FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Business

കു​പ്പി​വെ​ള്ളം പ​ത്ത് രൂ​പ​യ്ക്ക് ന​ല്‍കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി വി​ല കു​റ​ച്ചാ​ൽ ഗു​ണം കു​റ​യും

Thursday, Feb 8, 2018,10:26 IST By ഡാ​ര്‍വി​ന്‍ ആ​ന്‍റ​ണി A A A

കൊ​ല്ലം: മ​ത്സ​രം മു​റു​കി വി​ല​കു​റ​യ്ക്ക് ഗു​ണം കു​റ​യ്ക്കു​മെ​ന്ന് വ്യ​വ​സാ​യ ലോ​ക​ത്തെ പു​തി​യ ത​ർ​ക്കം. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ക്കു​ന്ന ഗു​ണ​മേ​ന്മ​യോ​ടെ പ​ത്ത് രൂ​പ​യ്ക്ക് കു​പ്പി​വെ​ള്ളം പ​ത്ത് രൂ​പ​യ്ക്ക് ന​ല്‍കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി വ്യ​ക്ത​മാ​ക്കി. ലി​റ്റ​റി​ന് 20രൂ​പ വി​ല​യു​ള്ള കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല പ​ത്ത് രൂ​പ​യാ​യി കു​റ​യ്ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ കു​പ്പി​വെ​ള്ള നി​ര്‍മാ​താ​ക്ക​ള്‍ ത​യാ​റാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ര്‍ക്കാ​ര്‍ കു​പ്പി​വെ​ള്ള​മാ​യ ഹി​ല്ലി അ​ക്വാ വി​പ​ണി​യി​ല്‍ ഇ​റ​ക്കു​ന്ന കെ​ഐ​ഐ​ഡി​സി ത​ന്നെ​യാ​ണ് ഈ ​മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
മ​ലി​ന​മാ​കാ​ത്ത ജ​ല​സ്രോ​ത​സു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന വെ​ള്ളം ന​ല്ല​പോ​ലെ ശു​ദ്ധീ​ക​രി​ച്ച് 10 രൂ​പ​യ്ക്ക് വി​പ​ണി​യി​ല്‍ ഇ​റ​ക്കു​വാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. വേ​ണ്ട​ത്ര ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ഇ​ല്ലാ​തെ​യാ​യി​രി​ക്കും വി​ല​കു​റ​വി​ന്‍റെ മ​റ​വി​ല്‍ കു​പ്പി​വെ​ള്ള​മെ​ത്തു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​രും മു​ന്ന​റി​യി​പ്പ് ന​ൽ​കി ക​ഴി​ഞ്ഞു.
സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​യാ​യ കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച്ച​ര്‍ ഡ​വ​ല​പ്മെ​ന്‍റ് കോ​ര്‍പ്പ​റേ​ഷ​ന് (കെ​ഐ​ഐ​ഡി​സി) ഹി​ല്ലി അ​ക്വാ വി​പ​ണി​യി​ല്‍ ഇ​റ​ക്കു​ന്ന​ത് ലി​റ്റ​റി​ന് 15 രൂ​പ നി​ര​ക്കി​ലാ​ണ്. നി​ര്‍മാ​ണ ചി​ല​വും വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന ചെ​ല​വും വ​ഹി​ച്ചു​കൊ​ണ്ട് 10 രൂ​പ​യ്ക്ക് സ​ര്‍ക്കാ​ര്‍ കു​പ്പി​വെ​ള്ളം വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ക്ക് കു​റ​ഞ്ഞ വി​ല​യ്ക്ക് ഗു​ണ​മേ​ന്മ​യു​ള്ള കു​പ്പി​വെ​ള്ളം വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് കെ​ഐ​ഐ​ഡി​സി എം​ഡി എ​സ്. ര​മ മെ​ട്രൊ വാ​ര്‍ത്ത​യോ​ട് പ​റ​ഞ്ഞു.
ഉ​ത്പാ​ദ​ന ചെ​ല​വ് വ​ര്‍ധി​ച്ച​തി​നാ​ല്‍ ഹി​ല്ലി അ​ക്വാ​യു​ടെ വി​ല 15 രൂ​പ​യി​ല്‍ നി​ന്നും വ​ര്‍ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ബോ​ര്‍ഡ് ച​ര്‍ച്ച​ചെ​യ്യു​മെ​ന്നും എം​ഡി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്ത് പി.​ജെ. ജോ​സ​ഫ് ജ​ല​വി​ഭ​വ മ​ന്ത്രി ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​ങ്ക​ര​യി​ല്‍ ഹി​ല്ലി അ​ക്വ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്. മ​ണി​ക്കൂ​റി​ല്‍ ഒ​രു ലി​റ്റ​റി​ന്‍റെ 9,000 ബോ​ട്ടി​ലു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള പ്ലാ​ന്‍റാ​ണ് 7.2 കോ​ടി രൂ​പ മു​ട​ക്കി നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന കു​പ്പി​വെ​ള്ള​ത്തി​ല്‍ അ​ധി​ക​വും വ്യാ​ജ​ന്മാ​രാ​ണ്. ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന ഐ​എ​സ്ഒ മു​ദ്ര പ​തി​പ്പി​ച്ചാ​ണ് കു​പ്പി​വെ​ള്ളം വി​പ​ണി​യി​ലെ​ത്തു​ന്ന​തെ​ങ്കി​ലും വേ​ണ്ട​ത്ര പ​രി​ശോ​ധ​ന​യോ ശു​ദ്ധീ​ക​ര​ണ​മോ ഇ​ല്ലാ​ത്ത​വ​യാ​ണ് കൂ​ടു​ത​ലും. നൂ​റു​ക​ണ​ക്കി​ന് ബ്രാ​ന്‍ഡു​ക​ളി​ലാ​ണ് കു​പ്പി​വെ​ള്ളം വി​പ​ണി​യി​ല്‍ എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ പ​ല​തി​നും യാ​തൊ​രു​വി​ധ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നി​ല്ല. പേ​രി​നെ​ങ്കി​ലും ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളാ​ക​ട്ടെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്യു​ന്നു.
അ​ഞ്ചു​ഘ​ട്ട​മെ​ങ്കി​ലും ശു​ദ്ധീ​ക​രി​ച്ച ശേ​ഷ​മേ വെ​ള്ളം കു​പ്പി​യി​ലാ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കാ​വൂ എ​ന്നാ​ണു ച​ട്ടം. കൂ​ടാ​തെ കു​ടി​വെ​ള്ള​ക്കു​പ്പി​യു​ടെ പു​റ​ത്തു കു​പ്പി​വെ​ള്ളം നി​ര്‍മി​ക്കു​ന്ന ക​മ്പ​നി​യു​ടെ മു​ഴു​വ​ന്‍ വി​ലാ​സ​വും ഫോ​ണ്‍ ന​മ്പ​രും ബാ​ച്ച് ന​മ്പ​രും ചേ​ര്‍ക്ക​ണം. എ​ന്നാ​ല്‍ ഇ​തു ന​ട​പ്പാ​ക്കു​ന്നി​ല്ല. പ​ല ക​മ്പ​നി​ക​ളു​ടെ​യും കു​പ്പി​ക​ളി​ല്‍ ബാ​ച്ച് ന​മ്പ​ര്‍ ഇ​ല്ല. കൂ​ടാ​തെ ഇ​തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ ഫോ​ണി​ല്‍ വി​ളി​ച്ചാ​ല്‍ ഉ​പ​യോ​ഗ​ത്തി​ലി​ല്ല എ​ന്നാ​ണ് മ​റു​പ​ടി.
ഓ​ഫീ​സോ ശു​ദ്ധീ​ക​ര​ണ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത കു​പ്പി​വെ​ള്ള​വും ഇ​പ്പോ​ൾ ന​മ്മു​ടെ വി​പ​ണി​യി​ലു​ണ്ട്. ഗു​ണ​മേ​ന്മ​യു​ള്ള ക​മ്പ​നി​ക​ളി​ലേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് ക​ച്ച​വ​ട​ക്കാ​ര്‍ക്ക് ഇ​ത്ത​രം ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് വെ​ള്ളം ല​ഭി​ക്കു​മെ​ന്ന​തി​നാ​ല്‍ ക​ച്ച​വ​ട​ക്കാ​രും ഇ​ത്ത​രം വ്യാ​ജ​ന്‍മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്.