FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Special Voice

സൈ​ക്കി​ളി​ൽ നേ​പ്പാ​ൾ വ​രെ

Tuesday, Jan 23, 2018,16:50 IST By മെട്രൊ വാർത്ത A A A

ഓ​ർ​മ​യി​ലൊ​രു സൈ​ക്കി​ൾ​ക്കാ​ലം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണ്. ഉ​രു​ട്ടി ന​ട​ന്ന സൈ​ക്കി​ളി​ൽ നി​ന്നും വാ​ട​ക​യ്ക്കെ​ടു​ത്ത സൈ​ക്കി​ളി​ലേ​ക്കും സ്വ​ന്ത​മാ​ക്കി​യ സൈ​ക്കി​ളി​ലേ​ക്കു​മു​ള്ള വ​ള​ർ​ച്ച. പി​ന്നീ​ടു സ​ഞ്ചാ​ര​ത്തി​ന്‍റെ പു​തി​യ സ​ങ്കേ​ത​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ ഇ​ടം​പി​ടി​ക്കു​മ്പോ​ൾ, സൈ​ക്കി​ൾ​ക്കാ​ലം സ്മ​ര​ണ​യി​ലേ​ക്കു മാ​ത്രം ഒ​തു​ങ്ങും. എ​ന്നാ​ൽ സൈ​ക്കി​ളി​നെ ജീ​വി​ത​ത്തി​ലു​ട​നീ​ളം ചേ​ർ​ത്തു നി​ർ​ത്തു​ന്ന​വ​ർ ധാ​രാ​ളം. അ​ത്ത​ര​ത്തി​ൽ സൈ​ക്കി​ളി​നെ ചേ​ർ​ത്തു നി​ർ​ത്തി​യ മൂ​ന്നു പേ​ർ. രാ​ജ്യ​വും ക​ട​ന്നു​ള്ള സൈ​ക്കി​ൾ​ദൂ​രം താ​ണ്ടാ​ൻ ഒ​രു​ങ്ങു​ന്നു ഇ​വ​ർ, പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ലെ​ജു ( ലെ​നി​ൻ കെ.​ഡി), ഗാ​ലി​ൻ എ​ബ്ര​ഹാം, അ​മ്പ​ല​മു​ക​ൾ സ്വ​ദേ​ശി ര​ഘു​റാം. പ​റ​വൂ​ർ ബൈ​ക്കേ​ഴ്സ് ക്ല​ബ്ബി​ലെ അം​ഗ​ങ്ങ​ളാ​ണി​വ​ർ.

സൈ​ക്കി​ളി​ന്‍റെ സ്റ്റാ​ന്‍റ് ത​ട്ടി, സീ​റ്റി​ലു​റ​ച്ചി​രു​ന്നി​ട്ട്, ഒ​ന്നു നേ​പ്പാ​ൾ വ​രെ പോ​യി വ​രാം എ​ന്നു പ​റ​ഞ്ഞു കൊ​ണ്ടു​ള്ള യാ​ത്ര തു​ട​ങ്ങു​ക​യാ​യി. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ അ​ത്ര എ​ളു​പ്പ​മ​ല്ല. ഡ​ൽ​ഹി​യി​ൽ നി​ന്നും നേ​പ്പാ​ളി​ലേ​ക്കും തി​രി​ച്ചു ഡ​ൽ​ഹി​യി​ലേ​ക്കു​മാ​ണി​വ​ർ സൈ​ക്കി​ൾ ച​വി​ട്ടു​ക. അ​താ​യ​തു 108 മ​ണി​ക്കൂ​ർ കൊ​ണ്ടു 1400 കി​ലോ​മീ​റ്റ​ർ ദൂ​രം താ​ണ്ടും. രാ​ജ്യ​ത്തു ത​ന്നെ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു പ​ങ്കെ​ടു​ക്കു​ന്ന​ത് ഇ​വ​ർ മൂ​ന്നു പേ​ർ മാ​ത്രം. ലെ​ജു​വും ഗാ​ലി​നും ക​ഴി​ഞ്ഞ​യാ​ഴ്ച്ച കോ​യ​മ്പ​ത്തൂ​ർ – ബാം​ഗ്ലൂ​ർ – കോ​യ​മ്പ​ത്തൂ​ർ വ​ഴി​ക​ളി​ലൂ​ടെ 1000 കി​ലോ​മീ​റ്റ​ർ 63 മ​ണി​ക്കൂ​ർ 40 മി​നു​ട്ട് കൊ​ണ്ട് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കിയിരുന്നു.

ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള Audax Club Parisien ക്ല​ബ്ബ് ന​ട​ത്തു​ന്ന സൈ​ക്കി​ളോ​ട്ട പ​രി​പാ​ടി​യാ​ണു BRM (Brevets Randonneures Mondiaux). ഇ​ന്ത്യ​യി​ൽ ഈ ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് AIR (Audax India Randonnerurs). ഇ​ന്ത്യ​യി​ൽ ചെ​ന്നൈ,ബാം​ഗ്ലൂ​ർ, മും​ബൈ, പൂ​നെ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ഈ ​ദീ​ർ​ഘ​ദൂ​ര സൈ​ക്കി​ളോ​ട്ട പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഉ​ത്ത​രേ​ന്ത്യ കൊ​ടും​ത​ണു​പ്പി​ൽ മു​ങ്ങി നി​ൽ​ക്കു​മ്പോ​ഴും ലെ​ജു​വും ഗാ​ലി​നും ര​ഘു​റാ​മും സൈ​ക്കി​ളി​ങ്ങി​ന്‍റെ ആ​വേ​ശ​ത്തി​ലേ​ക്കു ചൂ​ടു പ​ക​രു​ക​യാ​ണ്.