FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Business

ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച

Tuesday, Feb 6, 2018,13:36 IST By മെട്രൊ വാർത്ത A A A

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. തുടര്‍ച്ചയായ മൂന്നാം ദിനമാണ് വിപണികളില്‍ ഇടിവു നേരിടുന്നത്. ബോംബെ ഓഹരി വിപണിയുടെ സൂചികയായ സെന്‍സെക്‌സ് 1000 പോയിന്‍റിലേറെ താഴ്ന്ന് 33,800 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി വിപണിയുടെ സൂചികയായ നിഫ്റ്റി 350 പോയിന്‍റിലേറെ ഇടിഞ്ഞ് 10,300 നിലവാരത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവു നേരിടുന്ന വിപണിയില്‍ ഇന്നത്തെ വ്യാപാരം തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷത്തോളം കോടി രൂപയാണ്.

അമെരിക്കന്‍ ഓഹരി വിപണിയായ ന്യൂയോര്‍ക്ക് സ്റ്റോക് എക്‌സ്‌ചേഞ്ചിന്‍റെ സൂചികയായ ഡൗ ജോണ്‍സിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 1600 പോയിന്‍റോളമാണ് അമെരിക്കന്‍ സൂചിക ഇടിഞ്ഞത്. 2011 ആഗസ്റ്റിന് ശേഷം അമേരിക്കന്‍ ഓഹരി വിപണിയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണിത്. യു.എസിന്‍റെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചതും യൂറോപ്പിലെ കടപ്രതിസന്ധിയുമാണ് വിപണിയെ പിടിച്ചു കുലുക്കിയത്.