FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Crime

അശ്ലീല ഫോൺ സംഭാഷണം നടത്തിയത് ശശീന്ദ്രനാണോയെന്ന് ഉറപ്പില്ലെന്ന് ചാനൽ പ്രവർത്തക

Wednesday, Jan 24, 2018,16:46 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ചാനല്‍ പ്രവര്‍ത്തകയായ യുവതി തിരുവനന്തപുരം സി.ജെ.എം കോടതിയെ അറിയിച്ചു. തന്നോട് അശ്ലീല ഫോൺ സംഭാഷണം നടത്തിയത് ശശീന്ദ്രനാണോയെന്നു ഉറപ്പില്ലെന്നും യുവതി കോടതിയെ അറിയിച്ചു. മന്ത്രിയായിരിക്കെ ഓഫീസില്‍ വെച്ചോ ആരും മോശമായി തന്നോട് പെരുമാറിയിട്ടില്ലെന്നും യുവതി പറഞ്ഞു.

ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ടു നല്‍കിയ പരാതിയിലെ തുടര്‍ നടപടികള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി മാദ്ധ്യമ പ്രവര്‍ത്തക പിന്‍വലിച്ചിരുന്നു. ഒരു വാര്‍ത്തയുടെ വിശദാംശം തേടിയെത്തിയ മാധ്യമ പ്രവർത്തകയായ തന്നോട് വകുപ്പ് മന്ത്രിയായിരുന്ന ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നും പിന്നീട് ഫോൺ വിളിച്ചും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.