FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Sports

കൊ​റേ​യ ക​രു​ത്തി​ൽ അ​ത്‌​ല​റ്റി​കോ

Tuesday, Feb 6, 2018,10:24 IST By മെട്രൊ വാർത്ത A A A

മാ​ഡ്രി​ഡ്: ല ​ലീ​ഗെ​യി​ലെ നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​ന് നി​ർ​ണാ​യ​ക ജ​യം. സ്വ​ന്തം മൈ​താ​ന​മാ​യ വാ​ൻ​ഡ മെ​ട്രോ പൊ​ലീ​റ്റാ​നോ​യി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ് വ​ല​ൻ​സി​യ​യെ ത​ക​ർ​ത്തു. എ​യ്ഞ്ച​ൽ കൊ​റേ​യ​യു​ടെ ലോ​ങ് റേ​ഞ്ച് ഗോ​ളാ​ണ് അ​ത്‌​ല​റ്റി​കോ​യ്ക്ക് ജ​യ​മൊ​രു​ക്കി​യ​ത്.
പ​തി​വി​നു വി​പ​രീ​ത​മാ​യി ഇ​രു ടീ​മു​ക​ളും പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് ഉ​ൾ​വ​ലി​ഞ്ഞാ​ണ് ആ​ദ്യ പ​കു​തി​യി​ൽ ക​ളി​ച്ച​ത്. ര​ണ്ടാം പ​കു​തി​യു​ടെ 59 ാം മി​നു​ട്ടി​ൽ കൊ​ക്കെ​യു​ടെ പാ​സ് സ്വീ​ക​രി​ച്ച കൊ​റേ​യ​യു​ടെ കി​ടി​ല​ൻ ഷോ​ട്ട് വ​ല​യി​ലാ​യ​തോ​ടെ അ​ത്‌​ല​റ്റി​കോ മ​ത്സ​ര​ത്തി​ൽ പി​ടി മു​റു​ക്കി. പി​ന്നീ​ട് മി​ക​ച്ച രീ​തി​യി​ൽ പ്ര​തി​രോ​ധി​ച്ച അ​ത്‌​ല​റ്റി​കോ ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജ​യ​ത്തോ​ടെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ബാ​ഴ്സ​യു​മാ​യു​ള്ള പോ​യി​ന്‍റ് വി​ത്യാ​സം 9 ആ​യി കു​റ​ക്കാ​നും അ​ത്‌​ല​റ്റി​കോ​ക്കാ​യി. നി​ല​വി​ൽ 22 റൗ​ണ്ടു​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ അ​ത്‌​ല​റ്റി​കോ​ക്ക് 49 പോ​യി​ന്‍റു​മാ​ണ് ഉ​ള്ള​ത്.