FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Editorial

ക​ളി​വി​ള​ക്കി​നു മു​ന്നി​ൽ പൊ​ലി​ഞ്ഞ മ​ഹാ​ഗു​രു​വി​ന് അ​ന്ത്യ​പ്ര​ണാ​മം

Thursday, Feb 8, 2018,9:44 IST By മെട്രൊ വാർത്ത A A A

ക​ളി​യ​ര​ങ്ങി​ൽ ഒ​രു കെ​ടാ​വി​ള​ക്കു കൂ​ടി തി​രി താ​ഴ്ത്തി. ക​ഥ​ക​ളി പ്ര​സ്ഥാ​ന​ത്തി​ന്‍റെ തെ​ക്ക​ൻ ചി​ട്ട​ക​ളി​ൽ അ​വ​ശേ​ഷി​ച്ച പ​ര​മാ​ചാ​ര്യ​ൻ പ​ദ്മ​ഭൂ​ഷ​ൻ മ​ട​വൂ​ർ വാ​സു​ദേ​വ​ൻ നാ​യ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ, അ​ര​ങ്ങി​ലെ അ​വ​സാ​ന​ത്തെ വേ​ഷ​ത്തോ​ടൊ​പ്പം ക​ഥാ​വ​ശേ​ഷ​നാ​യി. ക​ല​യെ മ​നോ​ഭി​രാ​മ​ത്തി​ന്‍റെ പ​ര​കോ​ടി​യി​ൽ പ്ര​തി​ഷ്ഠി​ച്ച തു​ള്ള​ൽ വി​ദ​ഗ്ധ​ൻ ക​ലാ​മ​ണ്ഡ​ലം ഗീ​താ​ന​ന്ദ​നു പി​ന്നാ​ലെ, ക​ഥ​ക​ളി മ​ഹാ​ന​ട​ൻ മ​ട​വൂ​ർ വാ​സു​ദേ​വ​ൻ നാ​യ​രും അ​ര​ങ്ങി​ൽ കു​ഴ​ഞ്ഞു​വീ​ണു പ്രാ​ണ​ൻ ഗു​രു​ദ​ക്ഷി​ണ സ​മ​ർ​പ്പി​ച്ച​ത് അ​വ​ർ ഇ​രു​വ​രു​ടെ​യും ജ​ന്മാ​ന്ത​ര സു​കൃ​തം. ആ​സ്വാ​ദ​ക​രു​ടെ ക​ണ്ണീ​രോ​ർ​മ​യും.
ക​ല ധ​ന​സ​മ്പാ​ദ​ന​ത്തി​നു​ള്ള​ത​ല്ലെ​ന്നും ക​ല ക​ലാ​കാ​ര​ന്മാ​രി​ലൂ​ടെ അ​നു​വാ​ച​ക​രി​ലേ​ക്കു പ​ക​ർ​ന്നാ​ടാ​നു​ള്ള​താ​ണെ​ന്നും ഉ​റ​ച്ചു വി​ശ്വ​സി​ച്ച​വ​രാ​ണ് മ​ട​വൂ​രും ഗീ​താ​ന​ന്ദ​നും. ഓ​ട്ട​ൻ തു​ള്ള​ൽ, മോ​ഹി​നി​യാ​ട്ടം, കേ​ര​ള ന‌​ട​നം തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ളെ​ല്ലാം കേ​ര​ള​ത്ത​നി​മ​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, ഒ​ൻ​പ​താം നൂ​റ്റാ​ണ്ടി​ൽ കൊ​ട്ടാ​ര​ക്ക​ര ത​മ്പു​രാ​ൻ ര​ചി​ച്ച രാ​മ​നാ​ട്ട​ത്തി​ന്‍റെ വ​ക​ഭേ​ദ​മാ​യ ക​ഥ​ക​ളി​യോ​ളം ദേ​ശാ​ന്ത​ര പ്ര​സി​ദ്ധി ല​ഭി​ച്ച വേ​റൊ​രു ക​ലാ​രൂ​പം കേ​ര​ള​ത്തി​ലി​ല്ല. ഒ​രു പ​ക്ഷേ, ഭാ​ര​ത​ത്തി​ന്‍റെ ത​ന്നെ ക്ലാ​സി​ക്ക​ൽ നൃ​ത്ത​ങ്ങ​ളി​ൽ ക​ട​ൽ ക​ട​ന്നു ചെ​ന്ന് ഇ​ത്ര​യേ​റെ ഖ്യാ​തി നേ​ടി​യ പു​രാ​ത​ന ക​ലാ​രൂ​പ​വും ക​ഥ​ക​ളി​യ​ല്ലാ​തെ വേ​റൊ​ന്നു​ണ്ടാ​വി​ല്ല.
പ​ത്തു നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​വും പ്രൗ​ഢി​യു​മു​ണ്ടെ​ങ്കി​ലും ഇ​ന്നും ക​ഥ​ക​ളി വ​ശ്യ​മാ​യ ക​ലാ​രൂ​പ​മാ​യി ദേ​ശാ​ന്ത​ര പ്ര​സി​ദ്ധി​യോ​ടെ പ​രി​ല​സി​ക്കു​ന്ന​തി​ൽ അ​തി​ലെ തെ​ക്ക​ൻ ചി​ട്ട​യും ഈ ​ചി​ട്ട​യി​ലെ പ്ര​തി​ഭ​ക​ളും വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. ച​മ്പ​ക്കു​ളം പാ​ച്ചു​പി​ള്ള, ചെ​ങ്ങ​ന്നൂ​ർ രാ​മ​ൻ പി​ള്ള, കു​ട​മാ​ളൂ​ർ ക​രു​ണാ​ക​ര​ൻ നാ​യ​ർ, ഓ​യൂ​ർ കൊ​ച്ചു​ഗോ​വി​ന്ദ​പ്പി​ള്ള, ഹ​രി​പ്പാ​ട് രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കു ശേ​ഷം തെ​ക്ക​ൻ ചി​ട്ട​യി​ലെ മു​ഖ​കാ​ന്തി​യാ​യി​രു​ന്നു മ‌​ട​വൂ​ർ വാ​സു​ദേ​വ​ൻ നാ​യ​ർ. ച​മ്പ​ക്കു​ളം പാ​ച്ചു​പി​ള്ള​യു​ടെ​യും ചെ​ങ്ങ​ന്നൂ​ർ രാ​മ​ൻ പി​ള്ള​യു​ടെ​യു​മൊ​ക്കെ ശി​ഷ്യ​ത്വം മ​ട​വൂ​രി​നു തു​ണ​യാ​യി.
ക​ലോ​പാ​സ​ന​യ്ക്കു ശേ​ഷം പ​ല​രും കൊ​ട്ടാ​രം ക​ഥ​ക​ളി‍യോ​ഗ​ങ്ങ​ളി​ൽ ഉ​പ​ജീ​വ​ന​ത്തി​നു ചേ​രു​ന്ന​താ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ, മ​ട​വൂ​രി​ന്‍റെ നി​യോ​ഗം വേ​റൊ​ന്നാ​യി​രു​ന്നു. ക​ളി​യോ​ഗ​ങ്ങ​ളെ​ക്കാ​ൾ അ​ദ്ദേ​ഹം ഇ​ഷ്ട​പ്പെ​ട്ട​ത് ക​ള​രി​യോ​ഗ​ങ്ങ​ളാ​യി​രു​ന്നു. ക​ഥ​ക​ളി​യു‌​ടെ ക​ള​രി​ക​ളി​ൽ എ​ല്ലാ കാ​ല​ത്തും ക​രു​ത്താ​ർ​ന്ന ഗു​രു​സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​വ​ണ വി​ജ​യ​ത്തി​ലെ രാ​വ​ണ​നാ​യി​രു​ന്നു ഇ​ഷ്ട വേ​ഷം. അ​ഞ്ച​ൽ അ​ഗ​സ്ത്യ​കോ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ അ​വ​സാ​ന ക​ളി​ക്കു തെ​ര​ഞ്ഞെ​ടു​ത്ത​തും രാ​വ​ണ വി​ജ​യം ക​ഥ ത​ന്നെ. അ​തി​ലെ ഹീ​റോ​യെ രം​ഗ​ത്ത് അ​വ​ത​രി​പ്പി​ക്കു​മ്പോ​ഴാ​ണ് ആ​രാ​ധ​ക​ർ​ക്കു മു​ന്നി​ൽ അ​ദ്ദേ​ഹം പ്ര​ണ​മി​ച്ചു വി​ട​വാ​ങ്ങി​യ​ത്. ദു​ര്യോ​ധ​ന​ൻ, ബാ​ണ​ൻ, ജ​രാ​സ​ന്ധ​ൻ, അ​ർ​ജു​ന​ൻ, അ​നി​രു​ദ്ധ​ൻ, ഭ​ര​ത​ൻ തു​ട​ങ്ങി പ​ച്ച​യി​ലും ക​ത്തി​യി​ലും ഏ​തു വേ​ഷ​ത്തി​ലും അ​ദ്ദേ​ഹം തി​ള​ങ്ങി​യി​ട്ടു​ണ്ട്.
മ​ല​ബാ​റി​ലെ കൃ​ഷ്ണ​നാ​ട്ട​ത്തി​നു ബ​ദ​ലാ​ണ് തി​രു​വി​താം​കൂ​റി​ലെ രാ​മ​നാ​ട്ടം എ​ന്നാ​ണു പ​ണ്ഡി​ത​പ​ക്ഷം. കൃ​ഷ്ണ​നാ​ട്ടം ച​ട​ങ്ങു​മാ​ത്ര​മാ​യി ഗു​രു​വാ​യൂ​രി​ൽ ഇ​ന്നും തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്സ​വാ​ഘോ​ഷ​വേ​ദി​ക​ളി​ൽ നി​ന്ന് ഇ​രു ക​ഥാ​രൂ​പ​ങ്ങ​ളും മ​റ​ഞ്ഞ​ത് ആ​ധു​നി​ക ച​രി​ത്രം. ര​ണ്ടി​ൽ നി​ന്നും ഗു​ണാം​ശ​ങ്ങ​ൾ സ്വാം​ശീ​ക​രി​ച്ച് സാ​ഹി​ത്യ​വും സം​സ്കാ​ര​വും വേ​ഷ​വും നൃ​ത്ത​വും താ​ള​വും മേ​ള​വും ച​രി​ത്ര​വും പു​രാ​ണ​വു​മെ​ല്ലാം സ​മ്മേ​ളി​ക്ക​പ്പെ​ട്ട ക​ഥ​ക​ളി​യാ​ണ് ആ​ധു​നി​ക മ​ല​യാ​ളി​യു​ടെ ആ​ഗോ​ള ക്ലാ​സി​ക്ക​ൽ നൃ​ത്തം. അ​തി​നെ ഇ​ത്ര​യേ​റെ ജ​ന​കീ​യ​മാ​ക്കി​യ​ത് നേ​ര​ത്തേ പേ​രു പ​റ​ഞ്ഞ തെ​ക്ക​ൻ ചി​ട്ട​ക്കാ​രു​ടെ വ്യു​ത്പ​ത്തി​യാ​ണ്. അ​വ​രി​ൽ ആ​ധു​നി​ക ത​ല​മു​റ​യി​ലെ അ​മ​ര​ക്കാ​ര​നെ​യാ​ണ് ഇ​പ്പോ​ൾ ന​മു​ക്ക് ന​ഷ്ട​മാ​യ​ത്. രം​ഗ​വേ​ദി​യി​ൽ നി​ശ്ച​ല​മെ​ങ്കി​ലും എ​ല്ലാ ചി​ട്ട​ക​ളി​ലെ​യും ക​ളി​വി​ള​ക്കി​ൽ ഒ​രി​ക്ക​ലും കെ​ടാ​ത്ത നെ​യ്‌​വി​ള​ക്കാ​യി ഗു​രു മ​ട​വൂ​ർ വാ​സു​ദേ​വ​ൻ നാ​യ​ർ അ​മ​ര​ത്വം നേ​ടും, തീ​ർ​ച്ച.