FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Columns

ക​ളി​യി​ല്‍ എ​ന്തു കാ​ര്യം!

Sunday, Jan 28, 2018,12:09 IST By വി.​കെ. സ​ഞ്ജു A A A

കാ​യി​ക​ലോ​ക​ത്ത് ഓ​ര്‍മ​ക​ള്‍ക്കു ദൈ​ര്‍ഘ്യം കു​റ​വാ​ണെ​ന്നാ​ണു പ​റ​യാ​റ്. ഏ​ക​ദി​ന​ത്തി​ല്‍ ഇ​ര​ട്ട സെ​ഞ്ചു​റി​യ​ടി​ച്ച​പ്പോ​ള്‍ എ​ടു​ത്തു തോ​ളി​ല്‍ വ​ച്ച രോ​ഹി​ത് ശ​ര്‍മ​യെ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ല്‍ പ​ടു​കു​ഴി​യി​ലേ​ക്കി​ടാ​ന്‍ ഇ​ന്ത്യ​ന്‍ ടീം ​മാ​നെ​ജ്‌​മെ​ന്‍റി​നോ ആ​രാ​ധ​ക​ര്‍ക്കോ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല. പ​ക്ഷേ, ഐ​എ​സ്എ​ല്ലി​ല്‍, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ കാ​ര്യ​ത്തി​ല്‍, സ്ഥി​തി അ​ങ്ങ​നെ​യ​ല്ല. ആ​ദ്യ സീ​സ​ണ്‍ മു​ത​ല്‍ തു​ട​ക്ക​ത്തി​ലെ തു​ട​ര്‍ പ​രാ​ജ​യ​ങ്ങ​ളി​ല്‍നി​ന്ന് പി​ന്നീ​ട് അ​വി​ശ്വ​സ​നീ​യ​മാ​യി തി​രി​ച്ചു​വ​രാ​ന്‍ പ്ര​ക​ടി​പ്പി​ച്ച ക​ഴി​വു ത​ന്നെ​യാ​കാം ആ​രാ​ധ​ക​രി​ല്‍ ഇ​പ്പോ​ഴും പ്ര​തീ​ക്ഷ നി​ല​നി​ര്‍ത്തു​ന്ന​ത്. ആ ​തി​രി​ച്ചു​വ​ര​വു​ക​ളി​ലെ​ല്ലാം ഉ​രു​ക്കു കോ​ട്ട​യാ​യി കൂ​ടെ​നി​ന്ന സ​ന്ദേ​ശ് ജിം​ഘ​ന്‍ എ​ന്ന ഇ​പ്പോ​ഴ​ത്തെ നാ​യ​ക​നെ​യും അ​വ​ര​ങ്ങ​നെ കൈ​വി​ടാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

ജിം​ഘ​ന്‍റെ നൈ​റ്റ് പാ​ര്‍ട്ടി​ക​ളെ​യും മ​ദ്യ​പാ​ന​ത്തെ​യും പ്രൊ​ഫ​ഷ​ണ​ലി​സ​മി​ല്ലാ​യ്മ​യെ​യും എ​ല്ലാം വി​മ​ര്‍ശി​ച്ച് പ​ടി​യി​റ​ങ്ങി​പ്പോ​യ പ​ഴ​യ പ​രി​ശീ​ല​ക​ന്‍ റെ​നെ മ്യൂ​ല​ന്‍സ്റ്റീ​നു നേ​രേ അ​സ​ഭ്യ​വ​ര്‍ഷം ചൊ​രി​യാ​ന്‍ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ​യും ജിം​ഘ​ന്‍റെ​യും ആ​രാ​ധ​ക​ര്‍. തോ​ല്‍വി​ക​ള്‍ ഏ​റ്റു​വാ​ങ്ങാ​ന്‍ ഇ​നി​യും മ​ത്സ​ര​ങ്ങ​ള്‍ ബാ​ക്കി എ​ന്ന മ​ട്ടി​ല്‍ ടീം ​മു​ന്നോ​ട്ടു പോ​കു​മ്പോ​ഴും ഗ്യാ​ല​റി​ക​ളി​ലെ മ​ഞ്ഞ​ക്ക​ട​ലി​ര​മ്പ​ത്തി​ന് ഒ​രു കു​റ​വും വ​ന്നി​രു​ന്നി​ല്ല. അ​പ്പോ​ഴും, ദേ​ശീ​യ ടീ​മി​നെ വ​രെ ന​യി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി​യ ജിം​ഘ​ന്, ഇ​ന്ത്യ​ന്‍ കോ​ച്ച് സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​ന്‍റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ വി​ശ്വ​സ്ത​നാ​യ പ്ര​തി​രോ​ധ ഭ​ട​ന്, എ​വി​ടെ​യാ​ണു പി​ഴ​ച്ച​തെ​ന്നു ചി​ന്തി​ക്കാ​ന്‍ പ​ല​രും മെ​ന​ക്കെ​ട്ടി​ല്ല. ജിം​ഘ​ന്‍റെ മാ​ത്രം പി​ഴ​വു കൊ​ണ്ട് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ഗോ​ള്‍ പോ​സ്റ്റി​ല്‍ വീ​ണ ഗോ​ളു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​ന്‍ ത​യാ​റാ​യി​ല്ല.

ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ സു​നി​ല്‍ ഛേത്രി​യു​ടെ ക്രോ​സി​നു വി​ല​ങ്ങ​നെ ഉ​യ​ര്‍ന്ന​ത് ജിം​ഘ​ന്‍റെ കൈ ​ആ​യി​രു​ന്നു. അ​തി​ന്‍റെ വി​ല ഒ​രു പെ​ന​ല്‍റ്റി​യാ​യി​രു​ന്നു. ഫു​ട്‌​ബോ​ളി​ന്‍റെ മ​റ്റ് സാ​ങ്കേ​തി​ക സ​ങ്കീ​ര്‍ണ​ത​ക​ള്‍ മ​ന​സി​ലാ​കാ​ത്ത​വ​ര്‍ പോ​ലും ഇ​തു ക​ണ്ട് മൂ​ക്ക​ത്ത് വി​ര​ല്‍വ​ച്ചി​ട്ടു​ണ്ട്. ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍ക്കു ബ്ലാ​സ്‌​റ്റേ​ഴ്‌​സ് തോ​റ്റ ആ ​മ​ത്സ​ര​ത്തി​ന്‍റെ വി​ധി നി​ര്‍ണ​യി​ച്ച​ത് ഈ ​പെ​ന​ല്‍റ്റി ഗോ​ളാ​യി​രു​ന്നു എ​ന്നു മ്യൂ​ല​ന്‍സ്റ്റീ​ന്‍ പ​റ​യു​മ്പോ​ള്‍ അ​തി​നെ​യ​ങ്ങ് ക​ണ്ണ​ട​ച്ച് എ​തി​ര്‍ക്കാ​നു​മാ​കി​ല്ല. ജിം​ഘ​നെ അ​നാ​യാ​സം ക​ബ​ളി​പ്പി​ച്ച് സു​ഭാ​ശി​ഷ് ബോ​സ് ന​ല്‍കി​യ പാ​സി​ല്‍നി​ന്നു പി​റ​ന്ന മൂ​ന്നാം ഗോ​ള്‍ മ​റ​ന്നാ​ലും പെ​ന​ല്‍റ്റി ഇ​ര​ന്നു വാ​ങ്ങി​യ ജിം​ഘ​ന്‍റെ കൈ​യെ ദൈ​വ​ത്തി​ന്‍റെ കൈ​യെ​ന്നു വി​ളി​ക്കാ​നാ​വി​ല്ല.

സു​നി​ല്‍ ഛേത്രി​യു​ടെ അ​ഭാ​വ​ത്തി​ലാ​ണ് മൗ​റീ​ഷ്യ​സി​നെ​തി​രേ ജിം​ഘ​ന്‍ ഇ​ന്ത്യ​ന്‍ ടീ​മി​നെ ന​യി​ച്ച​ത്. ഭാ​വി​യി​ലേ​ക്കു​ള്ള ക്യാ​പ്റ്റ​ന്‍സി മെ​റ്റീ​രി​യ​ന്‍ എ​ന്ന വി​ശേ​ഷ​ണം എ​ന്നേ സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു ഈ ​ഇ​രു​പ​ത്തി​നാ​ലു​കാ​ര​ന്‍. ‘മു​ന്നി​ല്‍’ നി​ന്നു ന​യി​ക്കാ​നു​ള്ള ശേ​ഷി പൊ​തു​വേ പ്ര​തി​രോ​ധ നി​ര​ക്കാ​ര്‍ക്ക് കൂ​ടും. ഈ ​നേ​തൃ​ശേ​ഷി​യു​ടെ അ​ഭാ​വ​മാ​ണ് എ​ഫ്‌​സി ഗോ​വ​യ്‌​ക്കെ​തി​രാ​യ പ​രാ​ജ​യ​ത്തി​ല​ട​ക്കം ജിം​ഘ​നി​ല്‍ നി​ഴ​ലി​ച്ചു നി​ന്ന​ത്. ബം​ഗ​ളൂ​രു​വും ഗോ​വ​യും പോ​ലെ ശ​ക്ത​മാ​യ ആ​ക്ര​മ​ണ നി​ര​യു​ള്ള ടീ​മു​ക​ളെ നേ​രി​ട്ട​പ്പോ​ഴൊ​ക്കെ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് പ്ര​തി​രോ​ധം ആ​ടി​യു​ല​യു​ക​യാ​യി​രു​ന്നു. വ്യ​ക്ത​മാ​യ ആ​ക്ര​മ​ണ പ​ദ്ധ​തി​ക​ളി​ല്ലാ​തെ, ലോ​ങ് ബോ​ളു​ക​ള്‍ എ​തി​ര്‍ ബോ​ക്‌​സി​ലെ​ത്തി​ച്ച് എ​ങ്ങ​നെ​യെ​ങ്കി​ലും ഗോ​ള​ടി​ക്കാ​ന്‍ ക​ളി​ക്കു​ന്ന ബ്ലാ​സ്‌​റ്റേ​ഴ്‌​സ് നി​ര​യി​ല്‍, കൊ​ള്ളാ​വു​ന്നൊ​രു മ​ധ്യ​നി​ര​യു​ടെ അ​ഭാ​വം കൂ​ടി​യാ​കു​മ്പോ​ള്‍ ജിം​ഘ​ന്‍ അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ ഭ​ട​ന്‍മാ​ര്‍ക്കു ജോ​ലി കൂ​ടു​ന്ന​തു സ്വാ​ഭാ​വി​കം. ടീ​മി​നോ​ളം മാ​ത്ര​മാ​ണ് ഒ​രു ക്യാ​പ്റ്റ​ന്‍റെ മി​ക​വെ​ന്ന് സ്റ്റീ​വ് വോ​യെ​പ്പോ​ലു​ള്ള​വ​ര്‍ പ​റ​ഞ്ഞി​ട്ടു​മു​ണ്ട്.

എ​ന്താ​യാ​ലും ടീ​മും ആ​രാ​ധ​ക​രും ബ്ലാ​സ്റ്റേ​ഴ്‌​സി​നൊ​പ്പ​മാ​ണ്. കേ​ര​ള​മെ​ന്നു പേ​രി​ല്‍ ചേ​ര്‍ത്ത്, പേ​രി​നൊ​രു മ​ല​യാ​ളി പോ​ലു​മി​ല്ലാ​തെ ക​ള​ത്തി​ലി​റ​ങ്ങി​യ കാ​ല​ത്തു പോ​ലും അ​വ​ര്‍ ടീ​മി​നെ കൈ​വി​ട്ടി​ട്ടി​ല്ല. ഗോ​ള​ടി​ച്ച് റി​നോ ആ​ന്‍റോ​യ്‌​ക്കൊ​പ്പം മ​ദ്യ​പാ​ന​ത്തി​ന്‍റെ ആ​ഗ്യം കാ​ണി​ച്ച് ആ​ഘോ​ഷ​മാ​ക്കു​ന്ന സി.​കെ. വി​നീ​തി​നെ​യാ​ണ്, ആ ​സി​സ​ര്‍ ക​ട്ടി​നെ​ക്കാ​ളേ​റെ മ​ല​യാ​ളി ആ​രാ​ധ​ക​ര്‍ ഓ​ര്‍ത്തി​രി​ക്കു​ക. ക​ളി​യി​ല്‍ വ​ലി​യ കാ​ര്യ​മൊ​ന്നു​മി​ല്ല, The ‘show’ must go own.