FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Sports

ചെ​ങ്കു​പ്പാ​യ​ത്തി​ൽ സാ​ഞ്ച​സി​ന്‍റെ ആ​ദ്യ ഗോ​ൾ

Monday, Feb 5, 2018,11:25 IST By മെട്രൊ വാർത്ത A A A

ല​ണ്ട​ൻ: സാ​ഞ്ച​സി​ന്‍റെ ആ​ദ്യ ഓ​ൾ​ഡ് ട്രാ​ഫോ​ഡ് ഗോ​ൾ പി​റ​ന്ന മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് മി​ക​ച്ച ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് മൗ​റീ​ഞ്ഞോ​യു​ടെ ടീം ​ഹ​ഡ​ഴ്‌​സ്ഫീ​ൽ​ഡി​നെ മ​റി​ക​ട​ന്ന​ത്. ജ​യ​ത്തോ​ടെ 56 പോ​യി​ന്‍റു​ള്ള യു​ണൈ​റ്റ​ഡ്‌ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം 13 ആ​യി കു​റ​ച്ചു.
സ്പ​ർ​സി​നോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യ ടീ​മി​ൽ നി​ന്ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് മൗ​റീ​ഞ്ഞോ ഇ​ത്ത​വ​ണ ടീ​മി​നെ ഇ​റ​ക്കി​യ​ത്. മാ​ർ​ക്കോ​സ് റോ​ഹോ, മ​ക്‌​ടോ​മി​നി, ലൂ​ക്ക് ഷോ ​എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ആ​ദ്യ പ​കു​തി ഗോ​ൾ ര​ഹി​ത​മാ​യി അ​വ​സാ​നി​ച്ചു.
ര​ണ്ടാം പ​കു​തി​യി​ൽ ഉ​ണ​ർ​ന്നു ക​ളി​ച്ച മാ​ഞ്ച​സ്റ്റ​ർ 55 ാം മി​നു​ട്ടി​ൽ മാ​റ്റ​യു​ടെ പാ​സി​ൽ ലു​കാ​കു യു​ണൈ​റ്റ​ഡി​ന് ലീ​ഡ് സ​മ്മാ​നി​ച്ചു. ഏ​റെ വൈ​കാ​തെ 68 ാം മി​നു​ട്ടി​ൽ യൂ​ണൈ​റ്റ​ഡ് ലീ​ഡ് ഉ​യ​ർ​ത്തി. ഇ​ത്ത​വ​ണ ലിം​ഗാ​ർ​ഡി​നെ വീ​ഴ്ത്തി​യ​തി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി താ​രം ത​ന്നെ ഗോ​ളാ​കു​ക​യാ​യി​രു​ന്നു. കി​ക്ക് ഗോ​ളി ത​ടു​ത്തെ​ങ്കി​ലും റീ ​ബൗ​ണ്ടി​ൽ സാ​ഞ്ച​സ് വ​ല കു​ലു​ക്കി​യ​തോ​ടെ താ​ര​ത്തി​ന്‍റെ ആ​ദ്യ യു​ണൈ​റ്റ​ഡ്‌ ഗോ​ൾ പി​റ​ന്നു. അ​ടു​ത്ത ആ​ഴ്ച ന്യൂ ​കാ​സി​ലി​ന് എ​തി​രേ​യാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.