FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

ഇന്ത്യയെ പോലെ പാകിസ്ഥാനെ സ്നേഹിക്കുന്നുവെന്ന് മണിശങ്കർ അയ്യർ

Tuesday, Feb 13, 2018,18:46 IST By മെ‌ട്രൊ വാർത്ത A A A

കറാച്ചി: ഇന്ത്യയെ പോലെ പാകിസ്ഥാനെയും സ്നേഹിക്കുന്നുവെന്ന് മണിശങ്കർ അയ്യർ. പാകിസ്ഥാനിലെ കറാച്ചിയിൽ നടത്തിയ പ്രസംഗത്തിലാണ് അദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയെ സ്നേഹിക്കുന്നത് കൊണ്ട് താൻ പാകിസ്ഥാനെയും സ്നേഹിക്കുന്നു.

ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വേണ്ട നയം പാകിസ്ഥാന്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ന്യൂഡല്‍ഹി ഈ നയം സ്വീകരിച്ചിട്ടില്ലെന്നും അയ്യര്‍ കുറ്റപ്പെടുത്തി. കാശ്മീര്‍, ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള ഭീകരപ്രവര്‍ത്തനം എന്നിവയാണു പരിഹാരം കാണേണ്ട രണ്ടു പ്രധാന പ്രശ്നങ്ങള്‍. പാകിസ്ഥാന്‍റെ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്‍റെ സര്‍ക്കാര്‍ രൂപം കൊടുത്ത ചട്ടക്കൂടു സ്വീകരിക്കുകയാണ് ഇരുരാജ്യങ്ങളും ചെയ്യേണ്ടതെന്നും അയ്യര്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരേയൊരു വഴിയേയുള്ളു. മുടങ്ങാത്തതും മുടക്കാനാവാത്തതുമായ ചര്‍ച്ച. നിരന്തരമായ ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മണിശങ്കര്‍ അയ്യര്‍ പ്രത്യാശ പ്രകടിപ്പിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് അയ്യരുടെ പ്രസംഗത്തെ കേള്‍വിക്കാര്‍ വരവേറ്റത്.