FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Business

ഇ​നി തെ​ങ്ങി​ന്‍ തോ​പ്പി​ല്‍ ടൂ​റി​സ​വും കാ​യ്ക്കും

Tuesday, Feb 13, 2018,13:05 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: ടൂ​റി​സം വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യി​ലും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ലും പ്ര​തീ​ക്ഷ അ​ര്‍പ്പി​ച്ച് കേ​ര​ള​ത്തി​ലെ നാ​ളി​കേ​ര ക​ര്‍ഷ​ക​ര്‍ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ഒ​രു​ക്കു​ന്നു. ഇ​പ്പോ​ള്‍ വി​ല​ക്കു​തി​പ്പി​ല്‍ നി​ല്‍ക്കു​ന്ന നാ​ളി​കേ​രം വ​ലി​യ പ്ര​തീ​ക്ഷ ന​ല്‍കു​ന്നു​ണ്ടെ​ങ്കി​ലും സ്ഥി​ര​മാ​യ വ​രു​മാ​ന മാ​ര്‍ഗം ന​ല്‍കു​ന്ന പ​ദ്ധ​തി​യാ​ണ് ക​ര്‍ഷ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല ആ​യി​രം രൂ​പ ഉ​യ​ര്‍ത്തി​യ​ത് ക​ര്‍ഷ​ക​ര്‍ക്ക് ഒ​രു പ​രി​ധി​വ​രെ ക​രു​ത്ത് ന​ല്‍കി​യി​ട്ടു​ണ്ട്.
രാ​ജ്യ​ത്ത് നാ​ളി​കേ​ര​ക്കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നൊ​പ്പ​മാ​ണ് ഈ ​തീ​രു​മാ​നം വ​ന്ന​ത്.
സാ​മ്പ​ത്തി​ക കാ​ര്യ വ​കു​പ്പി​ന്‍റെ ക്യാ​ബി​ന​റ്റ് ക​മ്മി​റ്റി കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല ഒ​റ്റ​യ​ടി​ക്ക് ആ​യി​രം രൂ​പ ഉ​യ​ര്‍ത്തി.
ക്വി​ന്‍റ​ലി​ന് 7,500 രൂ​പ​യാ​യാ​ണ് താ​ങ്ങു​വി​ല പു​തു​ക്കി​യ​ത്. തെ​ങ്ങു​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നും ഉ​ത്പാ​ദ​ന​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും ഉ​യ​ര്‍ത്താ​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഉ​ത്പാ​ദ​ന​ച്ചെ​ല​വ്, ഭ​ക്ഷ്യ​യെ​ണ്ണ​ക​ളു​ടെ ആ​ഭ്യ​ന്ത​ര അ​ന്താ​രാ​ഷ്ട്ര വി​ല​ക​ള്‍, കൊ​പ്ര​യു​ടെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും സം​സ്ക​ര​ണ​ച്ചെ​ല​വു​ക​ള്‍ തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണു താ​ങ്ങു​വി​ല പു​തു​ക്കി​യ​ത്.
നാ​ളി​കേ​ര വി​പ​ണി പ്ര​തി​സ​ന്ധി​യി​ല്‍ അ​ക​പ്പെ​ട്ടാ​ല്‍ ഈ ​വി​ല​ക​ള്‍ താ​ങ്ങു പ​ക​രും.
ഉ​ത്പ​ന്ന​വി​ല ഇ​ടി​ഞ്ഞാ​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍സി​യാ​യ നാ​ഫെ​ഡ് ക​ര്‍ഷ​ക​രി​ല്‍നി​ന്ന് കൊ​പ്ര സം​ഭ​രി​ക്കും. കൊ​പ്ര​യു​ടെ വി​പ​ണി​വി​ല 12,790 രൂ​പ​യാ​ണ്. സം​സ്ഥാ​ന​ത്ത് നാ​ളി​കേ​ര വി​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു.
മാ​സ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ല്‍ ല​ഭ്യ​ത ഉ​യ​രും. ഇ​തി​ന്‍റെ തു​ട​ര്‍ച്ച​യാ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സ​ത്തി​ന്‍റെ പു​തി​യ പ​ദ്ധ​തി വ​രു​ന്ന​ത്.
ടൂ​റി​സം വ​കു​പ്പ് ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ​ദ്ധ​തി​യി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന നാ​ളി​കേ​ര പാ​ര്‍ക്കാ​ണ് എ​ല്ലാ​വ​ര്‍ക്കും പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​ത്.
ക​ള്ള്, നീ​ര, ഇ​ള​നീ​ര്‍ തു​ട​ങ്ങി വെ​ളി​ച്ചെ​ണ്ണ വ​രെ തെ​ങ്ങി​ല്‍ നി​ന്നു​ള്ള എ​ല്ലാ ഉ​ല്‍പ്പ​ന്ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കും​വി​ധം സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ പാ​ര്‍ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
കോ​ട്ട​യം ജി​ല്ല​യി​ലെ മ​ല​രി​ക്ക​ലി​ല്‍ തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ങ്ങും ചെ​ത്ത് കാ​ണാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത് ധാ​രാ​ളം സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ച്ചി​രു​ന്നു.
കോ​ട്ട​യം, ആ​ല​പ്പു​ഴ, ജി​ല്ല​ക​ളി​ലെ സ​മു​ദ്ര​തീ​ര​മോ, കാ​യ​ല്‍ത്തീ​ര​മോ പ​ദ്ധ​തി​ക്കു തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന നി​ല​യി​ലാ​ണ് പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലെ മാ​രാ​രീ ബീ​ച്ചി​നോ​ടു ചേ​ര്‍ന്നു​ള്ള തോ​ട്ട​ങ്ങ​ളു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി​യെ സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ലൈ മാ​സ​ത്തി​ലാ​ണ് നാ​ളി​കേ​ര തോ​ട്ട​ങ്ങ​ളെ ടൂ​റി​സ്റ്റു കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന പ​ദ്ധ​തി സ​ര്‍ക്കാ​ര്‍ ആ​ലോ​ചി​ച്ച​ത് മ​ല​രി​ക്ക​ലെ ട്ര​യ​ല്‍ റ​ണ്‍ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന് കൂ​ടു​ത​ല്‍ ആ​വേ​ശം ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്.
പു​തി​യ പ​ദ്ധ​തി അ​നു​സ​രി​ച്ച് ഇ​ള​നീ​ര്‍, കേ​ര, ക​ള്ള്, വെ​ളി​ച്ചെ​ണ്ണ, ക​യ​ര്‍, ക​യ​റു​ല്‍പ്പ​ന്ന​ങ്ങ​ള്‍, ചി​ര​ട്ട​യും തൊ​ണ്ടും ഉ​പ​യോ​ഗി​ച്ചു​ള്ള ക​ര​കൗ​ശ​ല ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ല്‍പ്പാ​ദ​ന​വും വി​പ​ണ​ന​വു​മാ​ണ് ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ കൊ​പ്ര ആ​ട്ടി വെ​ളി​ച്ചെ​ണ്ണ​യെ​ടു​ക്കു​ന്ന കേ​ന്ദ്രം, തൊ​ണ്ടു ത​ല്ലി ച​കി​രി​യാ​ക്കി റാ​ട്ടു വ​ഴി ക​യ​ര്‍ ഉ​ല്‍പ്പാ​ദ​നം, ക​ള്ളു​ഷാ​പ്പു​ക​ള്‍ ത​നി ഗ്രാ​മീ​ണ രീ​തി​യി​ലും ഇ​വി​ടെ ഒ​രു​ക്കും.