FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Sports

ഐഎസ്എൽ: ജ​യി​ക്കാ​നു​റ​ച്ച് മ​ഞ്ഞ​പ്പ​ട

Thursday, Feb 8, 2018,11:56 IST By മെട്രൊ വാർത്ത A A A

കോ​ല്‍ക്ക​ത്ത: ഹീ​റോ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ എ​ടി​കെ​യ്‌​ക്കും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ കേ​ര​ള ബ്ലാ​സ്റ്റേ്‌​ഴ്‌​സി​നും ഇ​ന്ന്‌ ജീ​വ​ൻ മ​ര​ണ പോ​രാ​ട്ടം. കോ​ല്‍ക്ക​ത്ത​യി​ലെ സാ​ള്‍ട്ട്‌ ലേ​ക്ക്‌ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ വൈ​കി​ട്ട് 7.50 മു​ത​ലാ​ണ് മ​ത്സ​രം.
കൊ​ച്ചി​യി​ല്‍ ഇ​വ​ർ‌ ഏ​റ്റു​മു​ട്ടി​യ ആ​ദ്യ മ​ത്സ​രം ഗോ​ൾ ര​ഹി​ത​മാ​യാ​ണ് അ​വ​സാ​നി​ച്ച​ത്. എ​ന്നാ​ല് ര​ണ്ടാം പാ​ദ​ത്തി​ല്‍ ഇ​രു​ടീ​മു​ക​ളും എ​റ്റു​മു​ട്ടു​മ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം കീ​ഴ്‌​മേ​ല്‍ മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. എ​ടി​കെ 13 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച​തി​ല്‍ ആ​കെ മു​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മെ ജ​യി​ച്ചി​ട്ടു​ള്ളു. ര​ണ്ടെ​ണ്ണ​ത്തി​ല്‍ സ​മ​നി​ല സ​മ്മ​തി​ച്ചു. എ​ഴ്‌ മ​ത്സ​ര​ങ്ങ​ള്‍ തോ​റ്റു. ഇ​നി ശേ​ഷി​ക്കു​ന്ന അ​ഞ്ച്‌ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ല്‍ മൊ​ത്തം 27 പോ​യി​ന്‍റാ​കും. ഈ ​നി​ല​യി​ല്‍ എ​ത്തി​യാ​ല്‍ മാ​ത്ര​മെ എ​ടി​കെ​യ്‌​ക്ക്‌ പ്ലേ ​ഓ​ഫ്‌ സാ​ധ്യ​ത​യു​ള്ളു. പ​രു​ക്കി​ന്‍റെ പി​ടി​യി​ലാ​യ എ​ടി​കെ​യി​ൽ ഇ​ന്ന് അ​ഞ്ച്‌ വി​ദേ​ശ ക​ളി​ക്കാ​ര്‍ മാ​ത്ര​മെ ക​ളി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രാ​യി ശേ​ഷി​ക്കു​ന്നു​ള്ളു. പ​രു​ക്കേ​റ്റ റോ​ബി കീ​ന്‍, പോ​ര്‍ച്ചു​ഗീ​സ്‌ മി​ഡ്‌ ഫീ​ല്‍ഡ​ര്‍ സെ​ക്യൂ​ഞ്ഞ, വെ​യി​ല്‍സി​ല്‍ നി​ന്നു​ള്ള മ​റ്റൊ​രു മി​ഡ്‌​ഫീ​ല്‍ഡ​ര്‍ ഡേ​വി​ഡ്‌ കോ​ട്ടേ​റി​ല്‍ എ​ന്നി​വ​ർ ഇ​ന്ന് ക​ള​ത്തി​ൽ ഇ​റ​ങ്ങി​ല്ല.
ടെ​ഡി ഷെ​റി​ങ്‌​ഹാ​മി​ന് ശേ​ഷം ടീ​മി​ന്‍റെ ചു​മ​ത​ല എ​റ്റെ​ടു​ത്ത ഇ​ട​ക്കാ​ല കോ​ച്ച്‌ ആ​ഷ്‌​ലി വെ​സ്‌​റ്റ്‌ വു​ഡി​നും എ​ടി​കെ​യെ ര​ക്ഷി​ക്കാ​നാ​യി​ട്ടി​ല്ല. വെ​സ്‌​റ്റ്‌ വു​ഡി​ന്‍റെ കീ​ഴി​ല്‍ ക​ളി​ച്ച മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. ക​ഴി​ഞ്ഞ മാ​സം 12ന് ​നോ​ര്‍ത്ത്‌ ഈ​സ്‌​റ്റി​നെ​തി​രേ​യാ​ണ് എ​ടി​കെ അ​വ​സാ​ന​മാ​യി ജ​യി​ച്ച​ത്. അ​തി​നു​ശേ​ഷം പൂ​നെ സി​റ്റി​യോ​ട്‌ 0-3നും ​ചെ​ന്നൈ​യി​നോ​ട്‌ 1-2നും ​ജാം​ഷെ​ഡ്‌​പൂ​രി​നോ​ട്‌ 0-1നും ​ബംഗളൂ​രു​വി​നോ​ട്‌ 0-2നും ​തോ​റ്റു. ഈ ​സീ​സ​ണി​ല്‍ തു​ട​ര്‍ച്ച​യാ​യി നാല് ‌ മ​ത്സ​ര​ങ്ങ​ള്‍ തോ​റ്റ എ​ക ടീ​മും എ​ടി​കെ​യാ​ണ്.
എ​ടി​കെ​യു​മ​യി താ​ര​ത​മ്യം ചെ​യ്‌‌​താ​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്‌ മി​ക​ച്ച നി​ല​യി​ലാ​ണ്. റെ​നെ മ്യൂ​ല​ന്‍സ്റ്റീ​നു പ​ക​രം എ​ത്തി​യ ഡേ​വി​ഡ്‌ ജ​യിം​സി​ന്‍റെ കീ​ഴി​ൽ ബ്ലാ​സ്റ്റേ​ഴ്‌​സ്‌ വി​ന്നി​ങ് ഫോ​മി​ലാ​ണ്. മ​ത്സ​രം ജ​യി​ച്ചാ​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സെ​മി​ഫൈ​ന​ൽ പ്ലെ​ഓ​ഫ് സാ​ധ്യ​ത​ക​ൾ വ​ർ​ധി​ക്കും. 14 മ​ത്സ​ര​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​ക്കാ​യ ബ്ലാ​സ്റ്റേ​ഴ്സി​ന് 20 പോ​യി​ന്‍റാ​ണ് കൈ​വ​ശ​മു​ള്ള​ത്. ഇ​ന്ന്‌ ജ​യി​ച്ചാ​ല്‍ ജംഷ​ഡ്‌​പൂ​രി​നെ പി​ന്ത​ള്ളി ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നു ആ​ദ്യ​മാ​യി നാ​ലാം സ്ഥാ​ന​ത്ത്‌ എ​ത്താം.
കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്‌ ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ചു. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ എ​ഫ്‌.​സി. പൂ​നെ സി​റ്റി​യെ അ​വ​രു​ടെ ഗ്രൗ​ണ്ടി​ല്‍ ത​ന്നെ കീ​ഴ​ട​ക്കാ​ന്‍ ക​ഴി​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്‌ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്‌.
” ഇ​നി ഒ​രു അ​ബ​ദ്ധം സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ല . ഫി​ക്‌​സ​ച​റി​ല്‍ ബാ​ക്കി​യു​ള്ള നാ​ല് മ​ത്സ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യേ തീ​രൂ’ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ പ​രി​ശീ​ല​ക​ന്‍ ഡേ​വി​ഡ്‌ ജ​യിം​സ്‌ പ​റ​ഞ്ഞു. റെ​നെ മ്യൂ​ല​ന്‍സ്റ്റീ​ന്‍ പോ​യ​തി​നു​ശേ​ഷം എ​ത്തി​യ ഡേ​വി​ഡ്‌ ജ​യിം​സി​ന്‍റെ കീ​ഴി​ല്‍ ക​ളി​ച്ച എ​ഴ്‌ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന്‌ 13 പോ​യി​ന്‍റ് നേ​ടാ​ന്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നു ക​ഴി​ഞ്ഞു. റെ​നെ മ്യ​ലെ​ന്‍സ്‌​റ്റി​ന്‍റെ കീ​ഴി​ല്‍ ക​ളി​ച്ച ആ​ദ്യ ഏ​ഴ്‌ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ച്ച​ത്‌ ഏ​ഴ്‌ പോ​യി​ന്‍റാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​നു​ണ്ടാ​രു​ന്ന​ത്.
നാ​ല്‌ മ​ഞ്ഞ​ക്കാ​ര്‍ഡു​ക​ള്‍ക്കു​ള്ള സ​സ്‌​പെ​ന്‍ഷ​ന്‍ കാ​ര​ണം ബ്ലാ​സ്റ്റേ​ഴ്സ് നാ​യ​ക​ൻ സ​ന്ദേ​ശ് ജി​ങ്കാ​ൻ ഇ​ന്ന് ക​ളി​ക്കി​ല്ല. പ​രു​ക്കേ​റ്റ വി​ദേ​ശ ക​ളി​ക്കാ​ര്‍ക്കു പ​ക​രം ഇ​ന്ത്യ​ന്‍ ക​ളി​ക്കാ​രെ ഇ​റ​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ‌ ഡേ​വി​ഡ്‌ ജ​യിം​സ്‌. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ കാ​ല്‍മു​ട്ടി​നു പ​രു​ക്കേ​റ്റ ഇ​യാ​ന്‍ ഹ്യൂ​മി​നെ ബ്ലാ​സ്റ്റേ​ഴ്‌​സി​നു ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. ഈ ​സീ​സ​ണി​ല്‍ ത​ന്നെ ഹ്യൂ​മി​നു ഇ​നി ക​ളി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന സം​ശ​യ​വും ബാ​ക്കി നി​ല്‍ക്കുന്നു.