FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Editorial

വേ​ണാ​ടി​ന് പു​തി​യ കോ​ച്ചു​ക​ൾ

Monday, Feb 5, 2018,10:11 IST By മെട്രൊ വാർത്ത A A A

ഇ​​ന്ത്യ​ൻ റെ​​യ്ൽ​​വേ​​യു​​ടെ മു​​ഖ​​ച്ഛാ​യ മാ​​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​​ധാ​​ന റൂ​​ട്ടു​​ക​​ളി​​ലും ട്രെ​​യ്നു​​ക​​ളി​​ലും അ​​ത്യാ​​ധു​​നി​​ക കോ​​ച്ചു​​ക​​ൾ ഘ​​ടി​​പ്പി​​ച്ചു​​ക​​ഴി​​ഞ്ഞു. ചെ​​ന്നൈ- ബം​ഗ​ളൂ​രു, മും​​ബൈ- അ​​ഹ​​മ്മ​​ദാ​​ബാ​​ദ്, മും​​ബൈ- പൂ​​ന, ഡ​​ൽ​​ഹി- കോ​​ൽ​​ക്ക​​ത്ത തു​​ട​​ങ്ങി​​യ റൂ​​ട്ടു​​ക​​ളി​​ൽ അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള കോ​​ച്ചു​​ക​​ള​​ട​​ങ്ങി​​യ അ​​തി​​വേ​​ഗ ട്രെ​​യ്നു​​ക​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തു​ന്നു​ണ്ട്. അ​​തേ​​സ​​മ​​യം, ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ യാ​​ത്ര​​ക്കാ​​രു​​ള്ള കേ​​ര​​ള​​ത്തി​​ന് ഈ ​​സൗ​​ക​​ര്യ​ങ്ങ​ളൊ​ന്നും ല​​ഭ്യ​​മ​​ല്ല. വൃ​​ത്തി​​യും വെ​​ടി​​പ്പു​​മു​​ള്ള ആ​​ധു​​നി​​ക കോ​​ച്ചു​​ക​​ൾ വേ​​ണ​​മെ​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ദീ​​ർ​​ഘ​​കാ​​ല ആ​​വ​​ശ്യ​​മാ​​ണ് വേ​​ണാ​​ട് എ​​ക്സ്പ്ര​​സി​​ലൂ​​ടെ അ​​ടു​​ത്ത​​യാ​​ഴ്ച യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന​​ത്. ചെ​​ന്നൈ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് കോ​​ച്ച് ഫാ​​ക്റ്റ​​റി​​യി​​ൽ നി​​ർ​​മി​​ച്ച പു​​തി​​യ റേ​​ക്കു​​ക​​ളോ​​ടെ വേ​​ണാ​​ട് എ​​ക്സ്പ്ര​​സ് ഓ​​ട്ടം തു​​ട​​ങ്ങു​​മെ​​ന്നാ​​ണ് ദ​​ക്ഷി​​ണ റെ​​യ്‌​​ൽ​​വേ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പു​​തി​​യ റേ​​ക്കു​​ക​​ൾ തി​​രു​​വ​​ന​​ന്ത​​പു​​രം കൊ​​ച്ചു​​വേ​​ളി​​യി​​ൽ അ​​വ​​സാ​​ന മി​​നു​ക്കു പ​​ണി​​ക​​ളി​​ലാ​​ണ്. പ​​ണി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി സ​​ർ​​വീ​​സി​​നു ത​​യാ​​റാ​​കു​​മ്പോ​​ഴേ​​ക്കും മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​കു​​മോ എ​​ന്ന് ക​​ണ്ട​​റി​​യ​​ണം. ഒ​​രു വ​​ർ​​ഷം മു​​ൻ​​പ് എ​​റ​​ണാ​​കു​​ളം- അ​​ങ്ക​​മാ​​ലി റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്താ​​ൻ അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​മു​​ള്ള ഡെ​​മു കോ​​ച്ചു​​ക​​ൾ എ​​റ​​ണാ​​കു​​ള​​ത്ത് എ​​ത്തി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ ഒ​​രു ദി​​വ​​സം പോ​​ലും സ​​ർ​​വീ​​സ് ന​​ട​​ത്താ​​തെ ഇ​​വ തി​​രി​​കെ കൊ​​ണ്ടു​​പോ​​യ​​ത് റെ​​യ്‌​​ൽ​​വേ യാ​​ത്ര​​ക്കാ​​രു​​ടെ വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​നു കാ​​ര​​ണ​​മാ​​യി. വേ​​ണാ​​ട് എ​​ക്സ്പ്ര​​സി​​നു​​വേ​​ണ്ടി കൊ​​ച്ചു​​വേ​​ളി​​യി​​ലെ​​ത്തി​​ച്ച റേ​​ക്കു​​ക​​ൾ​​ക്ക് ഈ ​​അ​​വ​​സ്ഥ ഉ​​ണ്ടാ​​വി​​ല്ലെ​​ന്നു ക​​രു​​താം.
കേ​​ര​​ള​​ത്തി​​ൽ നി​​ന്ന് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ദീ​​ർ​​ഘ​​ദൂ​​ര എ​​ക്സ്പ്ര​​സ് ട്രെ​​യ്‌​​നു​​ക​​ൾ​​ക്കു​​പോ​​ലും പ​​ഴ​​കി​​പ്പൊ​​ളി​​ഞ്ഞ റേ​​ക്കു​​ക​​ളാ​​ണു​ള്ള​​ത്. ആ​​ദ്യ​​കാ​​ല ട്രെ​​യ്നു​​ക​​ളാ​​യ തി​​രു​​വ​​ന​​ന്ത​​പു​​രം- ചെ​​ന്നൈ മെ​​യ്ൽ, മും​​ബൈ ജ​​യ​​ന്തി, ന്യൂ​​ഡ​​ൽ​​ഹി കേ​​ര​​ള തു​​ട​​ങ്ങി​​യ എ​​ക്സ്പ്ര​​സ് ട്രെ​​യ്നു​​ക​​ൾ​​ക്കു​​പോ​​ലും നി​​ല​​വാ​​ര​​മു​​ള്ള കോ​​ച്ചു​​ക​​ളി​​ല്ല. ഒ​​ന്നേ​​കാ​​ൽ ല​​ക്ഷം കോ​​ടി രൂ​​പ അ​​ട​​ങ്ക​​ൽ ചെ​​ല​​വു​​വ​​രു​​ന്ന ബു​​ള്ള​​റ്റ് ട്രെ​​യ്നു​​ക​​ൾ വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന ഇ​​ന്ത്യ​​ൻ റെ​​യ്‌​​ൽ​​വേ കേ​ര​ള​ത്തി​ലെ സാ​​ധാ​​ര​​ണ യാ​​ത്ര​​ക്കാ​​ർ​​ക്ക് അ​​വ​​ശ്യം വേ​​ണ്ട സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കാ​​നു​​ള്ള ജാ​​ഗ്ര​​ത കാ​​ണി​​ക്ക​​ണം.