FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Editorial

പ​ല​സ്തീ​ന്‍ ജ​ന​ത​യ്ക്ക് ഇ​ന്ത്യ​യു​ടെ കൈ​ത്താ​ങ്ങ്

Monday, Feb 12, 2018,8:55 IST By മെട്രൊ വാർത്ത A A A

വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞ​തു പോ​ലെ, ച​രി​ത്ര​ത്തി​ലേ​ക്ക് ഇ​ന്ത്യ​യു​ടെ സു​പ്ര​ധാ​ന​മാ​യ കാ​ല്‍വ​യ്പ്പ്. പ​ല​സ്തീ​നി​ലേ​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ യാ​ത്ര പ​ല കാ​ര​ണ​ങ്ങ​ളാ​ലും ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ജ​റൂ​സ​ല​മി​ലേ​ക്കു​ള്ള എം​ബ​സി മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​ങ്ങ​ളി​ല്‍ യു​എ​സി​ന്‍റെ പ​ല​സ്തീ​ന്‍ വി​രു​ദ്ധ​ത ലോ​ക രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ ക​ടു​ത്ത എ​തി​ര്‍പ്പു​ക​ളു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് പ​ര​സ്യ​മാ​ക്ക​പ്പെ​ടാ​ന്‍ ല​ഭി​ച്ച അ​വ​സ​ര​മെ​ന്ന നി​ല​യി​ലാ​ണ് മോ​ദി​യു​ടെ പ​ല​സ്തീ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തെ കാ​ണേ​ണ്ട​ത്. ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബ​ന്യാ​മി​ന്‍ നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍ശ​നം ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തി​നു​ള്ളി​ലാ​ണ് മോ​ദി പ​ല​സ്തീ​നി​ലെ​ത്തി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം.
സം​ഘ​ര്‍ഷം നി​റ​ഞ്ഞ വെ​സ്റ്റ് ബാ​ങ്ക് അ​തി​ര്‍ത്തി​യി​ലൂ​ടെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ​താ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യാ​ത്ര. ജോ​ര്‍ദാ​ന്‍ സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ല്‍, ഇ​സ്ര​യേ​ലി​ന്‍റെ പ​രി​പൂ​ര്‍ണ എ​സ്കോ​ര്‍ട്ടോ​ടെ. മ​ധ്യ​പൂ​ര്‍വേ​ഷ്യ​യി​ല്‍ ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ടാ​യി സ്വ​ത​ന്ത്ര രാ​ജ്യ പ​ദ​വി​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണു പ​ല​സ്തീ​ന്‍. വി​മോ​ച​ന നാ​യ​ക​ന്‍ യാ​സ​ര്‍ അ​രാ​ഫ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ മ​ധ്യ​സ്ഥ​ച​ര്‍ച്ച​ക​ളോ​ടെ, സ്വ​ത​ന്ത്ര പ​ല​സ്തീ​ന്‍ എ​ന്ന സ്വ​ത​ന്ത്ര രാ​ജ്യ​ത്തി​ന് അം​ഗീ​കാ​ര​മാ​യി. പ​ക്ഷേ, വെ​സ്റ്റ് ബാ​ങ്കി​ല്‍ പ​ല​സ്തീ​ന്‍ അ​ധി​നി​വേ​ശ മേ​ഖ​ല​ക​ളി​ല്‍ ഇ​പ്പോ​ഴും ഇ​സ്ര​യേ​ലി​ക​ള്‍ക്കാ​ണു ഭൂ​രി​പ​ക്ഷം. പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട ര​ക്ത​രൂ​ഷി​ത​മാ​യ പോ​രാ​ട്ട​ങ്ങ​ള്‍ക്ക് അ​ന്ത്യം കു​റി​ച്ച​തു ത​ന്നെ സ്വ​ത​ന്ത്ര രാ​ജ്യ​മെ​ന്ന പ​ല​സ്തീ​നി​ക​ളു​ടെ ആ​വ​ശ്യം ത​ത്വ​ത്തി​ല്‍ അം​ഗീ​ക​രി​ച്ച​തു കൊ​ണ്ടാ​ണ്. പ​ക്ഷേ, ഇ​സ്ര​യേ​ലു​മാ​യു​ള്ള ഭി​ന്ന​ത ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.
അ​തി​നി​ട​യി​ലാ​ണ്, എം​ബ​സി മാ​റ്റ​വു​മാ​യി യു​എ​സ് പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​ത്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍ഡ് ട്രം​പി​ന്‍റെ ഈ ​നീ​ക്കം പ​ല​സ്‌​തീ​ന്‍ നേ​താ​ക്ക​ളെ കു​റ​ച്ചൊ​ന്നു​മ​ല്ല പ്ര​കോ​പി​പ്പി​ച്ച​ത്. മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് പ​ല​സ്തീ​ന്‍ വി​മോ​ച​ന മു​ന്ന​ണി നേ​താ​ക്ക​ള്‍ സ​മ്മ​തി​ച്ച ഒ​ത്തു​തീ​ര്‍പ്പു വ്യ​വ​സ്ഥ​ക​ളെ​ല്ലാം റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്നും ത​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ടും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്നു​മാ​ണ് റ​മ​ല്ല​യി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ച​ത്.
സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര രാ​ജ്യ​മെ​ന്ന പ​ല​സ്തീ​നി​ക​ളു​ടെ ആ​വ​ശ്യം ഇ​ന്ത്യ അം​ഗീ​ക​രി​ക്കു​ന്നു എ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം പ​ല​സ്തീ​ന്‍ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് അ​ഥോ​റി​റ്റി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ബ്ബാ​സി​നെ പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. സ​മാ​ധാ​ന ച​ര്‍ച്ച​ക​ളി​ലൂ​ടെ​യും സ​മ​വാ​യ​ത്തി​ലൂ​ടെ​യും പ​ല​സ്തീ​ന്‍ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.
പ​ല​സ്തീ​നി​ല്‍ ഒ​രു സൂ​പ്പ​ര്‍ സെ​പ്ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി അ​ട​ക്കം അ​ഞ്ചു കോ​ടി ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക ഉ​ട​മ്പ​ടി​ക​ള്‍ക്കാ​ണു മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഒ​പ്പു​വ​ച്ച​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​ല​സ്തീ​ന്‍ ജ​ന​ത​യോ​ട് ഇ​ന്ത്യ കാ​ണി​ക്കു​ന്ന സൗ​ഹൃ​ദ സ​മീ​പ​ന​ത്തി​ന്‍റെ പു​തി​യ പാ​ഠ​മാ​ണു ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് റ​മ​ല്ല​യി​ലെ​ത്തി പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​സ്ര​യേ​ലു​മാ​യി ഇ​ന്ത്യ​ക്കു​ള്ള വ്യാ​പാ​ര- സൈ​നി​ക ക​രാ​റു​ക​ളെ​ല്ലാം നി​ല​നി​ര്‍ത്തി​ക്കൊ​ണ്ടു ത​ന്നെ, സ്വ​ത​ന്ത്ര പ​ല​സ്തീ​ന്‍ എ​ന്ന ജ​ന​ത​യെ ഊ​റ്റ​മാ​യി പി​ന്തു​ണ​യ്ക്കു​ന്ന ഇ​ന്ത്യ​യ്ക്ക് അ​റ​ബ് ലോ​ക​ത്തി​ന്‍റെ കൈ​യ​ടി കി​ട്ടു​മെ​ന്ന് ഉ​റ​പ്പ്.