FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Top News

റഷ്യൻ വിമാനം തകർന്ന് വീണ് വൻദുരന്തം

Sunday, Feb 11, 2018,19:32 IST By മെ‌ട്രൊ വാർത്ത A A A

മോസ്കോ: റഷ്യൻ വിമാനം തകർന്ന് വീണ് വൻദുരന്തം. തലസ്ഥാനമായ മോസ്കോയിലാണ് വിമാനം തകർന്ന് വീണത്.71 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരം. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

വിമാനം പറന്നുയർന്ന് അധികം വൈകാതെ തന്നെ സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു. ആന്‍റനോവ് എ.എൻ148 ആണ് തകർന്ന് വീണത്. ഉക്രേനിയൻ‌ കമ്പിനിയാണ് വിമാനത്തിന്‍റെ നിർമ്മാതാക്കൾ. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.