FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Crime

ശശീന്ദ്രനെതിരായ കേസ് പിൻവലിക്കരുതെന്ന് ഹർജി, കോടതി വിധി പറയുന്നതു മാറ്റി

Saturday, Jan 27, 2018,12:57 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: എൻസിപി നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തൈക്കാട് സ്വദേശിനിയായ  മഹാലക്ഷ്മിയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ ഇതു സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ആരോപണം ഉന്നയിച്ച യുവതി പിന്നീട് മൊഴിമാറ്റി പറഞ്ഞതു ജീവന് ഭീഷണിയുള്ളതിനാലാണ് എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഉച്ച കഴിഞ്ഞാകാമെന്ന് കോടതി അറിയിച്ചു. തന്‍റെ ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നും മഹാലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺകെണി കേസിൽ ഇന്നു വിധി പറയാനിരിക്കെയാണ്, കേസ് പിൻവലിക്കരുതെന്ന് ആവശ്യപ്പെടുന്ന പൊതു താത്പര്യ ഹർജി കോടതിയിലെത്തിയത്.