FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Business

വി​പ​ണി​യി​ല്‍ താ​ര​മാ​കാൻ കശ്മീ​രി കു​ല്ലു

Thursday, Feb 8, 2018,10:06 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: വി​ദേ​ശ ആ​പ്പി​ളു​ക​ള്‍ ക​ളം നി​റ​ഞ്ഞി​രു​ന്ന കേ​ര​ള വി​പ​ണി​യി​ലേ​ക്ക് ഇ​ത്ത​വ​ണ എ​ത്തു​ക ക​ശ്മീ​രി കു​ല്ലു ആ​പ്പി​ള്‍. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം മൂ​ലം വി​ല​കു​റ​ഞ്ഞ ആ​പ്പി​ളു​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ ആ​പ്പി​ളി​ലെ രു​ചി​ക്കു​ട്ട​ന്‍ കേ​ര​ള വി​പ​ണ​യി​ലും എ​ത്തു​ന്ന​ത്.
ക​ശ്മീ​രി​ലെ സോ​ഫി​യാ​ന്‍, പു​ല്‍ഗാ​മ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് രു​ചി​യി​ല്‍ മു​മ്പ​നാ​യ കാ​ശ്മീ​രി കു​ല്ലു ആ​പ്പി​ള്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. സോ​ഫി​യാ​നി​ല്‍ ഇ​രു​പ​തി​ലേ​റെ കൂ​റ്റ​ന്‍ സ്റ്റോ​റു​ക​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ടെ​ണ്‍ കു​ല്ലു ആ​പ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ആ​പ്പി​ള്‍ സീ​സ​ണ്‍ ക​ഴി​യു​ന്ന മു​റ​ക്ക് ഓ​ര്‍ഗാ​നി​ക്ക് വാ​ഷി​ങ് പൂ​ര്‍ത്തി​യാ​ക്കി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റി വി​ടാ​റാ​ണാ​ണ് പ​തി​വ്. എ​ന്നാ​ല്‍ ഈ ​വ​ര്‍ഷം ഫു​ജി ഇ​റ​ക്കു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ര്‍ഗാ​നി​ക്ക് വാ​ഷി​ങ്ങോ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്.
ചൈ​ന​യു​ടെ ഫു​ജി ആ​പ്പി​ല്‍ ഇ​റ​ക്കു​മ​തി നി​ല​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് രാ​ജ്യ​ത്തി​ന്‍റെ മു​ന്തി​യ ഇ​ന​മാ​യ കു​ല്ലു​വി​ന് വി​പ​ണി​യി​ല്‍ ഡി​മാ​ന്‍റ് വ​ര്‍ധി​ച്ച​ത്. അ​മെ​രി​ക്ക, പോ​ള​ണ്ട്, ഇ​റാ​ന്‍, തു​ര്‍ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​പ്പോ​ള്‍ ആ​പ്പി​ളു​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വ​യ്ക്ക് ഡി​മാ​ന്‍റ് അ​ത്ര പോ​രാ. ‌
കാ​ശ്മീ​രി ആ​പ്പി​ളു​ക​ളു​ടെ സീ​സ​ണ്‍ ക​ഴി​ഞ്ഞാ​ല്‍ ചൈ​ന​യു​ടെ ഫു​ജി ആ​പ്പി​ളാ​ണ് ഇ​ന്ത്യ​ന്‍ വി​പ​ണി കീ​ഴ​ട​ക്കി​യി​രു​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ആ​പ്പി​ളി​നേ​ക്കാ​ള്‍ വി​ല​ക്കു​റ​വി​ലാ​യി​രു​ന്നു ഫു​ജി ആ​പ്പി​ളി​ന്.
എ​ന്നാ​ല്‍ കേ​ന്ദ്ര വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യം ഇ​ത്ത​വ​ണ ചൈ​ന​യു​മാ​യു​ള​ള ക​രാ​റി​ല്‍ ഒ​പ്പു വെ​ക്കാ​ത്ത​താ​ണ് ഫു​ജി​യു​ടെ ഇ​റ​ക്കു​മ​തി നി​ല​ക്കാ​ന്‍ കാ​ര​ണം. കേ​ര​ള​ത്തി​ലേ​ക്കു​ള​ള ആ​ദ്യ ക​ണ്ട​യ്ന​ര്‍ കു​ല്ലു ആ​പ്പി​ള്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​ക്ക​ലി​ല്‍ വി​ല്‍പ്പ​ന​യ്ക്ക് എ​ത്തി, ശ​നി​യാ​ഴ്ച്ച​യോ​ടെ കൊ​ച്ചി വി​പ​ണ​യി​ല്‍ കു​ല്ലു വി​ല്‍പ്പ​ന​യ്ക്ക് എ​ത്തും.