FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Editorial

ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ം കൊ​ള്ളാം, പ​ണ​മെ​വി​ടെ

Saturday, Feb 3, 2018,9:41 IST By മെട്രൊ വാർത്ത A A A

ര​ണ്ടു മ​ണി​ക്കൂ​ര്‍ നാ​ൽ​പ്പ​തു മി​നി​റ്റ് ദീ​ര്‍ഘി​ച്ച ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞ ഒ​രു വാ​ച​ക​ത്തി​ല്‍ സം​സ്ഥാ​ന ബ​ജ​റ്റി​ന്‍റെ പൂ​ര്‍ണ രൂ​പ​മു​ണ്ട്. സ​ര്‍ക്കാ​രി​നു പ്ര​തീ​ക്ഷി​ത വ​രു​മാ​നം കി​ട്ടി​യി​ല്ല, എ​ന്നാ​ല്‍ ചെ​ല​വു കൂ​ടു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. വ​ര​വും ചെ​ല​വും ത​മ്മി​ല്‍ പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ല​ഭ്യ​മാ​യ വ​രു​മാ​നം പോ​ലും ദീ​വാ​ളി കു​ളി​ക്കു​ന്നു എ​ന്ന​താ​ണു സ​ത്യം. അ​തി​നു ത​ട​യി​ടാ​ന്‍ ത​ന്നാ​ലാ​വു​ന്ന​തെ​ല്ലാം ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ ഫ​ലി​ക്കു​ന്നി​ല്ലെ​ന്നു മാ​ത്രം. ഏ​ക​ദേ​ശം 42,000 കോ​ടി രൂ​പ​യു​ടെ നി​കു​തി വ​രു​മാ​നം മാ​ത്ര​മു​ള്ള കേ​ര​ള​ത്തി​ന്‍റെ പൊ​തു ക​ടം ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി നി​ല്‍ക്കു​ന്നു. ശ​മ്പ​ള​വും പെ​ന്‍ഷ​നും ആ​ഭ്യ​ന്ത​ര ക​ട​ത്തി​ന്‍റെ പ​ലി​ശ​യും കൂ​ടു​മ്പോ​ള്‍ മൊ​ത്തം വ​രു​മാ​ന​ത്തി​ന്‍റെ തൊ​ണ്ണൂ​റു ശ​ത​മാ​ന​വും ക​ഴി​യും.
സം​സ്ഥാ​ന സാ​മ്പ​ത്തി​ക ഘ​ട​ന​യി​ല്‍ 26,448.35 കോ​ടി രൂ​പ​യു​ടെ കു​റ​വാ​ണു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തു മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 4.04 ശ​ത​മാ​ന​ത്തോ​ളം വ​രും. നി​യ​മ​പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ നി​ര​ക്ക് ഒ​രു ശ​ത​മാ​ന​ത്തി​ലും താ​ഴെ ആ​യി​രി​ക്ക​ണം. എ​ന്നു​വ​ച്ചാ​ല്‍ അ​നു​വ​ദ​നീ​യ​മാ​യ ധ​ന​ക്ക​മ്മി​യു​ടെ നാ​ലി​ര​ട്ടി​യി​ല​ധി​ക​മാ​ണ് ധ​ന​സ്ഥി​തി​യെ​ന്നു ചു​രു​ക്കം. അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ധ​ന​മ​ന്ത്രി​ക്കു മാ​ത്ര​മ​ല്ല, സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ക്കെ​ല്ലാ​മു​ണ്ട്. അ​തു പൊ​ളി​ച്ചെ​ഴു​തി​യാ​ല​ല്ലാ​തെ, ഇ​ന്ന​ത്തെ സ്ഥി​തി​ക്കു മാ​റ്റ​മൊ​ന്നും വ​രാ​ന്‍ പോ​കു​ന്നി​ല്ല.
114 വ​കു​പ്പു​ക​ളി​ലാ​യി അ​ഞ്ചു ല​ക്ഷ​ത്തോ​ളം സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ണ്ട്. ഇ​വ​രു​ടെ പു​ന​ര്‍വി​ന്യാ​സ​ത്തി​ലൂ​ടെ ഭ​ര​ണ​ച്ചെ​ല​വു കു​റ​യ്ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശ​ത്തി​നു ദ​ശാ​ബ്ദ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. പെ​ന്‍ഷ​ന്‍ പ്രാ​യം ഉ​യ​ര്‍ത്തു​ക​യും ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍ഷ​ന്‍ ബാ​ധ്യ​ത പൊ​തു​ഖ​ജ​നാ​വി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും വേ​ണ​മെ​ന്ന ആ​സൂ​ത്ര​ണ​ക്ക​മ്മി​ഷ​ന്‍റെ നി​ര്‍ദേ​ശം ഇ​ക്കു​റി​യും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. പ​ണ​ത്തി​നു വ​ലി​യ ഞെ​രു​ക്ക​മു​ണ്ടെ​ങ്കി​ലും ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ക്കെ​ല്ലാം പ​ണം നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കു ര​ണ്ടാ​യി​രം കോ​ടി രൂ​പ​യു​ടെ പാ​ക്കെ​ജാ​ണു പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
പ​ല സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ലും കി​ഫ്ബി എ​ന്ന സാ​ങ്ക​ൽ​പ്പി​ക പ​ശു ചു​ര​ത്തി​യി​ല്ലെ​ങ്കി​ല്‍ നി​രാ​ശ​യാ​വും ഫ​ലം. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നു വ​ലി​യ മു​ന്‍തൂ​ക്കം ന​ല്‍കു​ന്ന​താ​ണു ബ​ജ​റ്റ്. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കും തൊ​ഴി​ല്‍ ല​ഭ്യ​ത​യ്ക്കും നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തീ​ര​ദേ​ശ​ത്തി​നു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളും സ്ത്രീ​സൗ​ഹൃ​ദ പ്ര​ഖ്യാ​പ​ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​വ​ണം. ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന കം​പ്ട്രോ​ള​ര്‍ ആ​ന്‍ഡ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ല്‍ ന​ല്‍കി​യ ശു​പാ​ര്‍ശ​ക​ളി​ല്‍ സ​ര്‍ക്കാ​ര്‍ ക​ര്‍ശ​ന​മാ​യ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം പാ​ലി​ക്ക​ണ​മെ​ന്ന ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. അ​തു മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​ന്‍ ധ​ന​മ​ന്ത്രി ത​യാ​റാ​യി എ​ന്ന​തു ശ്ര​ദ്ധേ​യം.
അ​തി​രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കെ​എ​സ്ആ​ര്‍ടി​സി​യെ പു​ന​രു​ദ്ധ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ബ​ജ​റ്റി​ലു​ണ്ട്. വൈ​ദ്യു​തി ബോ​ര്‍ഡി​ന്‍റെു മാ​തൃ​ക​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​നെ മൂ​ന്നു ലാ​ഭ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റും. ഇ​വ​യെ വി​വി​ധ ക​മ്പ​നി​ക​ളാ​ക്കി പ്ര​വ​ര്‍ത്ത​ന സ്വാ​ത​ന്ത്ര്യം ന​ല്‍കും. ട്രാ​ന്‍സ്പോ​ര്‍ട്ട് ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍ഷ​ന്‍ ബാ​ധ്യ​ത സ​ര്‍ക്കാ​ര്‍ നേ​രി​ട്ട് ഏ​റ്റെ​ടു​ക്കാ​തെ കോ​ര്‍പ്പ​റേ​ഷ​നെ​ത്ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി വ​രു​മാ​ന​മാ​ര്‍ഗം കൂ​ട്ടാ​നാ​ണു തോ​മ​സ് ഐ​സ​ക്കി​ന്‍റെ ശ്ര​മം. എ​ന്നാ​ല്‍ അ​തി​നു വേ​ണ്ടി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും ക​ണ്‍സോ​ര്‍ഷ്യ​മു​ണ്ടാ​ക്കി പ​ണം വാ​യ്പ എ​ടു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ല​ക്ഷ​ക്ക​ണ​ക്കി​നു സ​ഹ​കാ​രി​ക​ളെ​യും കൃ​ഷി​ക്കാ​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കും. പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും സ്ഥാ​പ​കോ​ദ്ദേ​ശ്യം ത​ന്നെ വ്യ​ത്യ​സ്ത​മാ​ണ്. കാ​ര്‍ഷി​ക- ഭ​വ​ന മേ​ഖ​ല​ക​ളി​ല്‍ ദു​ര്‍ബ​ല വി​ഭാ​ഗ​ങ്ങ​ള്‍ക്കു ഹ്ര​സ്വ​കാ​ല വാ​യ്പ ല​ഭ്യ​മാ​ക്കു​ക​യാ​ണ് അ​വ​യു​ടെ ദൗ​ത്യം. ന​ബാ​ര്‍ഡ് അ​ട​ക്കം ദേ​ശീ​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു കു​റ​ഞ്ഞ പ​ലി​ശ​യ്ക്കു പ​ണ​മെ​ടു​ത്താ​ണ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ ഈ ​ചു​മ​ത​ല നി​റ​വേ​റ്റു​ന്ന​ത്. ക​റ​ന്‍സി നി​രോ​ധ​ന​ത്തി​ലൂ​ടെ ത​ക​ര്‍ച്ച​യു​ടെ വ​ക്കോ​ള​മെ​ത്തി​യ ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ഒ​രു വി​ധ​ത്തി​ലാ​ണ് പി​ടി​ച്ചു നി​ല്‍ക്കു​ന്ന​ത്. അ​വ​യു​ടെ ചു​മ​ലി​ല്‍ അ​ര ല​ക്ഷം കോ​ടി​യോ​ളം രൂ​പ ചെ​ല​വു വ​രു​ന്ന കെ​എ​സ്ആ​ര്‍ടി​സി പെ​ന്‍ഷ​ന്‍ ബാ​ധ്യ​ത പി​ടി​ച്ചു വ​ച്ചാ​ല്‍ എ​ന്താ​ണു സം​ഭ​വി​ക്കു​ക എ​ന്നു ക​ണ്ട​റി​യ​ണം.
ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്‍ എ​ന്ന നി​ല​യി​ലും സം​സ്ഥാ​ന ബ​ജ​റ്റ് ജ​ന​പ്രി​യ​മാ​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ഡോ. ​തോ​മ​സ് ഐ​സ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ മു​ത​ല്‍ ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ര​വ​ല​യ​ത്തി​ല്‍ ക​ട​ന്നു വ​ന്നു. പ​ക്ഷേ, നി​വൃ​ത്തി​യി​ല്ലെ​ങ്കി​ല്‍ നീ​തി​മാ​ന്‍ എ​ന്തു ചെ​യ്യു​മെ​ന്ന വ​ലി​യ ചോ​ദ്യ​ത്തി​നു മു​ന്നി​ല്‍ തോ​മ​സ് ഐ​സ​ക്കും പ​ക​ച്ചു നി​ല്‍ക്കു​ക​യാ​ണ്.
കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച അ​രു​ണ്‍ ജ​യ്‌​റ്റ്‌​ലി​യു​ടെ അ​വ​സ്ഥ​യി​ല​ല്ല, സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ഡോ. ​തോ​മ​സ് ഐ​സ​ക്ക്. സാ​ധാ​ര​ണ​ക്കാ​രു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​യ്ക്കും പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ക്കും പ്രാ​മു​ഖ്യം ന​ല്‍കു​ന്ന ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്താ​ന്‍ തോ​മ​സ് ഐ​സ​ക്കി​ന്‍റെ പെ​ട്ടി​യി​ല്‍ പ​ണ​മി​ല്ല. ഒ​രു കൊ​ല്ലം മു​ന്‍പ് അ​ദ്ദേ​ഹം ത​ന്നെ വാ​ങ്ങി​യ കേ​ര​ള ഇ​ന്‍ഫ്രാ‌​സ്ട്ര​ക്ച്ച​ര്‍ ഫ​ണ്ട് ബോ​ര്‍ഡ് എ​ന്ന കി​ഫ്ബി പ​ശു​വി​നും ഉ​ദ്ദേ​ശി​ച്ച​ത്ര പാ​ലി​ല്ല. പ​ത്തു ലി​റ്റ​ര്‍ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് നാ​ഴി പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ. അ​തു​ത​ന്നെ​യാ​ണു കേ​ര​ള​ത്തി​ലെ ശ​രാ​ശ​രി​ക്കാ​രാ​യ മു​ഴു​വ​ന്‍ സാ​ധാ​ര​ണ​ക്കാ​രു​ടെ​യും അ​വ​സ്ഥ- എ​ന്നു​കൂ​ടി തി​രി​ച്ച​റി​യ​ട്ടെ, സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പൊ​തു​വി​ലും ധ​ന​മ​ന്ത്രി പ്ര​ത്യേ​കി​ച്ചും.