FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Editorial

ഓ​ഹ​രി വി​പ​ണി​യി​ല്‍ ക​രു​ത​ലോ​ടെ ഇ​ട​പെ​ട​ണം

Wednesday, Feb 7, 2018,10:24 IST By മെട്രൊ വാർത്ത A A A

യു​എ​സ് ഓ​ഹ​രി സൂ​ചി​ക ഡൗ ​ജോ​ണ്‍സി​ലെ ത​ക​ര്‍ച്ച​യും ഇ​ന്ത്യ​ന്‍ ഷെ​യ​ർ മാ​ര്‍ക്ക​റ്റി​ലെ ദീ​ര്‍ഘ​കാ​ല മൂ​ല​ധ​ന നേ​ട്ട​ത്തി​ന് (എ​ല്‍ടി​സി​ജി) പ​ത്തു ശ​ത​മാ​നം നി​കു​തി​യെ​ന്ന ബ​ജ​റ്റ് നി​ര്‍ദേ​ശ​വും സെ​ന്‍സെ​ക്സി​ലും നി​ഫ്റ്റി​യി​ലും വ​ലി​യ ച​ല​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച വ്യാ​പാ​രം അ​വ​സാ​നി​ച്ച​തി​നും ഈ ​ആ​ഴ്ച​യി​ലെ ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ സെ​ന്‍സെ​ക്സ് വ​ൻ തോ​തി​ൽ ഇ​ടി​ഞ്ഞു​ക​ഴി​ഞ്ഞു. നി​ക്ഷേ​പ​ക​ര്‍ക്കു പ​ത്തു ല​ക്ഷ​ത്തോ​ളം കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ടു എ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​നി​യും ഇ​ടി​ഞ്ഞേ​ക്കാ​മെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു​വ​രു​ന്നു. ഓ​ഹ​രി വി​പ​ണി​യി​ല്‍ വ​ലി​യ നി​ക്ഷേ​പം ന​ട​ത്തി​യി​രി​ക്കു​ന്ന​വ​ര്‍ക്ക് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളി​ലെ വ​ലി​യ ന​ഷ്ട​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ നി​ക്ഷേ​പ​ക​രോ​ടു ക​രു​തി​യി​രി​ക്കാ​നും വി​വേ​ക​ത്തോ​ടെ വി​പ​ണി​യി​ല്‍ ഇ​ട​പെ​ടാ​നും ഉ​പ​ദേ​ശി​ക്കു​ന്ന കേ​ന്ദ്ര ധ​ന സെ​ക്ര​ട്ട​റി ഹാ​സ്മു​ഖ് ആ​ഥി​യ​യും ധ​ന​കാ​ര്യ വി​ദ​ഗ്ധ​രും ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി താ​ല്‍ക്കാ​ലി​ക​മാ​ണെ​ന്നാ​ണു ക​രു​തു​ന്ന​ത്. എ​ന്നാ​ൽ, റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ ഇ​ന്ന​ത്തെ ന​യ അ​വ​ലോ​ക​ന​വും ഓ​ഹ​രി വി​പ​ണി​യി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. പ​തി​നേ​ഴു മാ​സ​ത്തെ ഉ​യ​ര്‍ന്ന നി​ര​ക്കു രേ​ഖ​പ്പെ​ടു​ത്തി​യ നാ​ണ​യ​പ്പെ​രു​പ്പം പി​ടി​ച്ചു നി​ര്‍ത്താ​ന്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് അ​പ്പെ​ക്സ് ബാ​ങ്ക് ക​ട​ക്കു​മെ​ന്നാ​ണു വാ​ണി​ജ്യ ലോ​കം ക​ണ​ക്കു കൂ​ട്ടു​ന്ന​ത്.
അ​തേ സ​മ​യം, ഓ​ഹ​രി വി​പ​ണി​യി​ലെ ത​ക​ര്‍ച്ച ഇ​ന്ത്യ​യി​ലെ മാ​ത്രം പ്ര​തി​ഭാ​സ​മ​ല്ല. ആ​ഗോ​ള വി​പ​ണി​ക​ളെ​ല്ലാം വ​ലി​യ ത​ക​ര്‍ച്ച​യി​ലാ​ണ്. അ​മെ​രി​ക്ക​യു​ടെ പു​തി​യ തൊ​ഴി​ല്‍ ന​യ​ങ്ങ​ള്‍ അ​വി​ടെ പ​ല ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കു​ന്നു. ഫെ​ഡ​റ​ല്‍ റി​സ​ര്‍വി​ന്‍റെ വാ​യ്പാ​ന​യം ഉ​ദാ​ര​മാ​ക്കു​ക​യും പ​ലി​ശ ഉ​യ​ര്‍ത്തു​ക​യും ചെ​യ്യു​മെ​ന്ന​താ​ണ് വോ​ള്‍സ്ട്രീ​റ്റി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്. ഡൗ ​ജോ​ണ്‍സ് ഈ ​വ​ർ​ഷ​ത്തെ നേ​ട്ട​ങ്ങ​ളെ​ല്ലാം മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് ക​ള​ഞ്ഞു​കു​ളി​ച്ചു. ജ​പ്പാ​നി​ലും ഇ​ത​ര ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും അ​തി​ന്‍റെ അ​നു​ര​ണ​ന​ങ്ങ​ളു​ണ്ടാ​യി. അ​തി​ന്‍റെ തു​ട​ര്‍ച്ച​യാ​ണ് മും​ബൈ​യി​ല്‍ ഇ​ന്ന​ലെ ക​ണ്ട​ത്.
ഹാ​സ്മു​ഖ് ആ​ഥി​യ​യെ​പ്പോ​ലു​ള്ള ധ​ന​മാ​നെ​ജ​ര്‍മാ​ര്‍ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഈ ​മാ​സം ഒ​ന്നി​നു ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്‌​റ്റ്‌‌​ലി അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റ് ഓ​ഹ​രി വി​പ​ണി​യി​ല്‍ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണു​ണ്ടാ​ക്കി​യ​ത്. പ​ത്തു ശ​ത​മാ​നം എ​ല്‍ടി​സി​ജി​യാ​ണ് ചു​മ​ത്താ​ന്‍ പോ​കു​ന്ന​ത്. അ​ടു​ത്ത ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. 2005ല്‍ ​ഓ​ഹ​രി വി​പ​ണി വ​ല്ലാ​തെ ത​ക​ർ​ന്ന​പ്പോ​ള്‍ എ​ല്‍ടി​സി​ജി സ​ര്‍ക്കാ​ര്‍ പി​ന്‍വ​ലി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് ഓ​ഹ​രി വി​പ​ണി​യി​ലെ ദീ​ര്‍ഘ​കാ​ല നി​ക്ഷേ​പ​ത്തി​ലേ​ക്ക് ഇ​ട​പാ​ടു​കാ​ർ കൂ​ടു​ത​ലാ​യി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്. അ​തി​ന്‍റെ നേ​ട്ടം കൈ​യി​ല്‍ വ​ന്നു തു​ട​ങ്ങി​യ​പ്പോ​ൾ വീ​ണ്ടും ഈ ​നി​കു​തി ചു​മ​ത്തി​യ​തു തി​രി​ച്ച​ടി​യാ​യി. കൂ​ട്ട​ത്ത​ക​ര്‍ച്ച​യി​ല്‍ നി​ന്നു വി​പ​ണി​യെ ര​ക്ഷി​ക്കാ​ന്‍ സ​ര്‍ക്കാ​ർ രം​ഗ​ത്തു​വ​രേ​ണ്ട​തു​ണ്ട്.