FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Sports

ഐഎസ്എൽ, മും​ബൈ​ക്ക്‌ ഇ​ന്ന്‌ അ​ഗ്നി പ​രീ​ക്ഷ

Sunday, Feb 11, 2018,12:46 IST By മെട്രൊ വാർത്ത A A A

മും​ബൈ: ഫു​ട്‌​ബോ​ള്‍ അ​രീ​ന​യി​ല്‍ ഇ​ന്ന്‌ ര​ണ്ടാം മ​ഹാ​രാ​ഷ്‌​ട്ര ഡെ​ര്‍ബി. ആ​തി​ഥേ​യ​രാ​യ മും​ബൈ സി​റ്റി ഇ​ന്ന്‌ എ​ഫ്‌​സി പു​നെ സി​റ്റി​യെ നേ​രി​ടു​ന്നു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ എ​ഫ്‌.​സി. പു​നെ സി​റ്റി 14 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും എ​ട്ട്‌ ജ​യ​വും ഒ​രു സ​മ​നി​ല​യും അ​ഞ്ച്‌ തോ​ല്‍വി​യും ചേ​ര്‍ത്ത്‌ 25 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്താണ്. എ​ന്നാ​ല്‍ ഈ ​സീ​സ​ണി​ല്‍ ഫോം ​മ​ങ്ങി​യ മും​ബൈ സി​റ്റി എ​ഴാം സ്ഥാ​ന​ത്തും നി​ല്‍ക്കു​ന്നു.

13 മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഞ്ച്‌ ജ​യ​വും ര​ണ്ട്‌ സ​മ​നി​ല​ക​ളും ആ​റ്‌ തോ​ല്‍വി​യു​മാ​യി മും​ബൈ സി​റ്റി​ക്ക്‌ ഇ​തി​ന​കം 17 പോ​യി​ന്‍റാ​ണ് നേ​ടാ​നാ​യ​ത്. പ്ലേ ​ഓ​ഫി​ലേ​ക്ക് വി​ദൂ​ര ദ​ർ​ശ​ന​മു​ള്ള മും​ബൈ​ക്ക് ഇ​ന്ന് ജ​യി​ച്ചേ മ​തി​യാ​കൂ. പൂ​നെ​യി​ല്‍ ന​ട​ന്ന ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ല്‍ പൂ​നെ 2-1നു ​മും​ബൈ സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. പൂ​നെ​യു​ടെ ര​ണ്ടു ഗോ​ളു​ക​ളും എ​മി​ലി​യാ​നോ അ​ല്‍ഫാ​രോ​യും മും​ബൈ​യു​ടെ ഏ​ക ഗോ​ള്‍ ബ​ല്‍വ​ന്ത്‌ സി​ങ്ങു​മാ​ണ് ‌ വ​ല​യി​ല്‍ എ​ത്തി​ച്ച​ത്‌.

മും​ബൈ​യു​ടെ ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ള്‍ എ​ടു​ത്താ​ല്‍ ഹോം ​മാ​ച്ചി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നോ​ട്‌ 0-1നും, ​ബം​ഗ​ളൂ​രു​വി​നോ​ട് 1-3നും, ​ജാം​ഷെ​ഡ്‌​പൂ​രി​നോ​ട്‌ 1-2നും ​തോ​റ്റു എ​ന്നാ​ല്‍ ഗോ​വ​ക്കെ​തി​രേ അ​വ​രു​ടെ ഗ്രൗ​ണ്ടി​ല്‍ മും​ബൈ 4-3നു ​ജ​യി​ച്ചി​രു​ന്നു. ഹോം ​ഗ്രൗ​ണ്ടി​ല്‍ മോ​ശം റെ​ക്കോ​ര്‍ഡാ​ണ് മും​ബൈ​യു​ടേ​ത്‌ എ​ന്ന​താ​ണ്‌ പ്ര​ധാ​ന വെ​ല്ലു​വി​ളി. ടീ​മി​ന്‍റെ ഇ​ന്ത്യ​ന്‍ ഗോ​ള്‍ മെ​ഷീ​നാ​യ ബ​ല്‍വ​ന്ത്‌ സി​ങ് ഇ​ന്ന് പു​നെ​ക്കെ​തി​രേ ക​ളി​ക്കാ​നി​റ​ങ്ങു​മെ​ന്നു ഗു​യി​മാ​റെ​സ്‌ പ​റ​ഞ്ഞു.

മ​റു​വ​ശ​ത്ത്‌ റാ​ങ്കോ പൊ​പോ​വി​ച്ച്‌ പ​രി​ശീ​ലി​പ്പി​ക്കു​ന്ന എ​ഫ്‌.​സി. പൂ​നെ സി​റ്റി ആ​ദ്യ​മാ​യി സെ​മി​ഫൈ​ന​ല്‍ പ്ലേ ​ഓ​ഫി​ല്‍ എ​ത്താ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ്. ആ​ദ്യ സ്ഥാ​ന​ത്തു നി​ല്‍ക്കു​ന്ന ബം​ഗ്‌​ളൂ​രു​വു​മാ​യി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ പൂ​നെ സി​റ്റി​യു​ടെ ദൂ​രം എ​ട്ട്‌ പോ​യി​ന്‍റാ​ണ്‌. ഇ​ന്ന്‌ ജ​യി​ച്ചാ​ല്‍ ഈ ​ദു​രം കു​റ​ക്കാ​ന്‍ പൂ​നെ സി​റ്റി​ക്കു ക​ഴി​യും. ക​ഴി​ഞ്ഞ മൂ​ന്നു സീ​സ​ണു​ക​ളി​ലും സെ​മി​ഫൈ​ന​ല്‍ കാ​ണാ​ത്ത ടീ​മാ​ണ് പൂ​നെ സി​റ്റി അ​തു​കൊ​ണ്ടു ത​ന്നെ ച​രി​ത്ര​നേ​ട്ട​ത്തി​ന്‍റെ തൊ​ട്ടു​മു​ന്നി​ലാ​ണ്‌ പൂ​നെ. ഹോം ​ഗ്രൗ​ണ്ടി​ല്‍ നേ​ടി​യ വി​ജ​യം ( 2-1) മും​ബൈ​യി​ലും ആ​വ​ര്‍ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്‌ റാ​ങ്കോ പോ​പോ​വി​ച്ചി​ന്‍റെ ടീം.