FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Crime

ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ്; പരാതിക്കാരിയെ വിസ്തരിച്ചു

Saturday, Jan 27, 2018,18:33 IST By മെട്രൊ വാർത്ത A A A

കൊച്ചി:നടൻ ഉണ്ണിമുകുന്ദൻ പ്രതിയായ പീഡനക്കേസിൽ പരാതിക്കാരിയെ വിസ്തരിച്ചു.എറണാകുളം ചിഫ് ജുഡിഷ്വൽ മജിസ്ട്രേറ്റ് കോടതിയാണ് യുവതിയുടെ മൊഴിയെടുത്തിരിക്കുന്നത്. കേസ് അടുത്ത മാസം 24 ന് വീണ്ടും പരിഗണിക്കും. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണി മുകന്ദനെതിരായി പരാതി നൽകിയിരിക്കുന്നത്.

ഉണ്ണി മുകുന്ദൻ ക്ഷണിച്ചതനുസരിച്ച് സിനിമയ്ക്ക്  യോജിച്ച കഥ പറയാൻ റൂമിലെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തിൽ സെപ്റ്റംബർ 15 നാണ് പരാതി നൽകിയത്. യുവതിക്കെതിരെ ഉണ്ണി മുകന്ദനും പരാതി നൽകിയിരുന്നു.

തന്നെ കേസിൽ കുടുക്കാതിരിക്കാൻ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ കേസിൽ ആൾ ജാമ്യത്തിലിറങ്ങിയ ഉണ്ണി മുകുന്ദൻ പരാതി നൽകി‍യതോടെയാണ് സംഭവം പുറത്ത് വരുന്നത്.