FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

ഭീകരാക്രമണം; ഉത്തരവാദിത്വം ലഷ്കർ-ഇ-തൊയ്ബ ഏറ്റെടുത്തു

Monday, Feb 12, 2018,18:09 IST By മെ‌ട്രൊ വാർത്ത A A A

ശ്രീനഗര്‍: സുന്‍ജുവാനില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ ഏറ്റെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണമുണ്ടായത്. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ഷിക ദിനമായിരുന്നു വെള്ളിയാഴ്ച. ഇതുമായി ബന്ധപ്പെട്ടായിരിക്കാം ആക്രമണമെന്നാണ് നിഗമനം.

നിരവധി സ്‌കൂളുകളും ക്വാര്‍ട്ടേഴ്സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാമ്പാണ് സുന്‍ജുവാനിലേത്. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു. അഞ്ച് സൈനികരും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ആറു സൈനികര്‍ക്കും ആറു തദ്ദേശീയര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതി ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആര്‍മി ക്വാര്‍ട്ടേഴ്സില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം കീഴടക്കിയത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് കശ്മീരിലെത്തും. അതിനിടെ, ശ്രീനഗറിലെ കരണ്‍ നഗറിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തവും ലഷ്‌കര്‍-ഇ-തൊയ്ബ ഏറ്റെടുത്തിട്ടുണ്ട്.