FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Crime

എ​റ​ണാ​കു​ള​ത്ത് ര​ണ്ടി​ട​ത്തു കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം

Saturday, Feb 10, 2018,12:57 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്തു കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. ആ​ലു​വ​യ്ക്കു സ​മീ​പം താ​യി​ക്കാ​ട്ടു​ക​ര​യി​ൽ ക​റു​ത്ത സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തി​യ വീ​ട്ടി​ലെ കു​ട്ടി​യെ മാ​രു​തി വാ​നി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​മ്പ​ള​ത്ത് പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​ര​​ൻ ഓ​​ടി​​ര​​ക്ഷ​​പെ​​ട്ടു.

കു​മ്പ​ളം പ്രി​​യ​​ദ​​ർ​​ശി​​നി റോ​​ഡി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം വൈ​​കീ​​ട്ട് ഏ​​ഴ് മ​​ണി​​യോ​​ടെ​​യാ​​ണ് ക​​ണ്ണി​​മു​​റ്റം സേ​​വ്യ​​റി​​ന്‍റെ മ​​ക​​ൻ പ്ല​​സ് വ​​ൺ വി​​ദ്യാ​​ർ​​ഥി​ അ​​മ​​ലി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​കാ​​ൻ ശ്ര​​മ​മു​ണ്ടാ​യ​ത്. വീ​​ട്ടി​​ലും പ​​രി​​സ​​ര​​ത്തു​​ള്ള​​വ​​രു​​മെ​​ല്ലാം സ​​മീ​​പ​​ത്തെ പ​​ള്ളി​​യി​​ൽ തി​​രു​​നാ​​ളി​​നു പോ​​യ സ​​മ​​യ​​ത്താ​ണു സം​ഭ​വം. വീ​​ടി​​ന്‍റെ വാ​​തി​​ലി​​ന് മു​​ന്നി​​ൽ ഒ​​രാ​​ൾ വെ​​ള്ള ടീ​​ഷ​​ർ​​ട്ട് ധ​​രി​​ച്ച് നി​​ൽ​​ക്കു​​ന്ന​​തു​​ക​​ണ്ടു വി​​വ​​രം തി​​ര​​ക്കാ​​നെ​​ത്തി​​യ​​പ്പോ​ൾ കൈ​​യി​​ൽ ക​​ട​​ന്നു​​പി​​ടി​​ച്ച് വ​​ലി​​ച്ചു കൊ​​ണ്ടു​​പോ​​കാ​​ൻ​ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​​ച്ച​​വ​​ച്ചു കു​ത​റി​മാ​റി​യ അ​മ​ൽ പ​​ള്ളി​​യി​​ലേ​​ക്ക് ഓ​​ടി​​യെ​​ത്തി ആ​​ളു​​ക​​ളെ വി​​വ​​രം ധ​​രി​​പ്പി​​ച്ചു.

നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ഇ​​യാ​​ൾ റെ​​യ്ൽ​​വേ ട്രാ​​ക്കി​​ലൂ​​ടെ ഓ​​ടി​​പോ​​കു​​ന്ന​​ത് ക​​ണ്ടെ​​ങ്കി​​ലും വ​​ള​​രേ ദൂ​​രം പി​​ന്നി​​ട്ട​​തി​​നാ​​ൽ പി​​ടി​​കൂ​​ടാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. പി​​ടി​​വ​​ലി​​ക്കി​​ടെ അ​​മ​​ലി​​ന്‍റെ കൈ​​യി​​ൽ ന​​ഖം കൊ​​ണ്ട് മു​​റി​​ഞ്ഞു. വി​​വ​​ര മ​​റി​​ഞ്ഞെ​​ത്തി​​യ പ​​ന​​ങ്ങാ​​ട് പൊ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത മാ​​ക്കി.

ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര​യി​ൽ കു​ന്ന​ത്തേ​രി – ദാ​റു​സ​ലാം റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 നും ​ഒ​രു​മ​ണി​ക്കും ഇ​ട​യി​ലാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്. ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​ന്‍റെ സ​മ​യ​മാ​യ​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​മീ​പ​ത്തെ ഹെ​ല്‍ത്ത് സെ​ന്‍റ​റി​ല്‍ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് വാ​ന്‍ ഓ​ടി​ച്ചെ​ത്തി ഇ​തി​ൽ ക​യ​റ്റാ​നാ​ണ് ശ്ര​മി​ച്ച​ത്. കു​ട്ടി കു​ത​റി മാ​റി ക​ര​ഞ്ഞു​കൊ​ണ്ട് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഓ​മ്‌​നി വാ​ന്‍ പോ​ലെ സൈ​ഡ് ഡോ​റു​ള്ള വാ​ഹ​ന​മാ​ണി​തെ​ന്നു കു​ട്ടി.

ദാ​റു​സ​ലാം ത​ണ്ടി​രി​ക്ക​ല്‍ റോ​ഡി​ലൂ​ടെ വാ​ന്‍ ക​ട​ന്നു​ക​ള​ഞ്ഞ​താ​യാ​ണ് സം​ശ​യം. കു​ട്ടി​യു​ടെ വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​റു​ത്ത സ്‌​റ്റി​ക്ക​ര്‍ പ​തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, വീ​ട്ടു​കാ​ര്‍ ഇ​ത് കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ആ​ലു​വ ഈ​സ്‌​റ്റ് എ​സ്ഐ എം.​എ​സ്.​ഫൈ​സ​ല്‍ സം​ഭ​വ സ്‌​ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.