FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Sports

ഐ​എ​സ്എ​ൽ ത്ര​സി​പ്പി​ക്കു​ന്ന ക്ലൈ​മാ​ക്സി​ലേ​ക്ക്

Sunday, Feb 11, 2018,12:46 IST By ബൈ​ചു​ങ് ബൂ​ട്ടി​യ A A A

ഹീ​റോ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് അ​തി​ന്‍റെ ക്ലൈ​മാ​ക്സി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ അ​തി​ജീ​വി​ക്കാ​നാ​വാ​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ണ് ടീ​മു​ക​ളും ആ​രാ​ധ​ക​രും. ലീ​ഗി​ൽ ഏ​റ്റ​വും സ്ഥി​ര​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന ടീ​മാ​ണ് എ​ഫ്സി ഗോ​വ. പ​ക്ഷേ, ക​ഴി​ഞ്ഞ ദി​വ​സം ടൂ​ർ​ണ​മെ​ന്‍റി​ലെ മു​മ്പ​ന്മാ​രാ​യ ബം​ഗ​ളൂ​രു എ​ഫ്സി​യോ​ടെ തോ​ൽ​വി വ​ഴ​ങ്ങേ​ണ്ടി വ​ന്ന​ത് അ​വ​രു​ടെ ഹൃ​ദ​യ​മി​ടി​പ്പ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​മ​ത്സ​ര​ഫ​ലം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, ജം​ഷ​ഡ്പു​ർ എ​ഫ്സി എ​ന്നി​വ​രു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ഗോ​വ​യ്ക്ക് ഇ​നി നേ​രി​ടാ​നു​ള്ള​ത് ലീ​ഗി​ലെ ക​രു​ത്ത​ന്മാ​രാ​യ ചെ​ന്നൈ​യ​ൻ എ​ഫ്സി​യെ​യാ​ണ്. ബം​ഗ​ളൂ​രു​വു​മാ​യു​ള്ള മ​ത്സ​ര​ഫ​ലം അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ തെ​ല്ല് ഉ​ല​ച്ചി​ട്ടു​ണ്ടെ​ന്നു വേ​ണും ക​രു​താ​ൻ. ഗോ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ചാ​ണ് ഗോ​വ തു​ട​ങ്ങി​യ​ത്. പ​ക്ഷേ, അ​വ​രു​ടെ ര​ണ്ട് സൂ​പ്പ​ർ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ​മാ​ർ ക​ഴി​ഞ്ഞ കു​റ​ച്ചു മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ സ്കോ​ർ ചെ​യ്യാ​നാ​കാ​ത്ത​ത് അ​വ​രു​ടെ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. പ്ലെ​ഓ​ഫി​ലെ​ത്താ​ൻ കാ​ത്ത് നി​ൽ​ക്കു​ന്ന ടീ​മു​ക​ളെ​ക്കാ​ൾ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ഗോ​വ​യ്ക്ക് ക​ളി​ക്കാ​നു​ണ്ട്. അ​തി​ൽ ടീ​മി​ന് തി​രി​ച്ചു​വ​രാ​നാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് എ​ന്‍റെ പ്ര​തീ​ക്ഷ.

ര​ണ്ടി​ല​ധി​കം ടീ​മു​ക​ൾ​ക്ക് പ്ലെ​ഓ​ഫി​ലെ​ത്താ​ൻ നേ​രീ​യ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ​ര​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​ത്തെ അ​ത് സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ടീ​മു​ക​ൾ അ​നാ​വ​ശ്യ​മാ​യി പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് ഉ​ൾ​വ​ലി​യു​ന്ന കാ​ഴ്ച ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഈ ​പ്ര​വ​ണ​ത​യാ​ണ് ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഗോ​വ​യെ തോ​ൽ​വി​യി​ലേ​ക്ക് ന​യി​ച്ച​ത്. ഗോ​വ പ്ര​തി​രോ​ധ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ത്തു ക​ളി​ച്ച​പ്പോ​ൾ ബം​ഗ​ളൂ​രു​വി​ന് ക​ളി​മെ​ന​യാ​ൻ ഏ​റ്റ​വും മി​ക​ച്ച സ്പേ​സ് കി​ട്ടി. അ​തു​കൊ​ണ്ട് ഇ​പ്പോ​ൾ പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി ക​ളി​ക്കു​ക​യ​ല്ല വേ​ണ്ട​ത് നി​ങ്ങ​ളു​ടെ ശു​ഭ പ്ര​തീ​ക്ഷ​യോ​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം മൈ​താ​ന​ത്ത് ന​ട​ത്തേ​ണം.

ലീ​ഗി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മെ​ന്ന വി​ശേ​ഷ​ണ​മു​ള്ള കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് അ​വ​സാ​ന നാ​ലി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ മ​റ്റ് ടീ​മു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്നു. ലീ​ഗി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ദേ​ശ താ​ര​ങ്ങ​ളും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന ബ്ലാ​സ്റ്റേ​ഴ്സ് ക​ട​ലാ​സി​ൽ ശ​ക്ത​രാ​ണെ​ന്ന് ലീ​ഗി​ന്‍റെ കി​ക്കോ​ഫി​ന് മു​ൻ​പ് ഞാ​ൻ പ​ല​വ​ട്ടം പ​റ​ഞ്ഞി​ട്ടു​ണ്ട്. ലീ​ഗി​ലു​ട​നീ​ളം ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്തു​ണ​ച്ച മ​ഞ്ഞ​പ്പ​ട​യോ​ട് ഇ​ത് പ​റ​യേ​ണ്ടി​വ​ന്ന​തി​ൽ എ​നി​ക്ക് സ​ങ്ക​ട​മു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ൽ കി​രീ​ടം നേ​ടു​ക​യെ​ന്ന് ലീ​ഗി​ന്‍റെ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ കൂ​ടി ആ​വ​ശ്യ​മാ​ണ്. ര​ണ്ട് ത​വ​ണ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് അ​വ​സാ​ന നി​മി​ഷം അ​ത്‌​ല​റ്റി​കോ​യ്ക്ക് മു​ന്നി​ൽ കി​രീ​ടം ന​ഷ്ട​മാ​യ​ത്. എ​ങ്കി​ലും ബ്ലാ​സ്റ്റേ​ഴ്സി​നു​ണ്ടാ​യ ആ​രാ​ധ​ക പി​ന്തു​ണ ഞ​ങ്ങ​ളെ അ​മ്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​തു ത​ന്നെ​യാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ് എ​ഫ്സി​യു​ടെ ആ​രാ​ധ​ക​രോ​ടും എ​നി​ക്ക് ഇ​തു ത​ന്നെ​യാ​ണ് പ​റ​യാ​നു​ള്ള​ത്. നോ​ർ​ത്ത് ഈ​സ്റ്റി​ലെ കാ​ൽ​പ​ന്ത് ക​ളി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ഈ ​ആ​രാ​ധ​ക കൂ​ട്ട​യ്മ​യു​ടെ പ​ങ്ക് വ​ലു​താ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​ർ​ക്കും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ അ​വ​ർ​ക്ക് ജ​യി​ക്കാ​നാ​കും. ഈ ​ആ​രാ​ധ​ക കൂ​ട്ട​മാ​ണ് ഐ​എ​സ്എ​ല്ലി​നെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​ത്.