FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Nri

അലാസ്‌കയില്‍ ഭൂചലനം, അമെരിക്കയിലും കാനഡയിലും സുനാമി മുന്നറിയിപ്പ്

Tuesday, Jan 23, 2018,19:21 IST By മെട്രൊ വാർത്ത A A A

വാഷിങ്ടണ്‍: അലാസ്‌ക തീരത്ത് പുറം കടലിലുണ്ടായ 7.9 തീവ്രവതയുള്ള ഭൂചലനത്തെ തുടര്‍ന്ന് അമെരിക്കയിലും കാനഡയിലും സുനാമി മുന്നറിയിപ്പ് നൽകി. പ്രാദേശിക സമയം ഒന്നരയോടെയാണ് ഭൂചലനമുണ്ടായത്. തുടർന്നു അമെരിക്കയുടെ വടക്കന്‍ തീരങ്ങളിലും കാനഡയിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം എന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

എന്നാല്‍ ഹവായ്, ഗുവാം തീരങ്ങളിലെ സുനാമി മുന്നറിയിപ്പു അമെരിക്കൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അല്‍പ സമയത്തിനു മുമ്പ് പിന്‍വലിച്ചിട്ടുണ്ട്. അതേസമയം, എന്ത് അടിയന്തര സാഹചര്യങ്ങളുണ്ടായാലും നേരിടാന്‍ വിവിധ സേനാ വിഭാഗങ്ങൾ സജ്ജമായിരിക്കണമെന്ന് സർക്കാർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.