FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

crush of the nation

Friday, Feb 9, 2018,15:51 IST By പീറ്റർ ജയിംസ് A A A

2017 ജൂ​ൺ മാ​സം. ഒ​രു സു​ന്ദ​രി​പ്പെ​ണ്ണ് ബാ​റ്റേ​ന്തി മൈ​താ​ന​ത്തു നി​ൽ​ക്കു​ന്നു. ഓ​രോ പ​ന്തു​ക​ളും നി​ർ​ദാ​ക്ഷിണ്യം ബൗ​ണ്ട​റി​യി​ലേ​ക്കു പാ​യി​ക്കു​ന്നു. സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി ആ ​സു​ന്ദ​രി​പ്പെ​ണ്ണ് ഹെ​ൽ​മെ​റ്റ് ഊ​രി ബാ​റ്റു​യ​ർ​ത്തി ഗ്യാ​ല​റി​യെ അ​ഭി​വാ​ദ്യം ചെ​യ്തു. ആ​രാ​ധ​ക​ർ പ​റ​ഞ്ഞു. “” ഓ​ൾ ആ ​ഹെ​ൽ​മെ​റ്റ് ഒ​ന്നു മാ​റ്റി​യാ​ലു​ണ്ട​ല്ലോ സാ​റേ, പി​ന്നെ മ​റ്റൊ​ന്നും കാ​ണാ​ൻ ക‍ഴി​യു​ക​യി​ല്ല”

അ​ന്നു ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും, ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ പു​തി​യ താ​രോ​ദ​യം സ്മൃ​തി മ​ന്ഥാ​ന​യു​ടെ ബാ​റ്റി​ൽ​ നി​ന്നു​തി​ർ​ന്ന ബൗ​ണ്ട​റി​ക​ളും സി​ക്സ​റു​ക​ളും ചെ​ന്നു ത​റ​ച്ച​തു ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രാ​യ ചെ​റു​പ്പ​ക്കാ​രു​ടെ നെ​ഞ്ചി​ലാ​ണ്.

ബു​ധ​നാ​ഴ്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കിം​ബേ​ർ​ളി​യി​ൽ ഡ​യ​മ​ണ്ട് ഓ​വ​ൽ മൈ​താ​ന​ത്ത് ഇ​വ​ൾ ഒ​രി​ക്ക​ൽ​ക്കൂ​ടി തി​ള​ങ്ങി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബൗ​ള​ർ​മാ​രെ ക​ണ​ക്ക​റ്റ് പ്ര​ഹ​രി​ച്ച് 125 പ​ന്തി​ൽ നി​ന്ന് 135 റ​ൺ​സു​മാ​യി ടീം ​ഇ​ന്ത്യ​യെ ഒ​റ്റ​യ്ക്കു ന​യി​ച്ചു. 14 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റു​മാ​ണ് അ​ന്നു പി​റ​ന്ന​ത്. ക്രി​ക്ക​റ്റ് ലോ​കം ഇ​പ്പോ​ഴും വാ​ഴ്ത്തു​ന്നു, ഇ​വ​ൾ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​റെ​ന്ന്. ലോ​ക​ക​പ്പി​നി​ടെ സ്മൃ​തി​യെ ലേ​ഡി സേ​വാ​ഗെ​ന്നാ​ണു സോ​ഷ്യ​ൽ മീ​ഡി​യ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​തി​നു സാ​ക്ഷാ​ൽ വീ​രേ​ന്ദ​ർ സേ​വാ​ഗ് മ​റു​പ​ടി പ​റ​ഞ്ഞു.

” ഇ​വ​ൾ ലേ​ഡി സേ​വാ​ഗ് അ​ല്ല, സ്മൃ​തി മ​ന്ഥാ​ന​യു​ടെ ആ​ദ്യ വേ​ർ​ഷ​ൻ’ എ​ന്നാ​യി​രു​ന്നു സേ​വാ​ഗി​ന്‍റെ ട്വീ​റ്റ്. സ്പോ​ർ​ട്സ് ഇ​ഷ്ട​പ്പെ​ടു​ന്ന ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും അ​ഭി​മാ​ന​മാ​ണു മ​ന്ഥാ​ന എ​ന്നും സേ​വാ​ഗ് കു​റി​ച്ചു.

‘ക്ര​ഷ് ഓ​ഫ് ദ് ​നേ​ഷ​ൻ’ ആ​യി വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന ബോ​ളി​വു​ഡ് താ​രം ദി​ഷ പ​ഠാ​നി​യു​ടെ സ്ഥാ​ന​ത്തും സോ​ഷ്യ​ൽ മീ​ഡി​യ ഈ ​മ​ഹാ​രാ​ഷ്ട്ര​ക്കാ​രി​യെ പ്ര​തി​ഷ്ഠി​ച്ചു. 2014ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലാ​യി​രു​ന്നു മ​ന്ഥാ​ന​യു​ടെ രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം. 2016ൽ ​ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലെ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ആ​ദ്യ രാ​ജ്യാ​ന്ത​ര സെ​ഞ്ചു​റി​യും നേ​ടി. ഇ​ട​തു കാ​ൽ​മു​ട്ടി​നേ​റ്റ പ​രു​ക്കി​നെ തു​ട​ർ​ന്ന് അ​ഞ്ചു​മാ​സം വി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണു ലോ​ക​ക​പ്പ് ടീ​മി​ലേ​ക്കെ​ത്തി​യ​ത്. ഇ​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പു​രു​ഷ​ന്മാ​രോ​ടൊ​പ്പം ഇ​വ​രും വി​ജ​യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​മ്പോ​ൾ, കൂ​റ്റ​ന​ടി​ക​ളു​മാ​യി സ്മൃ​തി മൈ​താ​നം നി​റ​യു​ന്നു.