ​​യും മന്ത്രിയു​​മൊ​​ക്കെ​​യാ​​കാം. താ​​ളോം ത​​ഞ്ചോം നോ​​ക്കി മ​​റു​​ക​​ണ്ടം ചാ​​ട​​ണ​​മെ​​ന്നു മാ​​ത്രം. ന​​ല്ല കോ​​ണ്‍ഗ്ര​​സു​​കാ​​ര​​നാ​​യ ക​​ണ്ണോ​​ത്തു ക​​രു​​ണാ​​ക​​ര​​ന്‍ ക​​മ്യൂ​​ണി​​സ്റ്റ് പി​​ന്തു​​ണ​​യി​​ലും ന​​ലം തി​​ക​​ഞ്ഞ ക​​മ്യൂ​​ണി​​സ്റ്റു​​ക​​ളാ​​യ ചേ​​ലാ​​ട്ട് അ​​ച്യു​​ത മേ​​നോ​​ന്‍, ഏ​​റ​​മ്പാ​​ല കൃ​​ഷ്ണ​​ന്‍ നാ​​യ​​നാ​​ര്‍ എ​​ന്നി​​വ​​ര്‍ കോ​​ണ്‍ഗ്ര​​സ് പി​​ന്തു​​ണ​​യി​​ലും കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി​​മാ​​രാ​​യി. രാ​​ഷ്‌​​ട്രീ​​യ ആ​​ദ​​ര്‍ശ​​ത്തി​​ന്‍റെ ആ​​ള്‍രൂ​​പ​​ങ്ങ​​ളാ​​യ വ​​യ​​ലാ​​ര്‍ ര​​വി, ഉ​​മ്മ​​ന്‍ ചാ​​ണ്ടി, ആ​​ര്യാ​​ട​​ന്‍ മു​​ഹ​​മ്മ​​ദ് തു​​ട​​ങ്ങി​​യ​​വ​​ര്‍ ക​​മ്യൂ​​ണി​​സ്റ്റ് പി​​ന്തു​​ണ​​യി​​ല്‍ കേ​​ര​​ള​​ത്തി​​ല്‍ മ​​ന്ത്രി​​മാ​​രാ​​യി ച​​രി​​ത്രം കു​​റി​​ച്ചു. അ​​വ​​ര്‍ക്കൊ​​ക്കെ പ​​ര​​പാ​​ര്‍ട്ടി പ്ര​​വേ​​ശം ന​​ട​​ത്തി മു​​ഖ്യ​​മ​​ന്ത്രി​​യും മ​​ന്ത്രി​​യു​​മൊ​​ക്കെ ആ​​കാ​​മെ​​ങ്കി​​ല്‍ ത​​ങ്ങ​​ള്‍ക്കും എ​​ന്തു​​കൊ​​ണ്ട് ആ​​യി​​ക്കൂ​​ടാ എ​​ന്നു സാ​​ക്ഷാ​​ല്‍ പ​​ഴ​​യ​​കാ​​ല കോ​​ണ്‍ഗ്ര​​സു​​കാ​​ര​​നാ​​യ ക​​രി​​ങ്ങോ​​ഴ​​യ്ക്ക​​ല്‍ മാ​​ണി മാ​​ണി​​ക്കും ചി​​ര​​കാ​​ല സോ​​ഷ്യ​​ലി​​സ്റ്റ് എം​​.പി. വീ​​രേ​​ന്ദ്ര കു​​മാ​​റും ചി​​ന്തി​​ക്കു​​ന്ന​​തി​​ല്‍ ഒ​​രു തെ​​റ്റും പ​​റ​​യാ​​നി​​ല്ല. യു​​ഡി​​എ​​ഫ് എ​​ന്ന കാ​​യം വി​​ട്ട് എ​​ല്‍ഡി​​എ​​ഫ് എ​​ന്ന കാ​​യ​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കാ​​നു​​ള്ള ഇ​​വ​​രു​​ടെ ത്വ​​ര​​യെ അ​​ഘോ​​ര​​ക​​ര്‍മ ത​​ന്ത്ര​​ങ്ങ​​ളാ​​യി മാ​​ത്രം ക​​ണ്ടാ​​ല്‍ മ​​തി.
നേ​​രം വൈ​​കി തു​​റ​​ക്കു​​ന്ന മി​​ല്‍മ ബൂ​​ത്തി​​നു മു​​ന്നി​​ലെ തി​​ര​​ക്കാ​​ണ് എ​​കെ​​ജി സെ​​ന്‍റ​​റി​​നു മു​​ന്നി​​ലെ​​ന്നാ​​ണ് അ​​ശ​​രീ​​രി. നാ​​ല് മു​​ന്‍മ​​ന്ത്രി​​മാ​​ര​​ട​​ക്കം ആ​​റ് എം​​എ​​ല്‍എ​​മാ​​രു​​ള്ള കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് എം ​​ആ​​ണ് നി​​ര​​യി​​ലെ ഒ​​ന്നാ​​മ​​ന്‍. മാ​​ണി​​യും ജോ​​സ​​ഫും യോ​​ജി​​ച്ചു​​ണ്ടാ​​ക്കി​​യ പൊ​​തു ഗ്രൂ​​പ്പാ​​ണ് കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് എം. ​​ലോ​​ക്സ​​ഭ​​യി​​ലും രാ​​ജ്യ​​സ​​ഭ​​യി​​ലും ഓ​​രോ എം​​പി​​മാ​​രു​​മു​​ണ്ട്. കേ​​ര​​ള​​ത്തി​​ല്‍ ഇ​​ട​​തു മു​​ന്ന​​ണി​​യി​​ലും കേ​​ന്ദ്ര​​ത്തി​​ല്‍ എ​​ന്‍ഡി​​എ​​ ​​യി​​ലും ചേ​​ര്‍ന്നാ​​ല്‍ ഒ​​രു മ​​ന്ത്രി സ്ഥാ​​നം ഉ​​റ​​പ്പ്. പ​​ക്ഷേ, പ​​ര​​കാ​​യ പ്ര​​വേ​​ശ​​ത്തി​​ന്‍റെ അ​​സ്‌​​കി​​ത​​യി​​ലാ​​ണി​​പ്പോ​​ള്‍ മാ​​ണി​​യും പാ​​ര്‍ട്ടി​​യും. പാ​​ര്‍ട്ടി അ​​യ​​യു​​മ്പോ​​ള്‍ അ​​ര​​മ​​ന മു​​റു​​കു​​ന്ന​​താ​​ണു പ്ര​​ശ്നം. മാ​​ണി മ​​ന്ത്രി ആ​​യാ​​ല്‍ ജോ​​സ​​ഫ് ഇ​​ട​​യും. സി.​​എ​​ഫ്. തോ​​മ​​സി​​നെ മ​​ന്ത്രി​​യാ​​ക്കി​​യാ​​ല്‍ മോ​​ന്‍സ് ജോ​​സ​​ഫ് വ​​ഴ​​ക്കു​​ണ്ടാ​​ക്കും. എ​​ല്‍ഡി​​എ​​ഫി​​ല്‍ ര​​ണ്ടു മ​​ന്ത്രി​​യെ കൊ​​ടു​​ത്തി​​ല്ലെ​​ങ്കി​​ല്‍ കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് എം ​​ഒ​​രി​​ക്ക​​ല്‍ക്കൂ​​ടി പി​​ള​​രും. അ​​തു കേ​​ര​​ള കോ​​ണ്‍ഗ്ര​​സി​​നും അ​​ര​​മ​​ന​​ക​​ള്‍ക്കും ഇ​​ട​​തു​​മു​​ന്ന​​ണി​​ക്കും ഗു​​ണ​​ക​​ര​​മാ​​വി​​ല്ല. അ​​തു​​കൊ​​ണ്ടാ​​ണു മാ​​ണി​​യു​​ടെ ഇ​​ട​​തു പ്ര​​വേ​​ശം നീ​​ളു​​ന്ന​​ത്. അ​​ല്ലാ​​തെ സി​​പി​​ഐ ഉ​​യ​​ര്‍ത്തു​​ന്ന വി​​ത​​ണ്ഡാ​​വാ​​ദം കൊ​​ണ്ട​​ല്ല.
എ​​ന്നാ​​ല്‍ വീ​​ര​​ന്‍റെ പാ​​ര്‍ട്ടി യു​​ഡി​​എ​​ഫ് ദേ​​ഹം വി​​ട്ട് എ​​ല്‍ഡി​​എ​​ഫ് ദേ​​ഹം സ്വീ​​ക​​രി​​ച്ച​​തു കൊ​​ണ്ടു പാ​​ര്‍ട്ടി​​ക്കു ന​​ഷ്ട​​മോ, ഇ​​ട​​തു മു​​ന്ന​​ണി​​ക്കു ബാ​​ധ്യ​​ത​​യോ വ​​രു​​ന്നി​​ല്ല. യു​​ഡി​​എ​​ഫി​​ലി​​രി​​ക്കെ രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യ വീ​​രേ​​ന്ദ്ര​​കു​​മാ​​ര്‍ ത​​ല്‍സ്ഥാ​​നം രാ​​ജി​​വ​​ച്ചു. വ​​രാ​​നി​​രി​​ക്കു​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു​​പ​​ക്ഷ​​ത്തു സി​​പി​​ഐ​​ക്കാ​​ണു ക്ലെ​​യിം. എ​​ന്നാ​​ല്‍ വി​​ട്ടു​​വീ​​ഴ്ച​​യ്ക്കു സി​​പി​​ഐ ത​​യാ​​റാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വീ​​ര​​ന് വീ​​ണ്ടും രാ​​ജ്യ​​സ​​ഭാം​​ഗ​​ത്വം ഉ​​റ​​പ്പ്. വീ​​ര​​ന്‍റെ പാ​​ര്‍ട്ടി​​ക്ക് എം​​എ​​ല്‍എ​​മാ​​രി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ സം​​സ്ഥാ​​ന മ​​ന്ത്രി​​സ​​ഭ​​യി​​ലേ​​ക്ക് പു​​തി​​യൊ​​രാ​​ള്‍ വ​​രാ​​നി​​ട​​യി​​ല്ല. അ​​തു​​കൊ​​ണ്ടാ​​ണ് ഇ​​രു​​ട്ടി വെ​​ളു​​ക്കു​​ന്ന​​തി​​നു മു​​ന്‍പ് യു​​ഡി​​എ​​ഫ് വി​​ട്ട വീ​​ര​​ന് എ​​ല്‍ഡി​​എ​​ഫ് കാ​​യ​​ത്തി​​ല്‍ പ്ര​​വേ​​ശ​​നം കി​​ട്ട​​യ​​ത്.
ഇ​​രി​​ക്കു​​ന്ന കാ​​യ​​ത്തി​​ല്‍പ്പോ​​ലും ദേ​​ഹ​​ബ​​ല​​വും ദേ​​ഹി​​ബ​​ല​​വു​​മി​​ല്ലാ​​ത്ത ദേ​​ശീ​​യ പാ​​ര്‍ട്ടി​​യാ​​യ എ​​ന്‍സി​​പി​​യാ​​ണ് പ​​ര​​കാ​​യ പ്ര​​വേ​​ശ​​ത്തി​​ലൂ​​ടെ​​യെ​​ങ്കി​​ലും ഇ​​ന്ത്യാ മ​​ഹാ​​രാ​​ജ്യ​​ത്തെ ഏ​​ക മ​​ന്ത്രി​​ക്കു വേ​​ണ്ടി പെ​​ടാ​​പ്പാ​​ടു പെ​​ടു​​ന്ന​​ത്. കെ.​​ബി. ഗ​​ണേ​​ഷ്കു​​മാ​​ര്‍, കോ​​വൂ​​ര്‍ കു​​ഞ്ഞു​​മോ​​ന്‍, ച​​വ​​റ വി​​ജ​​യ​​ന്‍ പി​​ള്ള തു​​ട​​ങ്ങി​​യ​​വ​​രെ കാ​​യം മാ​​റ്റി കോ​​ലെ കെ​​ട്ടി​​ക്കാ​​നു​​ള്ള ത​​ന്ത്ര​​ങ്ങ​​ളും ഫ​​ലി​​ക്കു​​ന്നി​​ല്ല. അ​​വ​​രു​​ടെ മോ​​ഹ​​ങ്ങ​​ള്‍ക്ക​​നു​​സ​​രി​​ച്ചു പ്ര​​വേ​​ശി​​ക്കാ​​ന്‍ പ​​റ്റു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല​​ല്ല എ​​ല്‍ഡി​​എ​​ഫ് എ​​ന്ന​​താ​​ണു കാ​​ര​​ണം. പ​​ര​​മാ​​വ​​ധി 21 പേ​​രെ മ​​ന്ത്രി​​മാ​​രാ​​ക്കാ​​നു​​ള്ള വ​​കു​​പ്പു​​ക​​ളേ നി​​യ​​മ​​സ​​ഭ​​യി​​ലു​​ള്ളൂ. നി​​ല​​വി​​ല്‍ 18 മ​​ന്ത്രി​​മാ​​രു​​ണ്ട്. പോ​​രാ​​ത്ത​​തി​​നു മ​​ന്ത്രി​​പ​​ദ​​വി​​യി​​ല്‍ വേ​​റേ ര​​ണ്ടു പേ​​രും- വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​നും ആ​​ര്‍. ബാ​​ല​​കൃ​​ഷ്ണ പി​​ള്ള​​യും.
എ​​ന്‍സി​​പി​​യു​​ടെ ഒ​​രൊ​​ഴി​​വു​​ണ്ട്. അ​​തി​​ല്‍ ക​​യ​​റി​​പ്പ​​റ്റാ​​നു​​ള്ള ആ​​ഘോ​​ര ത​​ന്ത്ര​​ങ്ങ​​ളാ​​ണി​​പ്പോ​​ള്‍ കോ​​വൂ​​ര്‍ കു​​ഞ്ഞു​​മോ​​ന​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ പ​​യ​​റ്റു​​ന്ന​​ത്. ഫ​​ല​​സി​​ദ്ധി​​ക്കു കാ​​ത്തി​​രി​​ക്കു​​ക​​യേ ത​​ര​​മു​​ള്ളൂ. ഒ​​ഴു​​ക്കു​​ള്ള വെ​​ള്ള​​ത്തി​​ല്‍ ക​​ണ്ണ​​ട​​ച്ചു ധ്യാ​​ന​​നി​​മ​​ഗ്ന​​നാ​​യി, ഗാ​​യ​​ത്രീ മ​​ന്ത്രം 1008 മാ​​ത്ര വീ​​തം അ​​ഞ്ചു വ​​ര്‍ഷം ഇ​​ട​​ത​​ട​​വി​​ല്ലാ​​തെ ഉ​​ച്ച​​രി​​ച്ച് നോ​​ക്കു​​ക, ഫ​​ല​​സി​​ദ്ധി​​ക്കു യോ​​ഗ​​മു​​ണ്ടെ​​ങ്കി​​ല്‍ ഗ​​ജ​​കേ​​സ​​രി യോ​​ഗം (മ​​ന്ത്രി​​സി​​ദ്ധി ഫ​​ലം). ഫ​​ലി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ എ​​ല്ലാം ക​​ട്ട​​പ്പൊ​​ഹ-!