FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Business

കി​ലോ​യ്ക്ക് 50 രൂ​പ നാ​ട്ടി​ലെ​ങ്ങും ച​ക്ക​യാ​ണ് താ​രം

Monday, Feb 12, 2018,10:57 IST By റ്റി​റ്റോ ജോ​ര്‍ജ് A A A

കൊ​ച്ചി: നാ​ട്ടി​ലെ​ങ്ങും ച​ക്ക​യാ​ണി​പ്പോ​ൾ താ​രം. ച​ക്ക​പ്പു​ഴു​ക്ക് തു​ട​ങ്ങി ച​ക്ക​പ്പാ​യ​സം വ​രെ വി​പ​ണി കീ​ഴ​ട​ക്കി​ക്ക​ഴി​ഞ്ഞു. മു​ന്‍വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​ല​യും കൂ​ടി​യെ​ന്ന​ത് ഉ​ൽ​പ്പാ​ദ​ക​രെ ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു. കി​ലോ​യ്ക്ക് 50 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് കോ​ട്ട​യ​ത്തും എ​റ​ണാ​കു​ള​ത്തും ബേ​ക്ക​റി ഉ​ട​മ​ക​ള്‍ ച​ക്ക ചി​പ്സ് ഉ​ണ്ടാ​ക്കു​ന്ന​തി​ന് വാ​ങ്ങു​ന്ന​ത്. വ​റു​ക്കാ​ന്‍ പാ​ക​ത്തി​ന് കീ​ന്തി കൊ​ടു​ക്ക​ണ​മെ​ന്ന് മാ​ത്രം.
വ​റു​ത്തെ​ടു​ക്കു​ന്ന ചി​പ്സ് 100 ഗ്രാ​മി​ന് 100 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണു വി​ല്‍ക്കു​ന്ന​ത്. ആ​മ​സോ​ണ്‍ പോ​ലെ​യു​ള്ള ഓ​ണ്‍ലൈ​ന്‍ സൈ​റ്റു​ക​ളി​ല്‍ 500 ഗ്രാം ​ചി​പ്സി​ന് 700 രൂ​പ​യാ​ണ് വി​ല.

ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ച​ക്ക എ​ടു​ക്കു​ന്ന​വ​ര്‍
ച​ക്ക​യൊ​ന്നി​ന് 50 രൂ​പ എ​ന്ന നി​ല​യി​ല്‍ പ്ലാ​വ് മൊ​ത്ത​മാ​യി എ​ടു​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും. പെ​രു​മ്പാ​വൂ​രി​ലും അ​ങ്ക​മാ​ലി​യി​ലും മൂ​വാ​റ്റു​പു​ഴ​യി​ലും ഇ​ങ്ങ​നെ സം​ഭ​രി​ക്കു​ന്ന ച​ക്ക​ക​ളാ​ണ് എ​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ലേ​ക്കും ദി​വ​സ​വും ഇ​രു​പ​തോ​ളം ലോ​റി​ക​ളാ​ണു പോ​കു​ന്ന​ത്. ച​ക്ക​യൊ​ന്നി​ന് 300 മു​ത​ല്‍ 500 രൂ​പ വ​രെ എ​ന്ന നി​ര​ക്കി​ലാ​ണ് ഇ​വ​രു​ടെ വി​ല്‍പ്പ​ന. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ​ത്തി സം​ഭ​രി​ക്കു​ന്ന ച​ക്ക​യാ​ണ് ഈ ​വി​ല​യ്ക്ക് വി​ല്‍ക്കു​ന്ന​ത്.
ച​ക്ക ഉ​ണ​ക്കി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ന്ന​തും പ​തി​വാ​ണ്. ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ള്‍, യൂ​റോ​പ്പ്, അ​മെ​രി​ക്ക തു​ട​ങ്ങി​യ വിപണിയിലേ​ക്കാ​ണ് പ്ര​ധാ​ന​മാ​യും ച​ക്ക ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത്.
ക​ട​ല്‍ ക​ട​ക്കു​ന്ന​തോ​ടെ ഇ​തി​ന്‍റെ വി​ല പ​ത്തി​ര​ട്ടി​യോ​ളം കൂ​ടും.
കാ​ല​ടി​യി​ലും എ​റ​ണാ​കു​ള​ത്തും ക​ട​ക​ളി​ല്‍ ച​ക്ക വി​ല്‍ക്കു​ന്ന​ത് കി​ലോ​യ്ക്ക് 30 മു​ത​ല്‍ 35 രൂ​പ വ​രെ എ​ന്ന നി​ര​ക്കി​ലാ​ണ്. വ​രി​ക്ക ച​ക്ക​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യും. മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മൂ​ന്നി​ര​ട്ടി​യോ​ള​മാ​ണ് വി​ല കൂ​ടി​യി​രി​ക്കു​ന്ന​ത്. 2015ല്‍ ​കി​ലോ​യ്ക്ക് പ​ത്ത് രൂ​പ​യാ​യി​രു​ന്നു ച​ക്ക​വി​ല.
ഡി​മാ​ന്‍ഡി​ന് കാ​ര​ണം ച​ക്ക​യു​ടെ ഔ​ഷ​ധ​ഗു​ണം
ഷു​ഗ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന ഔ​ഷ​ധ​മാ​ണ് ച​ക്ക​യെ​ന്ന പ്ര​ചാ​ര​ണ​വും ച​ക്ക​യ്ക്ക് ഡി​മാ​ന്‍ഡ് കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി. വൈ​റ്റ​മി​ന്‍ എ​യു​ടെ​യും സി​യു​ടെ​യും ക​ല​വ​റ​യാ​ണ് ച​ക്ക. ത​യാ​മി​ന്‍, പൊ​ട്ടാ​സ്യം, കാ​ല്‍സ്യം, റൈ​ബോ​ഫ്ളേ​വി​ന്‍, അ​യേ​ണ്‍, നി​യാ​സി​ന്‍, സി​ങ്ക് തു​ട​ങ്ങി​യ ധാ​രാ​ളം ധാ​തു​ക്ക​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഹൃ​ദ​യ​പ്ര​ശ്‌​ന​മു​ള്ള​വ​ര്‍ക്കും ഷു​ഗ​ര്‍ രോ​ഗി​ക​ള്‍ക്കും ച​ക്ക ക​ഴി​ക്കാ​മെ​ന്ന​തും ച​ക്ക​യെ വേ​റെ ലെ​വ​ലി​ല്‍ എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ചു.
ച​ക്ക​യി​ലെ പൊ​ട്ടാ​സ്യം ബി​പി കു​റ​യ്ക്കാ​നും ന​ല്ല​താ​ണ്. ഇ​രു​മ്പും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​സ്ത​മ രോ​ഗി​ക​ള്‍ക്ക് ന​ല്ലൊ​രു മ​രു​ന്നു കൂ​ടി​യാ​ണ് ച​ക്ക. ഇ​തെ​ല്ലാം വി​വ​രി​ച്ചാ​ണ് ഓ​ണ്‍ലൈ​ന്‍ സൈ​റ്റു​ക​ളി​ലെ ച​ക്ക വി​ല്‍പ്പ​ന പൊ​ടി പി​ടി​ക്കു​ന്ന​ത്.

വി​പ​ണി കീ​ഴ​ട​ക്കാ​ൻ കു​ടും​ബ​ശ്രീ​യും
ച​ക്ക​ക്കാ​ല​മാ​യ​തോ​ടെ കു​ടും​ബ​ശ്രീ വ​ഴി​യാ​ണ് ഏ​റ്റ​വു​മ​ധി​കം ച​ക്ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ല​ത്തു​ന്ന​ത്. ഉ​പ്പേ​രി, ച​ക്ക​കൊ​ണ്ടു​ള്ള ഐ​സ്ക്രീം, അ​ച്ചാ​റു​ക​ൾ, പാ​യ​സം, ജാം, ​ച​ക്ക​ക്കു​രു കാ​പ്പി, ഉ​ണ​ക്ക​ച്ച​ക്ക, ഉ​ണ്ണി​യ​പ്പം, മു​മ്പി​ള​പ്പം, ച​ക്ക​പ്പൊ​ടി തു​ട​ങ്ങി​യ​വ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു. കൂ​ടാ​തെ നാ​ടെ​ങ്ങും ച​ക്ക​ഫെ​സ്റ്റും ഇ​വ​ർ ഒ​രു​ക്കു​ന്നു.