FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
World

പ്രശ്നം പരിഹരിക്കാനാകുക ഇന്ത്യക്കു മാത്രം: പലസ്തീൻ

Saturday, Feb 10, 2018,12:36 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പല​സ്തീ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യെ പു​ക​ഴ്ത്തി പ​ല​സ്തീ​ൻ. ന​രേ​ന്ദ്ര മോ​ദി​യെ ശ്രേ​ഷ്ഠ അ​തി​ഥി എ​ന്ന് പ​ല​സ്തീ​ൻ പ്ര​സി​ഡ​ൻ​റ് മ​ഹ​മൂ​ദ് അ​ബ്ബാ​സി​ന്‍റെ ഓ​ഫീ​സ് വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ല​സ്തീ​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി യു​എ​ഇ​യും ഒ​മാ​നും സ​ന്ദ​ർ​ശി​ക്കും.

പ​ശ്ചി​മേ​ഷ്യ​യി​ല്‍ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ന്‍ ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ഴി​യു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി പ​ല​സ്തീ​ന്‍ പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് പ​റ​ഞ്ഞു. ഇ​സ്ര​യേ​ല്‍-​പ​ല​സ്തീ​ന്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞു​പ​രി​ഹ​രി​ക്കാ​ന്‍ മോ​ദി​ക്ക് ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​രി​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ന് തി​രി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി ജോ​ർ​ദാ​ൻ വ​ഴി​യാ​കും പ​ല​സ്തീ​നി​ൽ എ​ത്തു​ക. ശ്രേ​ഷ്ഠ അ​തി​ഥി​യെ സ്വീ​ക​രി​ക്കാ​ൻ രാ​ജ്യം ഒ​രു​ങ്ങി​യെ​ന്ന് പ​ല​സ്തീ​ൻ പ്ര​സി​ഡ​ന്‍റ് മ​ഹ​മൂ​ദ് അ​ബ്ബാ​സി​ന്‍റെ കൊ​ട്ടാ​രം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. എ​ന്നും പ​ല​സ്തീ​ൻ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യി വാ​ദി​ച്ച ച​രി​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്കു​ള്ള​ത്.

ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ല​സ്തീ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം ചി​ല ക​രാ​റു​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​യ്ക്കും. റ​മ​ല്ല​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​യു​ടെ തു​ട​രു​ന്ന സ​ഹാ​യ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നുംപ​ല​സ്തീ​ൻ.