FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
World

ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ ഖാലിദ സിയ കുറ്റക്കാരി 5 വ​ർ​ഷം ത​ട​വ്

Friday, Feb 9, 2018,11:11 IST By മെട്രൊ വാർത്ത A A A

ധാ​ക്ക: വ​ഞ്ച​നാ​കേ​സി​ൽ ബം​ഗ്ലാ​ദേ​ശ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ര്‍ട്ടി​യു​ടെ നേ​താ​വു​മാ​യ ഖാ​ലി​ദ സി​യ​യ്ക്ക് അ​ഞ്ചു വ​ര്‍ഷ​ത്തെ ത​ട​വ് ശി​ക്ഷ.
സി​യ ഓ​ര്‍ഫ​നേ​ജ് ട്ര​സ്റ്റി​നു​വേ​ണ്ടി വി​ദേ​ശ​ത്ത് നി​ന്നും ല​ഭി​ച്ച പ​ണം ത​ട്ടി​യെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഇ​തോ​ടെ എ​ഴു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ സി​യ​യ്ക്ക് ന​ഷ്ട​പ്പെ​ടും. ധാ​ക്ക പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ഏ​ക​ദേ​ശം 250,000 യു​എ​സ് ഡോ​ള​ർ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ൽ സി​യ​യ്ക്കെ​തി​രേ വി​ധി പ്ര​സ്താ​വി​ച്ച​ത്.​ആ​രോ​പ​ണം ഉ​യ​ർ​ന്ന് നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് കേ​സി​ൽ സി​യ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് സി​യ​യു​ടെ ചീ​ഫ് കൗ​ൺ​സി​ൽ ഖോ​ണ്ഡ്ക​ർ മാ​ഹ്ബു​ബ് ഹു​സൈ​ൻ വ്യ​ക്ത​മാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്ന സി​യ​യെ ഉ​ട​ൻ ത​ന്നെ ധാ​ക്ക​യി​ലെ ജ​യി​ലി​ലേ​ക്ക് മാ​റ്റി.
ഖാ​ലി​ദ​യു​ടെ മ​ക​ന്‍ താ​രി​ഖ് റ​ഹ​മാ​ന്‍ ഉ​ള്‍പ്പെ​ടെ മ​റ്റു നാ​ലു​പേ​ര്‍ക്ക് പ​ത്തു​വ​ര്‍ഷ​ത്തെ ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്. സി​യ​യു​ടെ ആ​രോ​ഗ്യ​വും സാ​മൂ​ഹ്യ​പ​ദ​വി​യും മു​ൻ​നി​ർ​ത്തി​യാ​ണ് ശി​ക്ഷാ കാ​ലാ​വ​ധി കു​റ​ച്ച​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.
മൂ​ന്നു പ്രാ​വ​ശ്യം ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​യാ​യ സി​യ ബം​ഗ്ലാ​ദേ​ശി​ലെ ആ​ദ്യ വ​നി​ത പ്ര​ധാ​ന​മ​ന്ത്രി​യും മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ലെ ര​ണ്ടാ​മ​ത്തെ വ​നി​ത പ്ര​ധാ​ന​മ​ന്ത്രി​യു​മാ​ണ് . മു​ന്‍ പ്ര​സി​ഡ​ന്‍റ് സി​യാ​വു​ര്‍ റ​ഹ്മാ​നാ​ണ് ഭ​ർ​ത്താ​വ്.
632 പേ​ജു​ള്ള​വി​ധി പ​ത്തു മി​നി​റ്റു കൊ​ണ്ടാ​ണ് ജ​ഡ്ജി വാ​യി​ച്ചു തീ​ർ​ത്ത​ത്. മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി​രു​ന്ന കാ​സി സ​ലി​മു​ൽ ഹാ​ഖ് ക​മ​ൽ, വ്യാ​പാ​രി ഷ​ർ​ഫു​ദ്ദീ​ൻ അ​ഹ​മ്മ​ദ് , മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ക​മാ​ൽ ഉ​ദ്ദി​ൻ സി​ദ്ദി​ഖി അ​ന​ന്ത​ര​വ​ൻ മോ​മി​നു​ർ റ​ഹ​മാ​ൻ എ​ന്നി​വ​രും കേ​സി​ലെ പ്ര​തി​ക​ളാ​യി​രു​ന്നു.
വി​ധി​യെ തു​ട​ർ​ന്ന് സി​യ​യെ പി​ന്തു​ണ​ക്കു​ന്ന​വ​ർ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി. പ​ല‍യി​ട​ങ്ങ​ളി​ലും പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​താ​യും റി​പ്പോ​ര്ട്ടു​ണ്ട്.