FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

നാല് വർഷം കൊണ്ട് രാജ്യത്തിന് വൻമുന്നേറ്റം; നോട്ട് നിരോധനം ഇന്ത്യയെ തകർത്തിട്ടില്ലെന്ന് മോദി

Sunday, Feb 11, 2018,17:08 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡല്‍ഹി;നോട്ട് അസാധുവാക്കലും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ദോഷം വരുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉന്നയിച്ചുകൊണ്ടേയിരിക്കും. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞുനിന്ന ഇന്ത്യയെ നാലുവര്‍ഷം കൊണ്ട് കാര്യക്ഷമതയും പുരോഗതിയും പ്രതീക്ഷയും ഉള്ള രാജ്യമാക്കി മാറ്റാന്‍ സാധിച്ചുവെന്നും ദുബായില്‍ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.

ലോകബാങ്കിന്‍റെ ഡെയ്‌ലി ബിസിനസ് റാങ്കിങ്ങില്‍ ഇന്ത്യയുടെ കുതിപ്പ് അസാധാരണമാണ്. 142 ല്‍ നിന്നും ഇന്ത്യ നൂറിലെത്തി. എന്നാല്‍ ഞങ്ങള്‍ ഇതില്‍ തൃപ്തരല്ല. ഇനിയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അത് നേടിയെടുക്കാന്‍ പരിശ്രമിക്കും. ആവശ്യമായ പരിഷ്‌കരണം ഇനിയും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദീര്‍ഘ കാലടിസ്ഥാനത്തില്‍ ഉള്ള ലക്ഷ്യങ്ങളാണ് പ്രധാനം. പ്രയാസം സഹിച്ചും സാധാരണക്കാര്‍ തനിക്കൊപ്പം നിന്നു. അവര്‍ക്കു ഇപ്പോഴും ഉറക്കമില്ല. ജി.എസ്.ടിയുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. ജി.സ്.ടിയിലും നമ്മള്‍ വിജയം കാണുന്നുവെന്നും മോദി പറഞ്ഞു.

30 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അബൂദബി അല്‍ റഹ്ബയില്‍ ക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിയ അബൂദബി കിരീടവകാശിക്ക് 125 കോടി ഇന്ത്യക്കാരുടെ പേരില്‍ നന്ദി അറിയിക്കുന്നതായി മോദി വ്യക്തമാക്കി. മത സൗഹാര്‍ദത്തിന്റെ മികച്ച കേന്ദ്രം ആയിരിക്കും ഈ ക്ഷേത്രം. മാനവിക സങ്കല്പം ഉയര്‍ത്തി പിടിക്കണമെന്നും അതില്‍ വീഴ്ച്ച പാടില്ലെന്നും മോദി ഉപദേശിച്ചു.