FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

പ്രതിഷേധം ഫലം കണ്ടു, ആ​ന്ധ്ര​യ്ക്ക് 1,269 കോ​ടി

Sunday, Feb 11, 2018,11:19 IST By മെട്രൊ വാർത്ത A A A

അ​മ​രാ​വ​തി: തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി​യു​ടെ പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു. ആ​ന്ധ്ര​പ്ര​ദേ​ശി​ന് പ​ല പ​ദ്ധ​തി​ക​ളി​ലേ​ക്കാ​യി കേ​ന്ദ്രം 1,269 കോ​ടി അ​നു​വ​ദി​ച്ചു. ബ​ജ​റ്റി​ൽ ആ​ന്ധ്ര​യെ അ​വ​ഗ​ണി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ടി​ഡി​പി വ​ൻ‌ പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. എ​ൻ​ഡി​എ​യും ടി​ഡി​പി​യും ത​മ്മി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത ശ​ക്ത​മാ​യി​രു​ന്ന പോ​ളാ​വ​രം പ​ദ്ധ​തി​യി​ലേ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

417.44 കോ​ടി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ന​ൽ​കു​ക. പ​ദ്ധ​തി​ക്കാ​യി സം​സ്ഥാ​നം 7,200 കോ​ടി​യാ​ണ് ചെ​ല​വി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കേ​ന്ദ്രം ഇ​തു​വ​രെ ന​ൽ​കി​യ​ത് 4,329 കോ​ടി മാ​ത്ര​മാ​ണ്. ബാ​ക്കി​യു​ള്ള 3,217.63 കോ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ന്ധ്ര ധ​ന​കാ​ര്യ​മ​ന്ത്രി യാ​ന​മ​ല രാ​മ​കൃ​ഷ്ണു​ഡു കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി​ക്ക് മെ​മ്മോ​റാ​ണ്ടം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പ​ദ്ധ​തി​ക്കാ​ട​യി തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​കേ 369.16 കോ​ടി പ​തി​നാ​ലാ​മ​ത് ധ​ന​കാ​ര്യ ക​മ്മി​ഷ​ന്‍റെ ശു​പാ​ർ​ശ​പ്ര​കാ​രം ഗ്രാ​ന്‍റ് ആ​യും ന​ൽ​കും.

സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​യി അ​ടി​സ്ഥാ​ന ഗ്രാ​ന്‍റാ​യി 253,74 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ത​ന്നെ ഈ ​ഇ​ന​ത്തി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് പ​ണം അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തു കൂ​ടാ​തെ 196,92 കോ​ടി ആം​ഗ​ൻ​വാ​ഡി സേ​വ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യും പോ​ഷ​കാ​ഹാ​ര പ​രി​പാ​ടി​ക​ൾ​ക്കാ​യും 31.76 കോ​ടി മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലേ​ക്കും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പോ​ള​വ​രം പ​ദ്ധ​തി​യെ അ​ട​ക്കം ബ​ജ​റ്റി​ൽ അ​വ​ഗ​ണി​ച്ച​ത് ടി​ഡി​പി​യെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വേ​ണ്ടി വ​ന്നാ​ൽ എ​ൻ​ഡി​എ​യു​മാ​യു​ള്ള സ​ഖ്യം ഉ​പേ​ക്ഷി​ക്കാ​ൻ വ​രെ ത​യാ​റാ​ണെ​ന്നും പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.