FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Business

ബി​എ​സ്എ​ൻ​എ​ൽ: ഇടുക്കിയിൽ ഇനി 4ജി

Friday, Feb 9, 2018,11:12 IST By മെട്രൊ വാർത്ത A A A

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ബി​എ​സ്എ​ൻ​എ​ൽ ന​ൽ​കു​ന്ന 4 ജി ​സേ​വ​നം കേ​ര​ള​ത്തി​ൽ നി​ല​വി​ൽ വ​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് പ​ദ്ധ​തി ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​യ​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​ടു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല ടെ​ല​ഫോ​ൺ എ​ക്സ്ചേ​ഞ്ച്, ഉ​ടു​മ്പ​ൻ​ചോ​ല ടൗ​ൺ, ചെ​മ്മ​ണ്ണാ​ർ, ക​ല്ലു​പാ​ലം, സേ​നാ​പ​തി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യം 4 ജി ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്.
ബി​എ​സ്എ​ൻ​എ​ൽ സി​എം​ഡി അ​നു​പം ശ്രീ​വാ​സ്ത​വ​യെ വി​ളി​ച്ച് 4 ജി ​പ്ലാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ലും ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ചീ​ഫ് ജ​ന​റ​ൽ മാ​നെ​ജ​ർ.​പി.​ടി. മാ​ത്യു പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന ജോ​ലി പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​പ​ഭോ​ക്ത​താ​വി​നു കൂ​ടി​യ ഡേ​റ്റ വേ​ഗ​ത​യോ​ടൊ​പ്പം മി​ക​ച്ച അ​നു​ഭ​വ​വും പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് ജ​ന​റ​ൽ മാ​നെ​ജ​ർ ഡോ. ​എ​സ്. ജ്യോ​തി ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.
അ​തേ​സ​മ​യം, ഉ​പ​യോ​ക്താ​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു ലാ​ൻ​ഡ്‌​ലൈ​ൻ ന​മ്പ​റി​ലേ​ക്കു പ​രി​ധി​യി​ല്ലാ​ത്ത ലോ​ക്ക​ൽ, എ​സ്‌​റ്റി​ഡി, റോ​മി​ങ് കോ​ളു​ക​ൾ വി​ളി​ക്കാ​ൻ ക​ഴി​യു​ന്ന മൈ​ബൈ​ൽ ഹോം ​പ്ലാ​നി​നും തു​ട​ക്ക​മാ​യി. ഉ​പ​യോ​ക്താ​വി​നു ത​ന്‍റെ ലാ​ൻ​ഡ്‌​ലൈ​ൻ ന​മ്പ​റി​നോ​ട് അ​വ​സാ​ന​ത്തെ ആ​റ​ക്ക​ങ്ങ​ൾ വ​രെ സാ​മ്യ​മു​ള്ള മൊ​ബൈ​ൽ ന​മ്പ​ർ തെ​ര​ഞ്ഞെ​ടു​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ശോ​ഭ കോ​ശി​യ്ക്കു ഹോം ​പ്ലാ​ൻ 67 ആ​ദ്യ സിം ​ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. അ​മെ​രി​ക്ക​യി​ലേ​ക്കും നേ​പ്പാ​ളി​ലേ​ക്കും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൊ​ബൈ​ൽ പ്രീ ​പെ​യ്‌​ഡ്‌ റോ​മി​ങ് സൗ​ക​ര്യ​വും ബി​എ​സ്എ​ൻ​എ​ൽ ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ചു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ജ​ന​റ​ൽ മാ​നെ​ജ​ർ കു​ള​ന്തൈ​വേ​ൽ, ജ​ന​റ​ൽ മാ​നെ​ജ​ർ കെ. ​സ​ത്യ​മൂ​ർ​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.