FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Articles

വി​ക​സ​ന​ത്തി​ന്‍റെ​യും വി​മ​ർ​ശ​ന​ത്തി​ന്‍റെ​യും ന​യ​പ്ര​ഖ്യാ​പ​നം

Tuesday, Jan 23, 2018,9:47 IST By അ​ര​വി​ന്ദ് A A A

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളാ​ണു ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ കാ​ത​ൽ. ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം പ്ര​തി​സ​ന്ധി​ക​ളും തു​റ​ന്നു പ​റ​യു​ന്നു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളെ പു​റ​കോ​ട്ട​ടി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വ​യ്ക്കു​ന്നു.
ഓ​ഖി ദു​ര​ന്ത​ത്തി​ൽ നി​ന്നും ഉ​ൾ​ക്കൊ​ണ്ട പാ​ഠം പു​തി​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും പ്ര​തി​സ​ന്ധി​യി​ലേ​യ്ക്കു കൂ​പ്പു​കു​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ ര​ക്ഷാ പാ​ക്കെ​ജും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യു​ള്ള മി​നി​മം വേ​ത​ന ബി​ല്ലും ഗ​വ​ർ​ണ​ർ പ്ര​ഖ്യാ​പി​ച്ച​ത് ആ​ശ്വാ​സ​മാ​ണ്.
സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വ​ഴി കേ​ര​ള​ത്തി​നെ​തി​രാ​യി ന​ട​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ചി​ല ശ​ക്തി​ക​ൾ കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര പാ​ര​മ്പ​ര്യ​ത്തി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​താ​യും വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന​തി​നു ശ്ര​മി​ച്ച​താ​യും ന​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ ആ​രോ​പ​ണ​മു​ണ്ട്.
ഈ ​പ്ര​ചാ​ര​ണ​ങ്ങ​ളെ കേ​ര​ള സൈ​ബ​ർ ജ​ന​ത ശ​ക്ത​മാ​യി എ​തി​ർ​ത്തു തോ​ൽ​പ്പി​ച്ചു​വെ​ന്നും സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക് ഏ​റ്റ​വും അ​ധി​കം സു​ര​ക്ഷി​ത​ത്വ​മു​ള്ള നാ​ടാ​ണ് കേ​ര​ള​മെ​ന്നും അ​വ​ർ​ക്കു മു​ഖ്യ​ധാ​ര​യി​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചു മാ​തൃ​ക​യാ​കാ​ൻ സാ​ധി​ച്ചെ​ന്നും ന​യ പ്ര​ഖ്യാ​പ​നം ഊ​റ്റം കൊ​ള്ളു​ന്നു. കാ​ട്ടു​തീ ത​ട​യാ​ൻ സ​മ​ഗ്ര ന​യം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ന​യ പ്ര​ഖ്യാ​പ​നം ഉ​റ​പ്പു ത​രു​ന്നു​ണ്ട്.
കേ​ര​ള​ത്തി​നു ല​ഭി​ച്ച അം​ഗീ​കാ​ര​ങ്ങ​ൾ, വി​വി​ധ മി​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തു തു​ട​ങ്ങി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ളെ​യും പ​ദ്ധ​തി​ക​ളെ​യും കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​ങ്ങ​ളും ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വ​ർ​ഷം ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒ​രു ര​ത്ന ചു​രു​ക്കം ന​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ലെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സം​സ്ഥാ​ന​ത്തെ ഭ​ര​ണ ത​ല​വ​നാ​യ ഗ​വ​ർ​ണ​ർ നി​യ​മ​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​ണം. ത​ന്‍റെ മ​ന്ത്രി​സ​ഭ ന​ട​പ്പാ​ക്കു​ന്ന ന​യ​ങ്ങ​ളെ​ക്കു​റി​ച്ചും പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും നി​യ​മ​സ​ഭ​യെ അ​റി​യി​ക്കു​ക​യും വേ​ണം.
ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന ഈ ​ന​ട​പ​ടി ആ​ദ്യ കാ​ല​ങ്ങ​ളി​ൽ അ​തീ​വ ഗൗ​ര​വ സ്വ​ഭാ​വ​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്. നി​യ​മ​സ​ഭ​യ്ക്കും ഗ​വ​ർ​ണ​ർ​ക്കും സ​ർ​ക്കാ​രും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ന​ൽ​കു​ന്ന പ്രാ​ധാ​ന്യം അ​ത്ര​ത്തോ​ള​മാ​യി​രു​ന്നു.
അ​തു​കൊ​ണ്ടു ത​ന്നെ സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ ന​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും വി​ശ​ദ​മാ​യി ത​ന്നെ ന​യ പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
ഗ​വ​ർ​ണ​ർ പ്ര​സം​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ ചെ​യ്ത എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും വി​വ​രി​ക്കു​ക​യെ​ന്ന​തി​നേ​ക്കാ​ൾ ന​യ​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തു ത​ന്നെ വ്യ​ക്ത​മാ​യ ന​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ്.
പു​തി​യ നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ന​യം ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി​യ​തു​മാ​ണ്. അ​തി​ന് ശേ​ഷം ര​ണ്ടു ന​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ക​ഴി​ഞ്ഞു. പൊ​തു ന​യ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ലെ​ങ്കി​ലും പു​തി​യ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
സ്വാ​ഭാ​വി​ക​മാ​യി ന​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ച ന​യ​ങ്ങ​ളു​ടെ ഒ​രു വി​ല​യി​രു​ത്ത​ൽ ചേ​ർ​ക്കേ​ണ്ട​താ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ​ക്കു ല​ഭി​ച്ച അം​ഗീ​കാ​ര​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ മ​റ്റു പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​റി​യാ​നു​ള്ള അ​വ​കാ​ശം നി​യ​മ​സ​ഭ‍യ്ക്കും അ​വി​ടേ​യ്ക്ക് അം​ഗ​ങ്ങ​ളെ എ​ത്തി​ച്ച പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മു​ണ്ട്.
കാ​ര​ണം കെ​എ​സ്ആ​ർ​ടി​സി ര​ക്ഷാ പാ​ക്കെ​ജ് സ​മീ​പ​കാ​ല​ത്തെ ഒ​ന്നി​ല​ധി​കം ന​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലും ബ​ജ​റ്റു​ക​ളി​ലും കേ​ട്ടി​രു​ന്ന​താ​ണ്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഒ​റ്റ​ത്ത​വ​ണ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ൽ പാ​ക്കെ​ജ് ഒ​തു​ങ്ങി പോ​കു​ക​യാ​യി​രു​ന്നു പ​തി​വ്.
അ​ന്നൊ​ക്കെ പ്ര​ഖ്യാ​പി​ച്ച പാ​ക്കെ​ജു​ക​ൾ ന​ട​പ്പാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്ന​ത്തെ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ഇ​തി​നു സ​മാ​ന​മാ​യ മ​റ്റു പ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ പേ​രി​ലോ പു​തി​യ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യോ ആ​ണ് ഇ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ളെ​ന്ന​തു മാ​ത്ര​മാ​ണു വ്യ​ത്യാ​സം.
സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ മി​നി​മം വേ​ത​നം നി​യ​മം എ​ന്ന ആ​വ​ശ്യം പ​ല​പ്പോ​ഴും ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത്ത​വ​ണ​യാ​ണ് ന​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ഈ ​സ​മ്മേ​ള​ന​ത്തി​ലോ ഈ ​ക​ല​ണ്ട​ർ വ​ർ​ഷം ന​ട​ക്കു​ന്ന ഏ​തെ​ങ്കി​ലും സ​മ്മേ​ള​ന​ത്തി​ലോ ഈ ​നി​യ​മം പാ​സാ​കു​ക​യാ​ണെ​ങ്കി​ൽ അ​തൊ​രു വി​പ്ല​വം ത​ന്നെ​യാ​കും.
ആ​ദ്യ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി​യു​ടെ വി​ദ്യാ​ഭ്യാ​സ​ബി​ല്ലി​നു സ​മാ​ന​മാ​യ വി​പ്ല​വം ത​ന്നെ​യാ​യി​രി​ക്കും ഇ​ത്. കാ​ട്ടു​തീ ത​ട​യാ​ൻ പ്ര​ത്യേ​ക ന​യം രൂ​പീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ആ​ശ​യ​കു​ഴ​പ്പം ഉ​ണ​ർ​ത്തു​ന്നു​ണ്ട്.
ഇ​പ്പോ​ൾ ശ​ക്ത​മാ​യ വ​നം നി​യ​മം ഉ​ണ്ട്. ഈ ​നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യാ​ൽ മ​നു​ഷ്യ നി​ർ​മി​ത​മാ​യ കാ​ട്ടു​തീ ത​ട​യാ​നാ​കും. അ​തി​നു പ​ക​രം ന​യം പ്ര​ഖ്യാ​പി​ച്ചാ​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന ചി​ന്ത ബാ​ലി​ശ​മാ​ണ്.
മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ക്കു​ക​യും ഗ​വ​ർ‌​ണ​ർ ജ​സ്റ്റി​സ് പി. ​സ​ദാ​ശി​വം നി​യ​മ​സ​ഭ​യി​ൽ പ്ര​സം​ഗി​ക്കു​ക​യും ചെ​യ്ത ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​നി​നെ​യും ഉ​ദ്ധ​രി​ച്ചി​ട്ടു​ണ്ട്. ഒ​രേ കാ​ര്യം ത​ന്നെ വീ​ണ്ടും വീ​ണ്ടും ചെ​യ്യു​ക​യും വ്യ​ത്യ​സ്ത ഫ​ല​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്നാ​ൽ ഉ​ന്മാ​ദ​ത്തി​ന്‍റെ നി​ർ‌​വ​ച​ന​മാ​ണെ​ന്ന ഐ​ൻ​സ്റ്റീ​ൻ വാ​ച​ക​ങ്ങ​ളാ​ണു ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലു​ള്ള​ത്.
ഐ​ൻ​സ്റ്റീ​നി​ന്‍റെ വാ​ച​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ഴെ​ങ്കി​ലും മു​ൻ കാ​ല ന​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വാ​യി​ച്ചു നോ​ക്കാ​ൻ മ​ന്ത്രി​സ​ഭ​യി​ലെ ആ​രെ​ങ്കി​ലും ത​യാ​റാ​യി​രു​ന്നു​വെ​ങ്കി​ൽ ആ ​ന​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ പു​തി​യ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലേ​യ്ക്കു നി​ർ​ദേ​ശി​ച്ചേ​നെ.
അ​ല്ലെ​ങ്കി​ൽ മു​ൻ​കാ​ല പ്ര​സം​ഗ​ങ്ങ​ളി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​മെ​ങ്കി​ലും ഒ​ഴി​വാ​ക്കി​യേ​നെ. പ​ല പേ​രി​ൽ ഒ​രേ ന​യം പ​ല​പ്പോ​ഴാ​യി ന​ട​പ്പാ​ക്കു​ന്ന​തും ആ​വ​ർ​ത്ത​ന​മാ​ണ്. അ​ങ്ങ​നെ ആ​വ​ർ​ത്തി​ക്കു​ന്ന​വ​രും ഐ​ൻ​സ്റ്റീ​ന്‍റെ വീ​ക്ഷ​ണ​ത്തി​ൽ ഉ​ന്മാ​ദി​ക​ൾ ത​ന്നെ..