FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Sports

കൗ​മാ​ര താ​ര​ങ്ങ​ൾക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ‌

Wednesday, Feb 7, 2018,11:27 IST By titto A A A

അ​ണ്ട​ർ 19 ലോ​ക കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ൻ കൗ​മാ​ര താ​ര​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഏ​റെ ഹൃ​ദ്യ​മാ​യ രീ​തി​യി​ലാ​ണ് ഈ ​കൗ​മാ​ര​ക്കാ​ർ കി​രീ​ട​ത്തി​ലേ​ക്ക് അ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ കു​ട്ടി​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മെ​ന്ന​ത് വി​ജ​യ​ത്തി​ന്‍റെ മാ​ർ​ജി​ൻ ശ്ര​ദ്ധി​ച്ചാ​ൽ വ്യ​ക്ത​മാ​ണ്. എ​ല്ലാ മ​ത്സ​ര​ത്തി​ലും ഒ​രു താ​രം അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രാ​ൾ വി​ജ​യ​ത്തി​നാ​യി പോ​രാ​ടു​ന്നു. പോ​രാ​ട്ട​മെ​ന്ന് പ​റ​യു​ന്നി​ല്ല, അ​നാ​യാ​സം വി​ജ​യ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്നു എ​ന്നു വേ​ണം പ​റ​യാ​ൻ. ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ രാ​ഹു​ൽ ദ്രാ​വി​ഡി​നും, സ​പ്പോ​ർ​ട്ടി​ങ്ങ് സ്റ്റാ​ഫി​നും ബി​സി​സി​ഐ കു​ഡൂ​സ് കൊ​ടു​ത്താ​ൽ പോ​ര. ഇ​നി​യും ഈ ​ടീ​മി​നെ നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മം ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ആ​വ​ശ്യ​മാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഈ ​താ​ര​ങ്ങ​ളെ അ​യ​ക്ക​ണം അ​വി​ടു​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ, പി​ച്ചു​ക​ൾ, കാ​ലാ​വ​സ്ഥ​യൊ​ക്കെ ഇ​വ​ർ മ​ന​സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​ങ്ങ​നെ ഒ​രു സീ​നി​യ​ർ ടീ​മി​നെ ഇ​വ​രി​ൽ നി​ന്ന് വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ര​ണം.
ഫൈ​ന​ൽ‌ മ​ത്സ​ര​ത്തി​നി​ടെ ഓ​സീ​സ് ബൗ​ള​ർ സു​ന്ദ​ർ​ലാ​ൻ​ഡ് ഇ​ന്ത്യ​ൻ നാ​യ​ക​ൻ പൃ​ഥ്വി ഷാ​യു​ടെ ഓ​ഫ് സ്റ്റം​പ് പി​ഴു​തെ​ടു​ത്ത​പ്പോ​ൾ ക്യാ​മ​റാ ക​ണ്ണു​ക​ൾ പാ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ജ​യിം​സ് സു​ന്ദ​ർ​ലാ​ൻ​ഡി​ന്‍റെ നേ​ർ​ക്കാ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യു​ടെ സി​ഇ​ഒ. ഓ​സ്ട്രേ​ലി​യ​യി​ൽ ജ​നി​ച്ച് ജീ​വി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ്യ​മാ​ണ്. ഇ​ന്ത്യ​യി​ലാ​യി​രു​ന്നെ​ങ്കി​ൽ വ്യ​ക്തി​താ​ത്പ​ര്യ​ത്തി​ന് അ​നു​സൃ​ത​മാ​യി മ​ക​നെ ടീ​മി​ലെ​ടു​ത്തെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ക​യും ഇ​തേ ചൊ​ല്ലി ഒ​രു വി​വാ​ദ​വും പൊ​ട്ടി​പ്പു​റ​പ്പെ​ടു​മാ​യി​രു​ന്നു.
ക്രി​ക്ക​റ്റ് ഓ​ഫി​ഷ്യ​ൽ​സി​ന്‍റേ​യും മു​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടേ​യും സ​ത്യ​സ​ന്ധ​ത​യെ അ​വ​ർ മാ​നി​ക്കാ​റു​ണ്ട്. ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സെ​ല​ക്റ്റ​റാ​യ മാ​ർ​ക്ക് വോ ​ബി​ഗ് ബാ​ഷ് ടി-20 ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ കെ​മ​ന്‍റേ​റ്റ​റാ​ണ്. ഈ ​ചാ​ന​ലി​ന്‍റെ ത​ന്നെ മ​റ്റൊ​രു കെ​മ​ന്‍റേ​റ്റ​റാ​യ റി​ക്കി പോ​ണ്ടി​ങ്ങാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ടി-20 ​ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഈ ​പ്ര​വ​ണ​ത​ക​ളെ​ല്ലാം പു​തി​യ വി​വാ​ദ​ത്തി​ലേ​ക്ക് മാ​ത്ര​മേ ന​യി​ക്കു​ക​യു​ള്ളൂ.
മ​റു​വ​ശ​ത്ത് സീ​നി​യ​ർ ക്രി​ക്ക​റ്റ് ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ക​യാ​ണ്. ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ങ്ങ​ൾ​ക്ക് ഏ​ക​ദി​ന​ത്തി​ലൂ​ടെ മ​റു​പ​ടി​പ​റ​യാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​രു​ടെ പ്ര​ക​ട​നം എ​ടു​ത്ത് പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. സീ​മി​നെ തു​ണ​യ്ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പി​ച്ചി​ൽ കു​ൽ​ദീ​പും ച​ഹ​ലും ബാ​റ്റ്സ്മാ​ന്മാ​രെ വ​ട്ടം​ക​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​രെ നേ​രി​ട്ടു പ​രി​ച​യ​മു​ള്ള ക്വി​ന്‍റ​ൺ ഡീ​ക്കോ​ക്കും പ​രു​ക്കേ​റ്റ് പു​റ​ത്താ​യി. താ​ര​ത​മ്യേ​ന പു​തു​മു​ഖ​ങ്ങ​ളു​മാ​യാ​കും ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ന് ടീ​മി​നെ ഇ​റ​ക്കു​ക.
കേ​വ​ലം ര​ണ്ട് മ​ത്സ​രം മാ​ത്രം ക​ളി​ച്ചു പ​രി​ച​യ​മു​ള്ള എ​യ്ഡ​ൻ മാ​ർ​ക്ര​ത്തെ നാ​യ​ക​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സെ​ല​ക്റ്റ​ർ​മാ​രു​ടെ തീ​രു​മാ​നം അ​മ്പ​ര​പ്പു​ള​വാ​ക്കി. 2014 അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ അ​ദ്ദേ​ഹം ടീ​മി​നെ ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ‍റ​യാം പ​ക്ഷേ, ജൂ​നി​യ​ർ ടീ​മും സീ​നി​യ​ർ ടീ​മും ത​മ്മി​ൽ വ​ള​രെ അ​ന്ത​ര​മു​ണ്ട്. വ​ള​രെ കു​റ​ച്ച് താ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ നാ​യ​ക സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു വ​ന്ന​ത്. എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഭാ​വി​യെ മു​ന്നി​ൽ ക​ണ്ടാ​ണ് നാ​യ​ക​നെ തീ​രു​മാ​നി​ക്കു​ന്നു. പ​ക്ഷേ, ഇ​ന്ത്യ​യി​ൽ ന​ന്നാ​യി ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​ൻ അ​റി​യാ​മെ​ങ്കി​ൽ നാ​യ​ക​നാ​കാം എ​ന്ന അ​വ​സ്ഥ​യാ​ണ്. എ​ന്താ​യാ​ലും ടീം ​ഇ​ന്ത്യ വി​ജ​യം സ്വ​ന്ത​മാ​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു.
Professional Management Group / ESP