FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Articles

അ​വി​ശ്വാ​സി​ക​ളു​ടെ ദൈ​വം

Sunday, Feb 4, 2018,12:31 IST By വി.​കെ. സ​ഞ്ജു A A A

ന്യൂ​സി​ല​ൻ​ഡി​ലെ മൗ​ണ്ട് മൗം​ഗ​നൂ​യി ക്രി​ക്ക​റ്റ് മൈ​താ​നം. അ​ണ്ട​ർ-19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സ് തു​ട​ങ്ങാ​ൻ പൃ​ഥ്വി ഷാ​യും മ​ൻ​ജ്യോ​ത് ക​ൽ​റ​യും ബൗ​ണ്ട​റി​ക്കു​ള്ളി​ലേ​ക്ക് ഇ​ട​ങ്കാ​ലു​വ​ച്ചു ക​യ​റു​മ്പോ​ൾ പു​റ​ത്തൊ​രാ​ൾ നി​ർ​നി​മേ​ഷ​നാ​യി നോ​ക്കി​യി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു; “”ന​ന്നാ​യി ബാ​റ്റ് ചെ​യ്യു​മ്പോ​ൾ റ​ണ്ണൗ​ട്ടാ​കു​ന്ന​ത് എ​ന്തൊ​രു ക​ഷ്ട​മാ​ണ്” എ​ന്നു പ​റ​ഞ്ഞ്, സി​നി​മ തു​ട​ങ്ങും മു​ൻ​പേ പു​ക​വ​ലി​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന അ​തേ നി​ർ​വി​കാ​ര​ത, മു​ഖ​ത്ത്; ബാ​റ്റി​ങ് ക്രീ​സി​ൽ ഓ​രോ ഓ​വ​റി​നു മു​ൻ​പും ഗാ​ർ​ഡെ​ടു​ത്ത് നി​ൽ​ക്കു​മ്പോ​ഴ​ത്തെ അ​തേ ഏ​കാ​ഗ്ര​ത, ക​ണ്ണു​ക​ളി​ൽ. “”ടീ​മി​നു വേ​ണ്ടി വെ​ള്ള​ത്തി​നു മു​ക​ളി​ലൂ​ടെ ന​ട​ക്കാ​ൻ പ​റ​ഞ്ഞാ​ൽ, എ​ത്ര മൈ​ൽ ന​ട​ക്ക​ണ​മെ​ന്നു തി​രി​ച്ചു ചോ​ദി​ക്കു​ന്ന​യാ​ൾ” എ​ന്നു ഹ​ർ​ഷ ഭോ​ഗ്‌​ലെ വി​ശേ​ഷി​പ്പി​ച്ച അ​തേ മ​നു​ഷ്യ​ൻ, രാ​ഹു​ൽ ദ്രാ​വി​ഡ്.ക​ളി​ച്ചി​രു​ന്ന കാ​ല​ത്ത്, മ​ഹ​രാ​ഥ​ൻ​മാ​രു​ടെ നി​ഴ​ലി​ൽ മാ​ത്രം നി​ൽ​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ൻ.

പു​ക​ഴ്പെ​റ്റ സ്ട്രോ​ക്ക്മേ​ക്ക​ർ​മാ​ർ പ​രാ​ജ​യ​മ​ട​യു​മ്പോ​ൾ മാ​ത്രം പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്ക​പ്പെ​ട്ട പ്ര​തി​രോ​ധ​ത്തി​ന്‍റെ വ​ൻ മ​തി​ൽ, ഒ​രി​ക്ക​ലും ഇ​ഷ്ട​പ്പെ​ടാ​ത്ത ആ ​വി​ശേ​ഷ​ണം ഒ​രി​ക്ക​ലും മാ​യാ​തെ കൂ​ടെ കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ൻ. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ എ​ന്നും ര​ണ്ടാം നി​ര​യി​ലാ​യി​രു​ന്നു ദ്രാ​വി​ഡി​ന്‍റെ സ്ഥാ​നം. ഓ​പ്പ​ണ​റാ​കാ​നും വി​ക്ക​റ്റ് കീ​പ്പ​റാ​കാ​നും ക്യാ​പ്റ്റ​നാ​കാ​നും പ​റ്റു​ന്ന ഒ​രു പ​തി​വ് പ​ക​ര​ക്കാ​ര​ൻ. ഭീ​മ​സേ​ന​നെ പോ​ലെ എ​ന്നും ര​ണ്ടാ​മൂ​ഴം മാ​ത്രം നി​യോ​ഗ​മാ​യ​വ​ൻ. ഇ​ന്ത്യ​യ്ക്കു ന​ഷ്ട​പ്പെ​ട്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്യാ​പ്റ്റ​നെ​ന്നു ദ്രാ​വി​ഡി​നെ വി​ശേ​ഷി​പ്പി​ക്കാ​ൻ ഗ്രെ​ഗ് ചാ​പ്പ​ൽ എ​ന്ന ഓ​സ്ട്രേ​ലി​യ​ക്കാ​ര​ൻ മാ​ത്ര​മേ​യു​ണ്ടാ​യു​ള്ളൂ.

വി​ഗ്ര​ഹ​ഭ​ഞ്ജ​ക​ന്‍റെ വാ​ക്കു​ക​ൾ ചെ​വി​ക്കൊ​ള്ളാ​ൻ അ​ധി​ക​മാ​രും ഉ​ണ്ടാ​യ​തു​മി​ല്ല. ആ ​നേ​തൃ​മി​ക​വ് ഒ​ടു​വി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്, പൃ​ഥ്വി ഷാ​യു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും കൈ​ക​ളി​ൽ ആ​വേ​ശ​ത്തി​ന്‍റെ മ​ഹാ​കാ​ശ​ങ്ങ​ളി​ലേ​ക്കു​യ​ർ​ന്ന​ത് ലോ​ക​ക​പ്പ് ട്രോ​ഫി മാ​ത്ര​മ​ല്ല, ആ ​ക​പ്പു​യ​ർ​ത്താ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കി​യ രാ​ഹു​ൽ ശ​ര​ത് ദ്രാ​വി​ഡ് എ​ന്ന നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​ര​ന്‍റെ അ​ഭി​മാ​നം കൂ​ടി​യാ​ണ്.150 റ​ൺ​സ് ചെ​യ്സ് ചെ​യ്താ​ലും മു​ട്ടു​വി​റ​ച്ചി​രു​ന്നൊ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്. അ​ക്കാ​ല​ത്ത്, പി​ച്ചി​ന്‍റെ​യും പ്ര​തി​യോ​ഗി​യു​ടെ​യും സ്വ​ഭാ​വം നോ​ക്കാ​തെ, ടോ​സ് കി​ട്ടി​യാ​ൽ ഫീ​ൽ​ഡ് ചെ​യ്യാ​ൻ ആ​ജ്ഞാ​പി​ച്ചു കോ​ച്ചാ​യി​രു​ന്ന ചാ​പ്പ​ൽ. അ​ന്നു ക്യാ​പ്റ്റ​നാ​യി​രു​ന്ന ദ്രാ​വി​ഡ്, 17 ക​ളി ചെ​യ്സ് ചെ​യ്തു ജ​യി​ച്ചാ​ണ് ആ​ജ്ഞ ശി​ര​സാ വ​ഹി​ച്ച​ത്. പ​ക്ഷേ, സൗ​ര​വ് ഗാം​ഗു​ലി എ​ന്ന മ​ഹാ​രാ​ജാ​വി​നെ​യും സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ എ​ന്ന വി​ഗ്ര​ഹ​ത്തെ​യും ഇ​ള​ക്കി പ്ര​തി​ഷ്ഠി​ച്ച ചാ​പ്പ​ലി​ന്‍റെ ത​ല​യി​ൽ ഇ​ന്ത്യ​ൻ കോ​ച്ചി​ന്‍റെ തൊ​പ്പി അ​ൽ​പ്പാ​യു​സാ​യി, ക​ല​ങ്ങി മ​റി​ഞ്ഞ ക്രി​ക്ക​റ്റ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ത​ന്ത്ര​ജ്ഞ​ത ദ്രാ​വി​ഡി​നും ഇ​ല്ലാ​തെ പോ​യി.

ഒ​ടു​വി​ൽ ഈ ​ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക​ന്‍റെ ജോ​ലി വ​ച്ചു നീ​ട്ടു​മ്പോ​ൾ, സ​മ​യ​മി​ല്ലെ​ന്നു പ​റ​ഞ്ഞൊ​ഴി​യാ​ൻ ദ്രാ​വി​ഡി​നു ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടാ​വി​ല്ല. കു​ട്ടി​ക​ളെ ക​ളി പ​ഠി​പ്പി​ക്കാം, പ​ക്ഷേ, ക​ളി​യ​റി​യു​ന്ന മു​തി​ർ​ന്ന​വ​രെ പ​ഠി​പ്പി​ക്ക​ണ​മെ​ങ്കി​ൽ മ​റ്റു പ​ല ക​ളി​ക​ളും അ​റി​ഞ്ഞി​രി​ക്ക​ണം. ജോ​ൺ റൈ​റ്റി​നെ​പ്പോ​ലു​ള്ള മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്കോ, ഗാ​രി കേ​സ്റ്റ​നെ പോ​ലു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കോ, ഡ​ങ്ക​ൻ ഫ്ള​ച്ച​റെ പോ​ലു​ള്ള വ​ന്ദ്യ വ​യോ​ധി​ക​ർ​ക്കോ, ര​വി ശാ​സ്ത്രി​യെ പോ​ലെ അ​വ​കാ​ശം ചോ​ദി​ച്ചു വാ​ങ്ങാ​ൻ അ​റി​യു​ന്ന​വ​ർ​ക്കോ അ​തി​നാ​വു​മാ​യി​രി​ക്കും. ക​ളി​ക്കാ​രെ​ക്കാ​ൾ വ​ലി​യ താ​ര​ങ്ങ​ൾ വാ​ഴു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ൽ, അ​നി​ൽ കും​ബ്ലെ​യെ​പ്പോ​ലൊ​രു മ​ഹാ​മേ​രു​വി​നു പോ​ലും പാ​താ​ള​ത്തോ​ളം താ​ഴ്ന്ന് പ​ടി​യി​റ​ങ്ങേ​ണ്ടി വ​ന്ന ആ ​പ​ദ​വി, ദ്രാ​വി​ഡി​നും എ​ന്നെ​ങ്കി​ലും ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്നെ​ന്നി​രി​ക്കും. എ​ങ്കി​ലും താ​ര​പ​രി​വേ​ഷ​മി​ല്ലാ​ത്ത ഈ ​ഏ​ജ് ഗ്രൂ​പ്പ് ക​ളി​ക്കാ​രു​ടെ മ​ന​സു​ക​ളി​ൽ കി​ട്ടു​ന്ന സിം​ഹാ​സ​ന​മൊ​ന്നും മ​റ്റൊ​രി​ട​ത്തും ദ്രാ​വി​ഡി​നെ കാ​ത്തി​രി​ക്കു​ന്നി​ല്ല. മൊ​ബൈ​ൽ ഫോ​ൺ മാ​റ്റി​വ​യ്ക്കാ​ൻ കു​ട്ടി​ക​ളോ​ടു പ​റ​യു​ന്ന​തു പോ​ലെ വ​ല്യേ​ട്ട​ൻ​മാ​രോ​ടു പ​റ​യാ​നു​മാ​വി​ല്ല.

ടി​പ്പി​ക്ക​ൽ “ദ്ര​വീ​ഡി​യ​ൻ’ ശൈ​ലി ത​ന്നെ​യാ​ണ് പ്ര​തി​ഫ​ലി​ക്കു​ന്ന​ത്, തു​ട​രെ ആറു ക​ളി ജ​യി​ച്ചു നേ​ടി​യ ഈ ​ജൂ​നി​യ​ർ കി​രീ​ട​ത്തി​ൽ. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ന്‍റെ ച​ക്ര​വാ​ള​ങ്ങ​ളി​ൽ ഇ​ടി​മു​ഴ​ക്കം തീ​ർ​ത്തു ക​ഴി​ഞ്ഞ പൃ​ഥ്വി ഷാ​യും ശു​ഭ്മാ​ൻ ഗി​ല്ലു​മാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങും മു​ൻ​പേ പ​രി​ചി​ത​മാ​യ പേ​രു​ക​ൾ. വി​ജ​യ് സോ​ളി​നെ​യോ സ​ഞ്ജു സാം​സ​ണെ​യോ പോ​ലെ ലോ​ക​ക​പ്പ് വേ​ദി​യി​ൽ പെ​രു​മ പ്ര​ക​ട​ന​മാ​കാ​തെ പോ​യി​ല്ല അ​വ​രു​ടെ കാ​ര്യ​ത്തി​ൽ. ഫൈ​ന​ലി​ൽ സ​മ്മ​ർ​ദം അ​തി​ജീ​വി​ക്കാ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ളി​ല്ലെ​ങ്കി​ലും ക​ഴി​യു​മെ​ന്നു തെ​ളി​യി​ച്ച​ത് ഇ​തു​വ​രെ അ​വ​രു​ടെ നി​ഴ​ലി​ൽ നി​ന്ന മ​ൻ​ജ്യോ​ത് ക​ൽ​റ​യാ​ണ്, സ​ച്ചി​ന്‍റെ​യും സൗ​ര​വി​ന്‍റെ​യും നി​ഴ​ലി​ൽ​നി​ന്ന് ഇ​ട​യ്ക്കി​ടെ ത​ല​നീ​ട്ടി​യി​രു​ന്ന പ​ഴ​യ ദ്രാ​വി​ഡി​നെ​പ്പോ​ലെ.

ക​ളി ജ​യി​ക്കാ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ മ​തി​യെ​ങ്കി​ൽ, ടൂ​ർ​ണ​മെ​ന്‍റ് ജ​യി​ക്കാ​ൻ ബൗ​ള​ർ​മാ​ർ ത​ന്നെ വേ​ണ​മെ​ന്നു ദ്രാ​വി​ഡി​ന​റി​യാം, മ​റ്റാ​രെ​ക്കാ​ളും ന​ന്നാ​യി. അ​നു​കൂ​ൽ റോ​യി​യും ക​മ​ലേ​ഷ് നാ​ഗ​ർ​കോ​ടി​യും ശി​വം മാ​വി​യും ഇ​ശാ​ൻ പോ​റ​ലും പ​ന്തെ​ടു​ത്ത​പ്പോ​ഴെ​ല്ലാം ആ ​പാ​ഠം ഓ​ർ​ത്തി​രി​ക്കും.ശു​ഭ്മാ​ൻ ഗി​ല്ലി​നെ ഓ​പ്പ​ണ​റാ​ക്കാ​ൻ ഐ​പി​എ​ൽ പ്രൈ​സ് ടാ​ഗ് മ​റ്റേ​തു പ​രി​ശീ​ല​ക​നു മേ​ലും സ​മ്മ​ർ​ദം ചെ​ലു​ത്തി​യേ​നെ. പ​ക്ഷേ, മ​ധ്യ​നി​ര​യ്ക്ക് ബാ​റ്റി​ങ് പ​രി​ശീ​ല​നം ല​ഭി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ത്ര​മാ​ണ് ഗി​ല്ലി​നെ​യും ഇ​ന്ന​ലെ ക​ൽ​റ​യു​ടെ സെ​ഞ്ചു​റി​ക്കു കാ​വ​ലാ​യ വി​ക്ക​റ്റ് കീ​പ്പ​ർ ഹാ​ർ​വി​ക് ദേ​ശാ​യി​യെ​യും ദ്രാ​വി​ഡ് അ​പ്ര​ധാ​ന​മാ​യൊ​രു ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ഓ​പ്പ​ണ​ർ​മാ​രാ​യി​റ​ക്കി​യ​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി, അ​തി​നു താ​ഴേ​ക്കു​ള്ള അ​നു​ഭ​വ​ക്കു​റ​വി​നെ മു​ത​ലെ​ടു​ക്കാ​നു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ത​ന്ത്രം ഫൈ​ന​ലി​ൽ മ​റി​ക​ട​ക്കാ​ൻ ദ്രാ​വി​ഡി​ന്‍റെ ബാ​റ്റി​ങ് സ്കൂ​ളു​കാ​ർ​ക്ക് അ​നാ​യാ​സം സാ​ധി​ക്കു​ക​യും ചെ​യ്തു.

സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ വി​ര​മി​ച്ച ശേ​ഷം ക്രി​ക്ക​റ്റ് ക​ളി ക​ണ്ടി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ​വ​ർ എ​ത്ര വേ​ണ​മെ​ങ്കി​ലും കാ​ണും. പ​ക്ഷേ, ദ്രാ​വി​ഡി​നെ​ക്കു​റി​ച്ച് അ​ങ്ങ​നെ​യാ​രും പ​റ​യാ​റി​ല്ല. കാ​ര​ണം, ദ്രാ​വി​ഡി​നെ ഇ​ഷ്ട​പ്പെ​ട്ട​ത് ക്രി​ക്ക​റ്റി​നെ ഇ​ഷ്ട​പ്പെ​ട്ട​വ​രാ​ണ്, താ​രാ​രാ​ധ​ക​ര​ല്ല; ക്രി​ക്ക​റ്റി​നെ മ​ത​മാ​യി സ്വീ​ക​രി​ച്ചാ​ലും അ​തി​ൽ​നി​ന്നൊ​രു ദൈ​വ​ത്തെ സ്വീ​ക​രി​ക്കാ​ൻ അ​വ​ർ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല, അ​വ​ർ അ​വി​ശ്വാ​സി​ക​ളാ​യി​രു​ന്നു.