FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Editorial

ഇ​​ന്ത്യ​​ന്‍ സ​​മു​​ദ്ര​​ത്തി​​ലും അ​​ശാ​​ന്തി​​യു​​ടെ വി​​ഷ​​വി​​ത്തു​​ക​​ള്‍

Saturday, Feb 10, 2018,13:38 IST By മെട്രൊ വാർത്ത A A A

തെ​​ക്ക​​ന്‍ ചൈ​​നാ​​ക്ക​​ട​​ലി​​ല്‍ വി​​ത​​ച്ച അ​​ശാ​​ന്തി​​യു​​ടെ വി​​ഷ​​വി​​ത്തു​​ക​​ള്‍ ഇ​​ന്ത്യ​​ന്‍ മ​​ഹാ​​സ​​മു​​ദ്ര​​ത്തി​​ലേ​​ക്കു കൂ​​ടി വ്യാ​​പി​​പ്പി​​ക്കാ​​നു​​ള്ള പ​​രി​​ശ്ര​​മ​​ത്തി​​ലാ​​ണു ചൈ​​ന. ദ​​ക്ഷി​​ണേ​​ഷ്യ​​യു​​ടെ ശാ​​ന്തി​​യും സൗ​​ന്ദ​​ര്യ​​വും ത​​ക​​ര്‍ക്കാ​​നു​​ള്ള ചൈ​​നീ​​സ് പ​​ദ്ധ​​തി​​ക്കു മാ​​ലി​​ദ്വീ​​പി​​ലെ ഭ​​ര​​ണാ​​ധി​​കാ​​രി അ​​ബ്ദു​​ല്ല യ​​മീ​​ന്‍ ചൂ​​ട്ടു​​പി​​ടി​​ക്കു​​ന്ന​​തി​​ന്‍റെ ദു​​ര​​ന്തം അ​​നു​​ഭ​​വി​​ക്കു​​ന്ന​​തും മാ​​ലി നി​​വാ​​സി​​ക​​ള്‍ ത​​ന്നെ. പ്ര​​തി​​പ​​ക്ഷ​​ത്തെ​​യും സ്വ​​ന്തം സ​​ഹോ​​ദ​​ര​​നെ​​ത്ത​​ന്നെ​​യും ജ​​യി​​ലി​​ല​​ട​​ച്ചും സ്വ​​ന്തം ജ​​ന​​ത​​യെ അ​​ടി​​യ​​ന്ത​രാ​​വ​​സ്ഥ​​യു​​ടെ ത​​ട​​വി​​ല്‍ പാ​​ര്‍പ്പി​​ച്ചും പ്ര​​സി​​ഡ​​ന്‍റ് യ​​മീ​​ന്‍ ന​​ട​​ത്തു​​ന്ന ഏ​​കാ​​ധി​​പ​​ത്യ​ ഭ​​ര​​ണ​​ത്തി​​ന് ഇ​​ന്ത്യ​​യു​​ടെ പി​​ന്തു​​ണ​​യി​​ല്ലെ​​ന്ന അ​​സ​​ന്നി​​ഗ്ധ​​മാ​​യ മ​​റു​​പ​​ടി​​യാ​​ണു മാ​​ലി പ്ര​​തി​​നി​​ധി​​ക​​ള്‍ക്ക് സ​​ന്ദ​​ര്‍ശ​​നാ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച​​തി​​ലൂ​​ടെ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജും വി​​ദേ​​ശ മ​​ന്ത്രാ​​ല​​യ​​വും ന​​ല്‍കി​​യ​​ത്.

അ​​തേ​​സ​​മ​​യം, മാ​​ലി പ്ര​​തി​​നി​​ധി​​ക​​ളെ സ്വാ​​ഗ​​തം ചെ​​യ്യു​​ക​​യും അ​​വ​​ര്‍ക്കു പി​​ന്തു​​ണ വാ​​ഗ്ദാ​​നം ചെ​​യ്യു​​ക​​യും ചെ​​യ്ത ചൈ​​ന​​യു​​ടെ​​യും പാ​​ക്കി​​സ്ഥാ​​ന്‍റെ​​യും മ​​ന​​സി​​ലി​​രി​​പ്പും വ്യ​​ക്തം. സൗ​​ഹൃ​​ദ രാ​​ഷ്ട്രം എ​​ന്ന സ്ഥാ​​നം ന​​ല്‍കി സൗ​​ദി അ​​റേ​​ബ്യ​​യെ​​യും പ്ര​​സി​​ഡ​​ന്‍റ് യ​​മീ​​ന്‍ സ്വാ​​ധീ​​നി​​ച്ചു. പ​​ക്ഷേ, സ​​ഹാ​​യം എ​​ത്ര​​ത്തോ​​ളം എ​​ന്നു ക​​ണ്ട​​റി​​യ​​ണം. ഇ​​ന്ത്യ​​ന്‍ മ​​ഹാ​​സ​​മു​​ദ്ര​​ത്തി​​ല്‍ ഏ​​ഷ്യ​​യു​​ടെ തെ​​ക്കേ​​യ​​റ്റ​​ത്ത് ഇ​​രു​​നൂ​​റോ​​ളം ചെ​​റു​​ദ്വീ​​പു​​ക​​ളു​​ടെ സ​​മൂ​​ഹ​​മാ​​ണ് റി​​പ്പ​​ബ്ലി​​ക് ഒ​​ഫ് മാ​​ലി​​ദ്വീ​​പ്. ദ​​ക്ഷി​​ണേ​​ഷ്യ​​യി​​ലെ ത​​ന്ത്ര​​പ്ര​​ധാ​​ന ​മേ​​ഖ​​ല​​യാ​​ണി​​ത്. തൊ​​ട്ടു ചേ​​ര്‍ന്നു​​ള്ള വ​​ന്‍ശ​​ക്തി ഇ​​ന്ത്യ. ന​​മ്മു​​ടെ അ​​ധീ​​ശ​​ത്വം ഭ​​യ​​ക്കു​​ന്ന വി​​ദേ​​ശ​​ക​​ക്ഷി​​ക​​ളാ​​ണ് മാ​​ലി​​ദ്വീ​​പി​​ല്‍ പ​​ല​​പ്പോ​​ഴും അ​​സ്വ​​സ്ഥ​​ത​​ക​​ള്‍ സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. പേ​​രി​​നെ​​ങ്കി​​ലും ജ​​നാ​​ധി​​പ​​ത്യം പു​​ല​​രു​​ന്നു​​ണ്ടെ​​ങ്കി​​ലും ഏ​​കാ​​ധി​​പ​​തി​​ക​​ളോ സ്വേ​​ച്ഛാ​​ധി​​പ​​തി​​ക​​ളോ ആ​​ണ് മി​​ക്ക​​പ്പോ​​ഴും ഭ​​ര​​ണം ന​​യി​​ക്കു​​ന്ന​​ത്. മു​​ന്‍ പ്ര​​സി​​ഡ​​ന്‍റും ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​പ​​ക്ഷ നേ​​താ​​വു​​മാ​​യ മു​​ഹ​​മ്മ​​ദ് ന​​ഷീ​​ദ് ഇ​​ന്ത്യ​​യോ​​ട് ആ​​ഭി​​മു​​ഖ്യം പു​​ല​​ര്‍ത്തു​​ന്നു. ഇ​​പ്പോ​​ഴ​​ത്തെ പ്ര​​സി​​ഡ​​ന്‍റും അ​​താ​​ഗ്ര​​ഹി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും കൂ​​റ് കൂ​​ടു​​ത​​ലും ചൈ​​ന​​യോ​​ടാ​​ണ്.

തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ് ഇ​​ന്ത്യ​​ന്‍ അ​​തി​​ര്‍ത്തി​​യി​​ല്‍ പാ​​ക്കി​​സ്ഥാ​​നു​​മാ​​യി ചേ​​ര്‍ന്ന് സാ​​മ്പ​​ത്തി​​ക ഇ​​ട​​നാ​​ഴി നി​​ര്‍മി​​ക്കു​​ന്ന തി​​ര​​ക്കി​​ലാ​​ണി​​പ്പോ​​ള്‍ ചൈ​​ന. പാ​​ക്കി​​സ്ഥാ​​ന്‍ ഒ​​ഴി​​കെ ലോ​​ക​​ത്ത് ഒ​​രു രാ​​ജ്യ​​വും അ​​തി​​നു ചൈ​​ന​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്നി​​ല്ല. തെ​​ക്കു​​കി​​ഴ​​ക്കാ​​ക​​ട്ടെ, ദ​​ക്ഷി​​ണ ​കൊ​​റി​​യ, ജ​​പ്പാ​​ന്‍ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളെ പ്ര​​കോ​​പി​​പ്പി​​ച്ചു സ​​മു​​ദ്ര​​പാ​​ത​​യി​​ലാ​​ണു ചൈ​​ന പ്ര​​ശ്ന​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. ഇ​​നി മാ​​ലി​​ദ്വീ​​പി​​ല്‍ നി​​ര്‍ദി​​ഷ്ട ബെ​​ല്‍റ്റ് ആ​​ന്‍ഡ് റോ​​ഡ് പ​​ദ്ധ​​തി കൂ​​ടി ന​​ട​​പ്പാ​​ക്കാ​​നാ​​യാ​​ല്‍ എ​​ല്ലാം തി​​ക​​ഞ്ഞെ​​ന്നു ചൈ​​ന തെ​​റ്റി​​ദ്ധ​​രി​​ക്കു​​ന്നു. എ​​ന്നാ​​ല്‍, അ​​ടു​​ത്ത ഏ​​താ​​നും വ​​ര്‍ഷ​​ങ്ങ​​ള്‍ക്കു​​ള്ളി​​ല്‍ ത​​ങ്ങ​​ളെ സാ​​മ്പ​​ത്തി​​ക​​മാ​​യി മ​​റി​​ക​​ട​​ക്കു​​മെ​​ന്നു ചൈ​​ന ഭ​​യ​​ക്കു​​ന്ന ഇ​​ന്ത്യ​​യെ അ​​തൊ​​ന്നും ബാ​​ധി​​ക്കി​​ല്ല. അ​​തു ചൈ​​ന​​യെ​​യും അ​​വ​​രെ വി​​ശ്വ​​സി​​ക്കു​​ന്ന മാ​​ലി പ്ര​​സി​​ഡ​​ന്‍റ് യ​​മീ​​നെ​​യും ഓ​​ര്‍മി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ഇ​​ന്ത്യ​​ന്‍ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ്. ക്യാ​​ബി​​ന​​റ്റ് മ​​ന്ത്രി​​യ​​ല്ല, സ​​ഹ​​മ​​ന്ത്രി​​മാ​​രെ​​പ്പോ​​ലും ഇ​​ക്കാ​​ര്യം ച​​ര്‍ച്ച ചെ​​യ്യാ​​ന്‍ നി​​യോ​​ഗി​​ച്ചി​​ല്ല.

ഇ​​ന്ത്യ​​ന്‍ മ​​ഹാ​​സു​​മ​​ദ്ര മേ​​ഖ​​ല​​യി​​ല്‍ ഇ​​ന്ത്യ സു​​ര​​ക്ഷി​​ത​​മാ​​ണ്. റ​​ഷ്യ അ​​ട​​ക്കം സൗ​​ഹൃ​​ദ രാ​​ജ്യ​​ങ്ങ​​ളു​​ടെ പി​​ന്‍ബ​​ല​​വും യു​​എ​​സ് അ​​ട​​ക്ക​​മു​​ള്ള​​വ​​രു​​ടെ പി​​ന്തു​​ണ​​യും ഇ​​ന്ത്യ​​യ്ക്കു​​ണ്ട്. ത​​ന്നെ​​യു​​മ​​ല്ല, പ്ര​​കോ​​പ​​ന​​ങ്ങ​​ളോ​​ടു ന​​മു​​ക്കു വ​​ലി​​യ താ​​ത്പ​​ര്യ​​വു​​മി​​ല്ല. അ​​തു​​കൊ​​ണ്ടാ​​ണ് മാ​​ലി​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ അ​​വി​​ടേ​​ക്കു സൈ​​ന്യ​​ത്തെ അ​​യ​​യ്ക്ക​​ണ​​മെ​​ന്ന മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് ന​​ഷീ​​ദി​​ന്‍റെ ആ​​വ​​ശ്യം ഇ​​ന്ത്യ ത​​ള്ളി​​യ​​ത്. മാ​​ലി​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ള്‍ക്കു കാ​​ര​​ണം മാ​​ലി​ ഭ​​ര​​ണ​​കൂ​​ടം ത​​ന്നെ​​യാ​​ണ്. അ​​ത് അ​​വ​​ര്‍ ത​​ന്നെ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നും ഇ​​ന്ത്യ ആ​​ഗ്ര​​ഹി​​ക്കു​​ന്നു.

മു​​ന്‍ പ്ര​​സി​​ഡ​​ന്‍റും യ​​മീ​​ന്‍റെ സ​​ഹോ​​ദ​​ര​​നു​​മാ​​യ അ​​ബ്ദു​​ള്‍ ഗ​​മൂം, സു​​പ്രീം കോ​​ട​​തി​​യി​​ലെ ര​​ണ്ട് ജ​​ഡ്ജി​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ അ​​റ​​സ്റ്റി​​ലാ​​ണ്. ഇ​​വ​​രെ​​യും ത​​ട​​വി​​ല്‍ ക​​ഴി​​യു​​ന്ന ഒ​​മ്പ​​തു രാ​​ഷ്ട്രീ​​യ നേ​​താ​​ക്ക​​ളെ​​യും ഉ​​ട​​ന്‍ വി​​ട്ട​​യ​​യ്ക്ക​​ണ​​മെ​​ന്ന് മാ​​ലി​​യി​​ലെ സു​​പ്രീം കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. പ​​ക്ഷേ, അ​​തി​​നു വ​​ഴ​​ങ്ങാ​​തെ, രാ​​ജ്യ​​ത്ത് അ​​ടി​​യ​​ന്ത​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും പാ​​ര്‍ല​​മെ​​ന്‍റ് മ​​ര​​വി​​പ്പി​​ക്കു​​ക​​യു​​മാ​​ണ് യ​​മീ​​ന്‍ ചെ​​യ്ത​​ത്. അ​​തി​​നെ അ​​നു​​കൂ​​ലി​​ക്ക​​ണ​​മെ​​ന്ന അ​​ഭ്യ​​ര്‍ഥ​​ന​​യു​​മാ​​യി വ​​രു​​ന്ന പ്ര​​ത്യേ​​ക സം​​ഘ​​ത്തെ ചൈ​​ന​​യും പാ​​ക്കി​​സ്ഥാ​​നും ചു​​വ​​പ്പു പ​​ര​​വ​​താ​​നി വി​​രി​​ച്ചു സ്വീ​​ക​​രി​​ക്ക​​ട്ടെ. എ​​ന്നാ​​ല്‍, ലോ​​ക​​സ​​മാ​​ധാ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്ക് അ​​ങ്ങ​​നെ​​യൊ​​രു തി​​ട്ടൂ​​ര​​ത്തി​​ല്‍ കൈ​​യൊ​​പ്പു ചാ​​ര്‍ത്താ​​ന്‍ മ​​ന​​സി​​ല്ലെ​​ന്ന സു​​ഷ​​മ സ്വ​​രാ​​ജി​​ന്‍റെ സ​​ന്ദേ​​ശം ശ​​രി​​യാ​​യ അ​​ര്‍ഥ​​ത്തി​​ല്‍ മ​​ന​​സി​​ലാ​​ക്ക​​ട്ടെ, യ​​മീ​​ന്‍.