FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Editorial

റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളി​ലെ ക​ള്ള​ക്ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം

Friday, Feb 9, 2018,9:57 IST By മെട്രൊ വാർത്ത A A A

റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ളി​ലാ​ണു സം​സ്ഥാ​ന​ത്തെ പൊ​തു​വി​ത​ര​ണ വ​കു​പ്പ്. വ്യാ​ജ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി​യും അ​വ​ശ്യം വേ​ണ്ട വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ചും അ​ന​ധി​കൃ​ത​മാ​യി റേ​ഷ​ന്‍ വി​ഹി​തം വാ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്തി, റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ പി​ന്‍വ​ലി​ക്കാ​നും അ​വ​ര്‍ക്ക് ഇ​തു​വ​രെ ന​ല്‍കി​യ റേ​ഷ​ന്‍ വി​ഹി​ത​ത്തി​ന്‍റെ വി​ല​യും പി​ഴ​യും ഈ​ടാ​ക്കാ​നും ന​ട​പ​ടി തു​ട​ങ്ങി​യി​രി​ക്ക​യാ​ണു സ​ര്‍ക്കാ​ര്‍. നാ​ട്ടി​ല്‍ ന​ട​മാ​ടു​ന്ന അ​ഴി​മ​തി​ക​ളി​ല്‍ മ​ഹാ​ഭൂ​രി​പ​ക്ഷ​വും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍പ്പെ​ട്ട​താ​ണെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലാ​യി നേ​രി​ട്ടി​ട​പെ​ടു​ന്ന അ​ഴി​മ​തി​യാ​യി റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ മാ​റി​യി​ട്ടു​ണ്ട്.
താ​ത്കാ​ലി​ക വി​ഭാ​ഗ​ത്തി​ലും തീ​രെ താ​ഴ്ന്ന ത​സ്തി​ക​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​രൊ​ഴി​കെ​യു​ള്ള സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, 25,000 രൂ​പ​യി​ല​ധി​കം രൂ​പ മാ​സ ശ​മ്പ​ള​മു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, അ​ധ്യാ​പ​ക​ര്‍, ആ​ദാ​യ നി​കു​തി ന​ല്‍കു​ന്ന​വ​ര്‍, ഒ​രേ​ക്ക​റി​ല്‍ കൂ​ടു​ത​ല്‍ ഭൂ​മി​യു​ള്ള​വ​ര്‍, സ്വ​ന്ത​മാ​യി കാ​റു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് റേ​ഷ​ന്‍ ഇ​ള​വു​ക​ള്‍ക്ക് അ​ര്‍ഹ​ത​യി​ല്ല. എ​ന്നാ​ല്‍ സ്വ​ന്ത​മാ​യി ഓ​ഡി കാ​റു​ള്ള​വ​ര്‍ പോ​ലും പ​ട്ടി​ണി​പ്പാ​വ​ങ്ങ​ള്‍ക്കു​ള്ള അ​ന്ത്യോ​ദ​യ അ​ന്ന യോ​ജ​ന പ​ദ്ധ​തി​പ്ര​കാ​രം സൗ​ജ​ന്യ റേ​ഷ​ന്‍ വാ​ങ്ങു​ന്നു​ണ്ടെ​ന്നു ഭ​ക്ഷ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ള​വു​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന മു​ന്‍നി​ര​ക്കാ​രെ ഒ​ഴി​വാ​ക്കി​യാ​ല്‍ റേ​ഷ​ന്‍ വി​ഹി​തം അ​ത്യാ​വ​ശ്യ​മാ​യി വേ​ണ്ട​വ​രു​ടെ വി​ഹി​തം കൂ​ട്ടാ​നാ​വും. ല​ഭ്യ​ത​യു​ടെ​യും വി​ത​ര​ണ​ത്തി​ന്‍റെ​യും ശ​രി​യാ​യ ക​ണ​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ല്‍, ദേ​ശീ​യ ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം കേ​ര​ള​ത്തി​ന്‍റെ റേ​ഷ​ന്‍ വി​ഹി​തം ഇ​നി​യും കൂ​ടു​ക​യും ചെ​യ്യും. എ​ന്നാ​ല്‍, ജ​ന​ങ്ങ​ളു​ടെ അ​മി​താ​ഗ്ര​ഹ​വും പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള അ​വി​ഹി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളും ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​യു​ടെ ആ​ശി​ര്‍വാ​ദ​വു​മൊ​ക്കെ​യാ​കു​മ്പോ​ള്‍, അ​ന​ര്‍ഹ​ര്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ അ​നു​ഭ​വി​ക്കു​ക​യും അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ പ​ട്ടി​ക​യ്ക്കു പു​റ​ത്താ​കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നാ​ണു ത​ട​യി​ടേ​ണ്ട​ത്.
അ​ന​ര്‍ഹ​മാ​യി ഇ​ള​വു​ക​ള്‍ നേ​ടു​ന്ന​വ​ര്‍ക്കെ​തി​രേ ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍ന്ന് അ​ര ല​ക്ഷ​ത്തോ​ളം പേ​ര്‍ സ്വ​യം പി​ന്മാ​റി. ഇ​വ​രി​ല്‍ ന​ല്ല പ​ങ്കും സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന​താ​ണു വി​ചി​ത്രം. വേ​ലി ത​ന്നെ വി​ള​വു തി​ന്നു​ന്നു എ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണം. ഏ​ക​ദേ​ശം 88 ല​ക്ഷം റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളാ​ണു കേ​ര​ള​ത്തി​ലു​ള്ള​ത്. അ​തി​ല്‍ 15 ല​ക്ഷം ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ലും എ​ട്ടു ല​ക്ഷം പേ​ര്‍ എ​എ​വൈ വി​ഭാ​ഗ​ത്തി​ലും പെ​ടും. എ​ന്നാ​ല്‍ ഈ ​ക​ണ​ക്ക് ശ​രി​യ​ല്ലെ​ന്നു പൊ​തു​വി​ത​ര​ണ വ​കു​പ്പു ത​ന്നെ സ​മ്മ​തി​ക്കു​ന്നു. വ​രു​മാ​ന​ത്തി​ന്‍റെ​യും റേ​ഷ​ന്‍ വി​ഹി​ത​ത്തി​ന്‍റെ​യും ക​ണ​ക്ക​നു​സ​രി​ച്ച് നാ​ലു ത​ര​ത്തി​ലു​ള്ള റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്. പി​ങ്ക്, നീ​ല, മ​ഞ്ഞ, വെ​ള്ള നി​റ​ങ്ങ​ളി​ലാ​ണ് ഇ​വ. ഇ​തി​ല്‍ 80 ശ​ത​മാ​നം പേ​രും റേ​ഷ​ന്‍ വാ​ങ്ങാ​ത്ത​വ​രോ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രോ ആ​ണ്. വി​ശ്വാ​സ​യോ​ഗ്യ​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ തി​രി​ച്ച​റി​യ​ല്‍ രേ​ഖ എ​ന്ന നി​ല​യ്ക്കാ​ണ് അ​വ​രെ​ല്ലാം റേ​ഷ​ന്‍ കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ- വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ള്‍ക്ക​ട​ക്ക​മു​ള്ള വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ക്ക് സാ​ധാ​ര​ണ​ക്കാ​ര്‍ ഇ​പ്പോ​ഴും റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളെ ആ​ശ്ര​യി​ക്കു​ന്നു.
ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ​ങ്കി​ലും വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച ഇ- ​പോ​സ് റേ​ഷ​ന്‍ പ​ഞ്ചി​ങ്ങി​ലൂ​ടെ ത​ട്ടി​പ്പ് ത​ട​യാ​നാ​കും. റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ മ​റ്റു വ​കു​പ്പു​ക​ളു​മാ​യി ഇ-​പോ​സ് യ​ന്ത്ര​ങ്ങ​ളി​ലൂ​ടെ ക​ന​ക്റ്റ് ചെ​യ്ത് വ​രു​മാ​ന​മ​ട​ക്ക​മു​ള്ള സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താം. തു​ട​ര്‍ച്ച​യാ​യി നാ​ലു ത​വ​ണ​യെ​ങ്കി​ലും റേ​ഷ​ന്‍ മു​ഴു​വ​ന്‍ വാ​ങ്ങാ​ത്ത​വ​രെ അ​വ​ശ്യ​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യാം. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ല്‍ കേ​ര​ള​ത്തി​ലും ഈ ​സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​തി​ല്‍ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​യ​താ​യി അ​റി​യി​ല്ല. ഏ​താ​യാ​ലും എ​പി​എ​ല്‍, ബി​പി​എ​ല്‍, എ​എ​വൈ പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളു​ടെ ത​രം​തി​രി​വ് കേ​ര​ള​ത്തി​ല്‍ അ​പൂ​ര്‍ണ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ കേ​ര​ളം പൂ​ര്‍ണ​മാ​യി വ​രു​ന്നു​മി​ല്ല.