FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Nri

കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു, ഇന്ത്യക്കാര്‍ക്ക് ഉൾപ്പെടെ നേട്ടം

Tuesday, Jan 23, 2018,20:53 IST By മെട്രൊ വാർത്ത A A A

കുവൈറ്റ് സിറ്റി: അനധികൃതമായി രാജ്യത്ത് തങ്ങിയിരുന്ന ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമായി കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പിന്‍റെ കാലാവധിയെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി.

അനധികൃതമായി കുവൈറ്റിൽ കഴിയുന്നവര്‍ക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാനുള്ള അവസരമാണിത്. ഇത് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വീണ്ടും നിയമാനുസൃതമായി രാജ്യത്ത് തിരികെയെത്താനുള്ള അവസരവും ഒരുക്കുമെന്ന് മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ പൊതുമാപ്പ് കാലാവധി കഴിഞ്ഞും രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.