FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
World

കു​ൽ​ഭൂ​ഷ​ണെ​തി​രേ കൂ​ടു​ത​ൽ കു​റ്റ​ങ്ങ​ൾ ചുമത്തി പാക്കിസ്ഥാൻ

Wednesday, Feb 7, 2018,10:29 IST By മെട്രൊ വാർത്ത A A A

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ ചാ​ര​നെ​ന്ന് മു​ദ്ര കു​ത്തി പാ​ക്കി​സ്ഥാ​ൻ പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ​തി​രേ പാ​ക്കി​സ്ഥാ​ൻ കൂ​ടു​ത​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി. ഭീ​ക​ര​വാ​ദം, അ​ട്ടി​മ​റി​ശ്ര​മം, വി​ധ്വം​സ​ന​ശ്ര​മം എ​ന്നി​വ​യാ​ണ് പു​തു​താ​യി ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പാ​ക് പ​ത്ര​മാ​യ ഡോ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
നാ​ൽ​പ്പ​ത്തേ​ഴു​കാ​ര​നാ​യ ജാ​ദ​വി​നെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ഇ​ന്ത്യ​യു​ടെ ചാ​ര​നെ​ന്ന് ക​ണ്ടെ​ത്തി പാ​ക്കി​സ്ഥാ​ൻ വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച​ത്. ഈ ​കേ​സ് അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി​യു​ടെ പ​രി​ധി​യി​ലാ​ണ്. ചാ​ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മാ​ത്ര​മാ​ണ് ജാ​ദ​വി​നെ​തി​രേ​യു​ള്ള വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.
ജാ​ദ​വി​ന്‍റെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
ഇ​ന്ത്യ ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഡോ​ൺ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നു. ജാ​ദ​വി​ന്‍റെ നാ​വി​ക​സേ​ന സ​ർ​വീ​സ് ഫ​യ​ലു​ക​ൾ, പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ങ്ക് രേ​ഖ​ക​ൾ, മു​ബാ​റ​ക് ഹു​സൈ​ൻ പ​ട്ടേ​ൽ എ​ന്ന പേ​രി​ലു​ള്ള പാ​സ്പോ​ർ​ട്ട് എ​ന്നി​വ​യും പാ​ക്കി​സ്ഥാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മും​ബൈ, പൂ​ന, മ​ഹാ​രാ​ഷ്‌​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ജാ​ദ​വി​ന്‍റെ പേ​രി​ലു​ള്ള സ്വ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.