FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

പാകിസ്ഥാനുമായി ചർച്ച വേണമെന്ന് കശ്മീർ മുഖ്യമന്ത്രി

Monday, Feb 12, 2018,19:07 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാനുമായി ചർച്ച വേണമെന്ന ആവശ്യവുമായി കശ്മീർ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്തി.ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടാകുന്ന രക്തച്ചൊരിച്ചില്‍ ഒഴിവാക്കണം. പാക്കിസ്ഥാനുമായി വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യണം.

ഞാന്‍ ദേശവിരുദ്ധയായി ചിത്രീകരിക്കപ്പെട്ടേക്കാം. അതല്ല പ്രധാനം. ജമ്മു കാശ്മീരിലെ ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. യുദ്ധം പരിഹാരമല്ലാത്തതിനാല്‍ നമ്മള്‍ സംസാരിച്ചേ പറ്റൂ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ഭീകാരാക്രമണങ്ങളുടെ ഉത്തരവാദിത്വം നേരത്തെ ലക്ഷ്‌കര്‍ ഇ തോയ്ബ ഏറ്റെടുത്തിരുന്നു.

കശ്മീരിൽ രക്തപ്പുഴ ഒഴുകുകയാണ്.വികസനത്തെക്കുറിച്ച് ഇടയ്ക്ക് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ യഥാർത്ഥ അവസ്ഥ തിരിച്ചറിയുന്നില്ലെന്നും അവർ ആരോപിച്ചു. നടത്തി‍യ യുദ്ധങ്ങളെല്ലാം നമ്മൾ ജയിച്ചിട്ടും സ്ഥിതിഗതികളിൽ യാതൊരു മാറ്റവും വരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.