FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Crime

കുന്ദമംഗലത്തെ അനാഥാലയത്തിൽ കൗമാരക്കാരിക്ക് പീഡനം, ഒരാൾ അറസ്റ്റിൽ

Sunday, Jan 28, 2018,13:22 IST By മെട്രൊ വാർത്ത A A A

കോഴിക്കോട്: കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അനാഥാലയത്തിന്‍റെ നടത്തിപ്പുകാരന്‍റെ മകന്‍ ഓസ്റ്റിന്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി കുന്ദമംലം പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വീടിനോട് ചേര്‍ന്ന് നടത്തുന്ന അനാഥാലയത്തില്‍ വെച്ചു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണു പരാതി. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്.